
മലയാളി മിനിസ്‌ക്രീന്‍ പ്രേക്ഷകരെ ഒന്നടങ്കം കയ്യിലെടുത്ത പരമ്പരയാണ് സാന്ത്വനം (santhwanam). കുടുംബ ബന്ധങ്ങളുടെ മനോഹാരിത സ്‌ക്രീനിലേക്ക് ഒപ്പിയെടുക്കുന്നതില്‍ വിജയിച്ച പരമ്പര മികച്ച റേറ്റിംഗോടെയാണ് മുന്നേറുന്നത്. പരമ്പരയിലെ പ്രണയ ജോഡികളായ ശിവാഞ്ജലിയുടെ ഇണക്കവും പിണക്കവുമെല്ലാം ആകാംക്ഷയോടെയാണ് ആരാധകര്‍ ഏറ്റെടുത്തത്. ഇപ്പോഴിതാ പരമ്പര വീണ്ടും ചില അപ്രതീക്ഷിതത്വങ്ങളിലേക്ക് നീങ്ങുകയാണോ എന്ന സംശയത്തിലാണ് ആരാധകര്‍.
ഏഷ്യാനെറ്റ് കഴിഞ്ഞ ദിവസം പങ്കുവച്ച പ്രൊമോ വീഡിയോ കണ്ടപ്പോഴാണ് ശിവാഞ്ജലി വീണ്ടും പിണക്കത്തിലേക്ക് നീങ്ങുകയാണോ എന്ന തരത്തിലുള്ള അഭ്യൂഹങ്ങള്‍ ആരാധകര്‍ക്കിടയിലേക്കെത്തിയത്. വിവാഹശേഷം ഇരുവര്‍ക്കുമിടയില്‍ സംഭവിച്ച തരത്തിലുള്ള പ്രശ്നങ്ങളുടെ ആവര്‍ത്തനമാണോ വരാനിരിക്കുന്നത് എന്നാണ് ചിലര്‍ കമന്‍റ് ചെയ്യുന്നത്. ഇനി മുതല്‍ ശിവേട്ടന്‍ 'ടിപ് ടോപ്' ആയിട്ടുവേണം കടയിലേക്ക് പോകാന്‍ എന്നാണ് പ്രൊമോയില്‍ അഞ്ജലി പറയുന്നത്. മുണ്ടും ബനിയനും മാറ്റി, പാന്റ്‌സും ഷര്‍ട്ടുമിട്ട് ശിവന്‍ കടയിലേക്ക് പോകുന്നത് കാണാന്‍ കാത്തിരിക്കുകയാണ് അഞ്ജലി. അത് അഞ്ജലി ശിവനുമായി സംസാരിക്കുന്നുമുണ്ട്. പക്ഷെ അഞ്ജലിയുടെ സംസാരം മറ്റൊരു തരത്തിലാണ് ശിവന്‍ ഉള്‍ക്കൊള്ളുന്നത്. തന്നെ ഇപ്പോഴും പരിഷ്കാരം ഇല്ലാത്തവനായാണോ അഞ്ജലി കാണുന്നതെന്നാണ് ശിവന്റെ സംശയം. ആ സംശയം ശിവന്‍ ഹരിയുമായി പങ്കുവയ്ക്കുന്നുമുണ്ട്.
ALSO READ : അഡീഷണല്‍ ഷോകളുമായി കേരളമെങ്ങും 'തല്ലുമാല'; ടൊവിനോയുടെ കരിയര്‍ ബെസ്റ്റ് ഓപണിംഗ്?
ക്ഷണിക്കാതെ എത്തിയ പല പ്രശ്‌നങ്ങള്‍ക്കും ശേഷം പരമ്പര ട്രാക്കിലേക്ക് കയറുമ്പോള്‍ എവിടെ നിന്നാണ് വീണ്ടും പ്രശ്‌നങ്ങള്‍ വരുന്നതെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. 'ശിവന്റെ ഡ്രസ്സിനെയും വിദ്യാഭ്യാസത്തേയും പറ്റി നാട്ടിലുള്ളവര്‍ എന്തൊക്കെ പറഞ്ഞാലും, കളിയാക്കിയാലും ശിവന് കുഴപ്പമില്ല. അഞ്ജലി തന്റെ ശിവേട്ടന്‍ ഇനിയും ഉയരണം എന്ന് പറയുമ്പോഴാണ് കുറ്റം' എന്നാണ് ആരാധകര്‍ പറയുന്നത്. കൂടാതെ ശിവന്‍ മാറണം എന്നുതന്നെ അഭിപ്രായമുള്ള പലരും യൂട്യൂബിലെ വീഡിയോയ്ക്ക് കമന്റ് ഇടുന്നുമുണ്ട്. അതേസമയം പരമ്പരയുടെ വരും എപ്പിസോഡുകള്‍ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ