ഇത് സനുഷയുടെ സ്റ്റൈല്‍, ഫോട്ടോഷൂട്ട് പങ്കുവെച്ച് താരം

By Web TeamFirst Published Oct 20, 2021, 3:47 PM IST
Highlights

സനുഷ സന്തോഷ് പങ്കുവെച്ച ഫോട്ടോ ചര്‍ച്ചയാകുന്നു.

മലയാളത്തിന്റെ പ്രിയപ്പെട്ട ബാലതാരങ്ങളില്‍ ഒരാളായിരുന്നു സനുഷ സന്തോഷ് (Sanusha Santhosh. ബാലതാരമായി എത്തിയ നായികയായി മാറിയും പ്രേക്ഷകരുടെ പ്രിയം സ്വന്തമാക്കിയ നടി. സനുഷ സന്തോഷിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. സനുഷ സന്തോഷിന്റെ പുത്തൻ ഫോട്ടോഷൂട്ട് ആണ് ഇപോള്‍ ചര്‍ച്ചയാകുന്നത്.

സനുഷ സന്തോഷ് തന്നെയാണ് ഫോട്ടോകള്‍ പങ്കുവെച്ചിരിക്കുന്നത് . ലളിതമായ ജീവിതം ആഘോഷിക്കുന്നതില്‍ തെറ്റൊന്നുമില്ല എന്നാണ് ഷിഹാൻ മുഹമ്മദ് എടുത്ത ഫോട്ടോകള്‍ക്ക് ക്യാപ്ഷനായി സനുഷ എഴുതിയിരിക്കുന്നത്. ഒട്ടേറെ പേരാണ് സനുഷയുടെ ഫോട്ടോയ്‍ക്ക് കമന്റുകളുമായി എത്തിയിരിക്കുന്നതും. കല്ലുകൊണ്ടൊരു പെണ്ണ് എന്ന ചിത്രത്തിലൂടെയായിരുന്നു സനുഷ സന്തോഷ് വെള്ളിത്തിരയിലെത്തിയത്.

തുടര്‍ന്ന് ബാലതാരമായി ഒട്ടേറെ ചിത്രങ്ങളില്‍ സനുഷ സന്തോഷ് അഭിനയിച്ചു.

കാഴ്‍ച, സൗമ്യം എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാര്‍ഡ് സനുഷ സന്തോഷിന് ലഭിച്ചിട്ടുണ്ട്. ദാദാ സാഹിബ്, സായ്‍വര്‍ തിരുമേനി, കരുമാടിക്കുട്ടൻ, രാവണപ്രഭു, മേഘമല്‍ഹാര്‍,  തുടങ്ങിയവയാണ് സനുഷ സന്തോഷ് ബാലതാരമായി അഭിനയിച്ച മറ്റ് പ്രധാന ചിത്രങ്ങള്‍. കാശി എന്ന ഒരു ചിത്രത്തിലൂടെ സനുഷ തമിഴകത്തും എത്തി.  നാനി നായകനായി അഭിനയിച്ച ചിത്രമായ ജേഴ്‍സിയാണ് സനുഷ സന്തോഷിന്റേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്.

click me!