വിദ്യാ ബാലന്റെ മകളുടെ വേഷം, ശകുന്തള ദേവിയുടെ മകളായുള്ള സാന്യ മല്‍ഹോത്രയുടെ ഫസ്റ്റ് ലുക്ക്

Published : Oct 04, 2019, 06:34 PM IST
വിദ്യാ ബാലന്റെ മകളുടെ വേഷം, ശകുന്തള ദേവിയുടെ മകളായുള്ള സാന്യ മല്‍ഹോത്രയുടെ ഫസ്റ്റ് ലുക്ക്

Synopsis

ശകുന്തള ദേവിയുടെ കഥ പറയുന്ന ചിത്രത്തിലെ സാന്യ മല്‍ഹോത്രയുടെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു.


ഇന്ത്യയുടെ ഹ്യൂമൻ കമ്പ്യൂട്ടര്‍ എന്നറിയിപ്പെടുന്ന ശകുന്തള ദേവിയുടെ ജീവിതം വെള്ളിത്തിരയിലേക്ക് എത്തുകയാണ്. വിദ്യാ ബാലൻ ആണ് ചിത്രത്തില്‍ ശകുന്തള  ദേവിയായിട്ട് അഭിനയിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ചിത്രത്തില്‍ ശകുന്തള ദേവിയുടെ മകളുടെ വേഷത്തില്‍ എത്തുന്നത് സാന്യ മല്‍ഹോത്രയാണ്. സാന്യ മല്‍ഹോത്രയുടെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു.

അനുപമ ബാനര്‍ജി എന്ന കഥാപാത്രമായിട്ട് അഭിനയിക്കുന്നതിന്റെ ആവേശത്തിലാണ് താനെന്ന് സാന്യ മല്‍ഹോത്ര പറയുന്നു. ചിത്രത്തിലെ എന്റെ ലുക്ക് ഇപ്പോള്‍ തന്നെ എനിക്ക് പ്രിയപ്പെട്ടതായിരിക്കുന്നുവെന്നും സാന്യ മല്‍ഹോത്ര പറയുന്നു.  ശകുന്തള ദേവിയുടെ നേട്ടങ്ങള്‍ എല്ലാവര്‍ക്കും അറിയാവുന്നത്. അവരുടെ മകളായി അഭിനയിക്കുന്നതിന്റെ ആവേശത്തിലാണ് താൻ. വിദ്യാ ബാലനൊപ്പം അഭിനയിക്കുന്നതിന്റെ സന്തോഷത്തിലാണെന്നും സാന്യ മല്‍ഹോത്ര നേരത്തെ പറഞ്ഞിരുന്നു.

അനു മേനോനാണ്  ശകുന്തള ദേവിയുടെ ജീവിതകഥ പ്രമേയമായ ചിത്രം സംവിധാനം ചെയ്യുന്നത്.

മൈസൂർ സർ‌വ്വകലാശാലയിൽ തന്റെ ശരവേഗത്തിലുള്ള കണക്കുകൂട്ടൽ കഴിവും ഓർമ്മശക്തിയും ആറാം വയസ്സിൽ പ്രദർ‌ശിപ്പിച്ചാണ് ശകുന്തള ദേവി കയ്യടി നേടുന്നത്.  എട്ടാം വയസ്സിൽ തമിഴ്‌നാട്ടിലെ അണ്ണാമല സർ‌വ്വകലാശാലയിലും ഇത് ആവർത്തിച്ചു. 1977-ൽ അമേരിക്കയിലെ ഡള്ളാസിൽ കമ്പ്യൂട്ടറുമായി ക്യൂബ് റൂട്ട് മത്സരത്തിലേർപ്പെട്ട ശകുന്തളാദേവി അമ്പതു സെക്കൻഡിനകമാണ് ഉത്തരം നൽകിയത്. 201 അക്ക സംഖ്യയുടെ 23-ആം വർഗ്ഗമൂലം ശകുന്തളാ ദേവി മനക്കണക്കിലൂടെ കണ്ടെത്തി. 1980 ജൂൺ 13 നു ലണ്ടനിലെ ഇമ്പീരിയൽ കോളേജിലും ശകുന്തള ദേവി തന്റെ പ്രതിഭ വ്യക്തമാക്കി. ശകുന്തളാ ദേവിക്ക് മുമ്പാകെ അവിടുത്തെ കമ്പ്യൂട്ടർ രണ്ടു പതിമൂന്നക്ക സംഖ്യകൾ നിർദ്ദേശിച്ചു. 7,686,369,774,870, 2,465,099,745,779 എന്നിങ്ങനെ. ഇവയുടെ ഗുണനഫലം മനക്കണക്കിലൂടെ കണ്ടെത്താനായിരുന്നു ശകുന്തളാ ദേവിയോട് ആവശ്യപ്പെട്ടത്. ഇരുപത്തിയെട്ടു സെക്കന്റുകൾ കൊണ്ട് 18,947,668,177,995,426,462,773,730 എന്ന ശരിയുത്തരത്തിലേയ്ക്ക് ശകുന്തള ദേവി എത്തി.

ഇത് ഗിന്നസ് ബുക്കിലും ഇടംനേടിയിട്ടുണ്ട്. ഗണിതം, ജ്യോതിശാസ്‍ത്രം സംബന്ധമായ നിരവധി പുസ്‍തകങ്ങളും ശകുന്തള ദേവി എഴുതിയിട്ടുണ്ട്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

പൊട്ടിച്ചിരിപ്പിക്കുന്ന യാത്രയെ നെഞ്ചോടുചേർത്ത് പ്രേക്ഷകർ; 'ഖജുരാഹോ ഡ്രീംസ്' രണ്ടാം വാരത്തിലേക്ക്
കാഴ്ചയുടെ പൂരത്തിന് കൊടിയേറ്റം; ഐഎഫ്എഫ്കെ 30-ാം പതിപ്പിന് ആരംഭം