'ഭൂമിയിലെ സ്വര്‍ഗം', ഫോട്ടോകള്‍ പങ്കുവെച്ച് സാറാ അലി ഖാൻ

Web Desk   | Asianet News
Published : Apr 15, 2021, 08:45 PM IST
'ഭൂമിയിലെ സ്വര്‍ഗം', ഫോട്ടോകള്‍ പങ്കുവെച്ച് സാറാ അലി ഖാൻ

Synopsis

കശ്‍മീരില്‍ നിന്നുള്ള ഫോട്ടോ പങ്കുവെച്ച് സാറാ അലി ഖാൻ.

രാജ്യത്തെ യുവനായികമാരില്‍ ശ്രദ്ധേയയാണ് സാറാ അലി ഖാൻ. ചെയ്‍ത കഥാപാത്രങ്ങളൊക്കെ ശ്രദ്ധിക്കപ്പെട്ടു. ഒട്ടേറെ ഹിറ്റുകളുടെ ഭാഗമാകുകയും ചെയ്‍തു സാറാ അലി ഖാൻ. ഇപോഴിതാ സാറാ അലി ഖാന്റെ പുതിയ ഫോട്ടോകളാണ് ചര്‍ച്ചയാകുന്നത്. സാറാ അലി ഖാൻ തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തത്. കശ്‍മീരില്‍ നിന്നുള്ള ഫോട്ടോയാണ് ഇത്.

ഭൂമിയിലെ സ്വര്‍ഗം എന്നുതന്നെയാണ് സാറാ അലി ഖാൻ ക്യാപ്ഷൻ എഴുതിയിരിക്കുന്നത്. അമ്മ അമൃത സിംഗും സഹോദരൻ ഇബ്രാഹിം അലി ഖാനും ഒപ്പമുണ്ട്. ഒട്ടേറെ പേരാണ് ഫോട്ടോയ്‍ക്ക് കമന്റുകളുമായി എത്തിയിരിക്കുന്നത്. കശ്‍മീരിന്റെ മനോഹാരിതയും ഫോട്ടോയില്‍ കാണാം. കുടുംബവുമൊത്താണ് പലപ്പോഴും സാറാ അലി ഖാൻ അവധി ആഘോഷത്തിന് എത്താറുള്ളത്.

കൂലി നമ്പര്‍ വണ്‍ ആണ് സാറാ അലി ഖാന്റേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രം.

വരുണ്‍ ധവാനാണ് ചിത്രത്തിലെ നായകൻ.

PREV
click me!

Recommended Stories

ഐഎഫ്എഫ്കെ 2025: ആദ്യ ഡെലി​ഗേറ്റ് ആവാന്‍ ലിജോമോള്‍, മേളയില്‍ 206 ചിത്രങ്ങള്‍
ബജറ്റ് 4000 കോടി! തെന്നിന്ത്യയില്‍ വന്‍ കോണ്ടെന്‍റ് ക്രിയേഷന് ജിയോ ഹോട്ട്സ്റ്റാര്‍