'വേദികയില്‍ നിന്നുള്ള തിരിച്ചുവരവ്'; ബിഗ് ബോസ് വിശേഷങ്ങളുമായി ശരണ്യ ആനന്ദ്

Published : Jun 04, 2024, 03:31 PM IST
'വേദികയില്‍ നിന്നുള്ള തിരിച്ചുവരവ്'; ബിഗ് ബോസ് വിശേഷങ്ങളുമായി ശരണ്യ ആനന്ദ്

Synopsis

"കുടുംബവിളക്ക് കാരണം കൂടുതലായി ഫാമിലി ഓഡിയൻസായിരുന്നു എനിക്ക് ഉണ്ടായിരുന്നത്"

ശരണ്യ ആനന്ദ് എന്ന് പറഞ്ഞാല്‍ അറിയാത്തവര്‍ക്ക് പോലും കുടുംബവിളക്കിലെ വേദികയെന്ന് പറഞ്ഞാല്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വരില്ല. അത്രയ്ക്കുണ്ട് ഏഷ്യാനെറ്റിലെ ജനപ്രിയ പരമ്പരയിലെ പ്രതിനായികാ കഥാപാത്രത്തിന്‍റെ പവര്‍. തീര്‍ച്ചയായും ആ കഥാപാത്രത്തിന്‍റെ ജനപ്രീതി ശരണ്യയിലെ അഭിനേത്രിക്കുള്ള വലിയ അവാര്‍ഡ് ആണ്. ബിഗ് സ്ക്രീനിലും ഇതിനകം നിരവധി വേഷങ്ങള്‍ അവതരിപ്പിച്ചിട്ടുള്ള ശരണ്യ ഒരു മികച്ച നര്‍ത്തകിയുമാണ്. ബിഗ്ബോസ് സീസൺ 6 ലെ ശ്രദ്ധേയ മത്സരാര്‍ഥിയുമായിരുന്നു ശരണ്യ.

ഇപ്പോഴിതാ ബിഗാബോസ് ഹൌസിൽ നിന്ന് പുറത്തെത്തിയ ശേഷം ബിഹൈന്‍ഡ് വുഡ്‍സിന് നല്‍കിയ അഭിമുഖത്തില്‍ ബിഗ്ബോസിലെ സഹമത്സരാർത്ഥി കൂടിയായിരുന്നു പൂജയ്ക്കൊപ്പം അഭിമുഖത്തിൽ സംസാരിക്കുകയാണ് താരം. ബിഗ്ബോസ് ഹൌസിൽ തനിക്ക് വളരെ വൈബ് ലഭിച്ച ആളായിരുന്നു പൂജയെന്ന് ശരണ്യ പറയുന്നു. പൂജക്ക് ശാരീരിക ബുദ്ധിമുട്ടുകള്‍ വന്ന സമയത്ത് ശരണ്യയാണ് ഒപ്പമുണ്ടായിരുന്നതും ഭക്ഷണം കൊടുത്തതുമെല്ലാം. അതിന് ശേഷം ഇന്നാണ് ഇരുവരും ഒന്നിച്ച് കാണുന്നത്. 

"ബിഗാബോസ് ഹൌസിൽ 65 ദിവസം പൂർത്തിയാക്കുകയെന്നത് വലിയൊരു ടാസ്ക് ആണ്. ഇത്തവണ 25 പേരുണ്ടായിരുന്നു ആകെ, ഏറ്റവും വ്യത്യസ്തരായ ആളുകളെയാണ് ഈ വട്ടം കൊണ്ടുവന്നിരിക്കുന്നത്. പുറത്തു വന്നപ്പോൾ ഞാൻ കേട്ടത് ശരണ്യയ്ക്ക് ഒരു ക്വാളിറ്റി ഉണ്ടായിരുന്നു, ഒരു സ്റ്റാൻഡേർഡ് ഉണ്ടായിരുന്നു, ഒരു കൾച്ചർ ഉണ്ടായിരുന്നു എന്നാണ്. എല്ലാം പോസിറ്റീവ് ആയിട്ടുള്ള പ്രതികരണങ്ങള്‍ ആയിരുന്നു. നന്നായിട്ട് ഗെയിം കളിക്കുന്നുണ്ടെന്നും പറഞ്ഞു. എനിക്ക് കിട്ടിയ റിവ്യൂസ് എല്ലാം പോസിറ്റീവ് ആയിരുന്നു. 

കുടുംബവിളക്ക് കാരണം കൂടുതലായി ഫാമിലി ഓഡിയൻസായിരുന്നു എനിക്ക് ഉണ്ടായിരുന്നത്. പക്ഷേ ഞാൻ പുറത്തിറങ്ങിയപ്പോൾ കണ്ടത് യുവജനങ്ങളുടെ ഒരു കൂട്ടമായിരുന്നു. ഇത്തവണ വേദിക എന്ന് പറയാതെ ശരണ്യയെന്ന് പറഞ്ഞ് തന്നെയാണ് പ്രശംസിച്ചത്. അത് വളരെ സന്തോഷം തരുന്ന ഒന്നായിരുന്നു. എല്ലാവരോടും എൻറെ സ്നേഹം" എന്നാണ് ബിഗ്ബോസിന് പുറതത്തിറങ്ങിയ ശേഷമുള്ള അനുഭവത്തെക്കുറിച്ച് താരം പറയുന്നത്.

ALSO READ : ഈ പണപ്പെട്ടി തൊട്ടാല്‍ എടുക്കണം, എടുത്താല്‍ പോകണം; ആരെടുക്കും ബിഗ് ബോസിന്‍റെ മണി ബോക്സ്?

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
click me!

Recommended Stories

ജനപ്രിയ നായകന്റെ വൻ വീഴ്‍ച, കേസില്‍ കുരുങ്ങിയ ദിലീപിന്റെ സിനിമാ ജീവിതം
ത്രില്ലിംഗ് പഞ്ചുമായി ഇന്ദ്രജിത്തിന്റെ 'ധീരം'; തിയേറ്ററുകളിൽ മികച്ച മുന്നേറ്റം