'ഇതുപോലൊരു സിനിമാക്കഥ ഞാൻ കണ്ടിട്ടില്ല, സന്തോഷമായോ?', സാറാസ് ട്രെയിലര്‍

By Web TeamFirst Published Jul 1, 2021, 3:32 PM IST
Highlights

സാറാസ് എന്ന സിനിമയുടെ ട്രെയിലര്‍ പുറത്തുവിട്ടു.

അന്ന ബെൻ നായികയാകുന്ന പുതിയ സിനിമയാണ് സാറാസ്. ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്യുന്ന സിനിമയുടെ ട്രെയിലര്‍ പുറത്തുവിട്ടു. താരങ്ങള്‍ തന്നെയാണ് ട്രെയിലര്‍ ഷെയര്‍ ചെയ്‍തത്. സണ്ണി വെയ്‍ൻ ആണ് ചിത്രത്തിലെ നായകൻ.

പ്രസവിക്കാൻ ആഗ്രഹിക്കാത്ത ഒരു പെണ്‍കുട്ടി. സിനിമ സംവിധായികയാകാൻ കൊതിക്കുന്ന പെണ്‍കുട്ടി. സാറാ എന്ന കേന്ദ്രകഥാപാത്രത്തിന്റെ കഥ തന്നെയാണ് ചിത്രം പറയുന്നത്. അന്ന ബെന്നിന്റെ അച്ഛനും തിരക്കഥാകൃത്തുമായ ബെന്നി പി നായരമ്പലും ചിത്രത്തില്‍ അഭിനയിക്കുന്നു.

വിനീത് ശ്രീനിവാസൻ, മല്ലിക സുകുമാരൻ, കളക്ടര്‍ ബ്രോ പ്രശാന്ത് നായര്‍, ധന്യ വര്‍ഗീസ് തുടങ്ങി ഒട്ടേറെ പേര്‍ ചിത്രത്തിലുണ്ട്.

ശാന്ത മുരളിയും പി കെ മുരളീധരനുമാണ് ചിത്രം നിര്‍മിക്കുന്നത്.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.
 

click me!