മഹേഷ് ബാബുവിന്റെ വില്ലനാകാൻ വൻ പ്രതിഫലം ചോദിച്ച് അനില്‍ കപൂര്‍!

By Web TeamFirst Published Dec 7, 2020, 3:50 PM IST
Highlights

മഹേഷ് ബാബു ചിത്രത്തില്‍ വില്ലനാകാൻ വൻ പ്രതിഫലം ആവശ്യപ്പെട്ട് അനില്‍ കപൂര്‍.

മഹേഷ് ബാബു നായകനാകുന്ന പുതിയ സിനിമയാണ് സര്‍കാരു വാരി പാട്ട. കീര്‍ത്തി സുരേഷ് ആണ് ചിത്രത്തില്‍ നായികയാകുന്നത്. ചിത്രത്തിന്റ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ചിത്രത്തിലെ വില്ലനായി അഭിനയിക്കാൻ അനില്‍ കപൂറിനെ സമീപിച്ചത് സംബന്ധിച്ചാണ് പുതിയ വാര്‍ത്ത. സിനിമയുടെ കഥ അനില്‍ കപൂറിന് ഇഷ്‍ടപ്പെട്ടു. പക്ഷേ അനില്‍ കപൂര്‍ വൻ പ്രതിഫലം ചോദിച്ചെന്നാണ് വാര്‍ത്ത.

മഹേഷ് ബാബുവിന്റെ വില്ലൻ കഥാപാത്രമാകാൻ ആണ് അനില്‍ കപൂറിന് സമീപിച്ചത്. ചിത്രത്തില്‍ അഭിനയിക്കാൻ അനില്‍ കപൂര്‍ 10 കോടി രൂപ ചോദിച്ചെന്നാണ് ടോളിവുഡ് ഡോട് കോമിന്റെ വാര്‍ത്തയില്‍ പറയുന്നത്. കീര്‍ത്തി സുരേഷിന്റെ മികച്ച സിനിമയായിരിക്കും സര്‍കാരു വാരി പാട്ട എന്നാണ് നടിയെ സ്വാഗതം ചെയ്‍തുകൊണ്ട് മഹേഷ് ബാബു പറഞ്ഞിരുന്നത്. സിനിമയില്‍ അഭിനയിക്കുന്നതിന്റെ ആവേശത്തിലാണ് താൻ എന്ന് കീര്‍ത്തി സുരേഷും പറഞ്ഞിരുന്നു. മഹേഷ് ബാബുവിന്റെ അഭിനയം തന്നെയായിരിക്കും സിനിമയുടെ ആകര്‍ഷണം. അനില്‍ കപൂര്‍ കൂടി ചിത്രത്തില്‍ വന്നാല്‍ സിനിമ ആവേശമാകും.

മഹേഷ് ബാബുവിന്റെ ആരാധകര്‍ കാത്തിരിക്കുന്ന ചിത്രമാണ് പരശുറാം സംവിധാനം ചെയ്യുന്ന സര്‍കാരു വാരി പാട്ട.

അടുത്ത വര്‍ഷം ആദ്യം സിനിമയുടെ ചിത്രീകരണം തുടങ്ങും.

click me!