'അക്കാര്യത്തില്‍ മമ്മൂട്ടിയെ കണ്ട് പഠിക്കണം', അന്ന് സത്താര്‍ പറഞ്ഞു

By Web TeamFirst Published Sep 17, 2019, 1:18 PM IST
Highlights

ജീവിതത്തില്‍ എന്തെങ്കിലും ആകണമെന്നു സ്വപ്‍നം കണ്ട് അതിനായി വിട്ടുവീഴ്ചകള്‍ ചെയ്യാതെ മുന്നേറിയെന്ന് സത്താര്‍ പറഞ്ഞു.

മലയാള സിനിമയില്‍ നായകനായി എത്തി പിന്നീട് വില്ലനായും തിളങ്ങിയ നടനാണ് സത്താര്‍. അനാവരണം എന്ന സിനിമയിലൂടെയായിരുന്നു സത്താര്‍ വെള്ളിത്തിരയില്‍ എത്തിയത്. പറയാൻ ബാക്കിവെച്ചത് എന്ന സിനിമയിലാണ് ഏറ്റവും ഒടുവില്‍ അഭിനയിച്ചത്. ലക്ഷ്യബോധത്തോടെ പ്രവര്‍ത്തിക്കേണ്ട ആവശ്യമാണ് എല്ലാവരും അറിയേണ്ടവരെന്ന് സത്താര്‍ ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ മുമ്പ് പറഞ്ഞിരുന്നു. അക്കാര്യത്തില്‍  മമ്മൂട്ടിയെ കണ്ടു പഠിക്കണമെന്നുമായിരുന്നു സത്താര്‍ അന്ന് പറഞ്ഞത്.

സിനിമ നിര്‍മ്മാണത്തിലും സത്താര്‍ എത്തിയിരുന്നു. നടൻ രതീഷുമായുള്ള സൌഹൃദമാണ്  നിര്‍മ്മാണത്തില്‍ എത്തിച്ചതെന്നായിരുന്നു സത്താര്‍ പറഞ്ഞിരുന്നത്. ഞങ്ങള്‍ മൂന്നു ചിത്രങ്ങള്‍ നിര്‍മ്മിച്ചു. ബ്ലാക്ക് മെയില്‍, റിവഞ്ച്. ഏഴുലക്ഷം മുടക്കിയിട്ട് പത്തുലക്ഷം രൂപായ്ക്ക് മൊത്തം വില്‍ക്കാന്‍ കഴിഞ്ഞു. ലാഭം കിട്ടിയപ്പോള്‍  വീണ്ടും സിനിമ നിര്‍മ്മിക്കാമെന്നായി രതീഷ്. ഞാന്‍ നിരുത്സാഹപ്പെടുത്തി. എങ്കിലും രതീഷ് വീണ്ടും നിര്‍മ്മിച്ചു. 'അയ്യര്‍ ദ ഗ്രേറ്റ്'. സിനിമ നല്ലതായിരുന്നെങ്കിലും സാമ്പത്തികമായി കുറേ നഷ്‍ടമുണ്ടായി രതീഷിന്- സത്താര്‍ പറഞ്ഞിരുന്നു.

നായകനായി വന്നു നല്ല അഭിനയം കാഴ്‍ചവച്ചിട്ടും വച്ചിട്ടും അവസാനകാലത്ത് വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടോയെന്നു സംശയം.  കമ്പത്ത് 250 ഏക്കര്‍ സ്ഥലം വാങ്ങി കൃഷി നടത്തിയിരുന്നു. പക്ഷേ പലിശയ്‌ക്കൊക്കെ പണം വാങ്ങി കൃഷി ചെയ്താല്‍ ലാഭം ഉണ്ടാക്കാന്‍ പറ്റില്ലല്ലോ. ഇതൊക്കെ നിയോഗമാണ്- സത്താര്‍ പറഞ്ഞിരുന്നു.

ഇവിടെ  ലക്ഷ്യബോധത്തോടെ പ്രവര്‍ത്തിക്കേണ്ട ആവശ്യമാണ് ഞാനടക്കമുള്ളവര്‍ അറിയേണ്ടത്. അക്കാര്യത്തില്‍ മമ്മൂട്ടിയെ കണ്ടു പഠിക്കണം. തുടക്കത്തില്‍ ചെറിയ വേഷത്തില്‍ സിനിമയില്‍ എത്തിയ ആളാണ്. പക്ഷേ ജീവിതത്തില്‍ എന്തെങ്കിലും ആകണമെന്നു സ്വപ്‍നം കണ്ട് അതിനായി വിട്ടുവീഴ്ചകള്‍ ചെയ്യാതെ മുന്നേറി- സത്താര്‍ പറഞ്ഞു.

click me!