Saudi Vellakka first look : 'ഓപ്പറേഷന്‍ ജാവ'യ്ക്കു ശേഷം തരുണ്‍ മൂര്‍ത്തി; 'സൗദി വെള്ളക്ക' ഫസ്റ്റ് ലുക്ക്

Published : Dec 26, 2021, 04:30 PM IST
Saudi Vellakka first look : 'ഓപ്പറേഷന്‍ ജാവ'യ്ക്കു ശേഷം തരുണ്‍ മൂര്‍ത്തി; 'സൗദി വെള്ളക്ക' ഫസ്റ്റ് ലുക്ക്

Synopsis

ചിത്രീകരണം പൂര്‍ത്തിയായി

'ഓപ്പറേഷന്‍ ജാവ' (Operation Java) എന്ന വിജയചിത്രത്തിനുശേഷം തരുണ്‍ മൂര്‍ത്തി (Tharun Moorthy) സംവിധാനം ചെയ്യുന്ന 'സൗദി വെള്ളക്ക'യുടെ (Saudi Vellakka) ഫസ്റ്റ് ലുക്ക് പുറത്തെത്തി. ഒരു കേസിന് ആസ്‍പദമായ സംഭവമാണ് ചിത്രം പറയുന്നത്. സംവിധായകന്‍റേത് തന്നെയാണ് രചന. ഉര്‍വ്വശി തിയറ്റേഴ്സിന്‍റെ ബാനറില്‍ സന്ദീപ് സേനന്‍ ആണ് നിര്‍മ്മാണം. തൊണ്ടിമുതലും ദൃക്സാക്ഷിയും, സത്യം പറഞ്ഞാല്‍ വിശ്വസിക്കുമോ എന്നീ ചിത്രങ്ങള്‍ക്കു ശേഷം ഉര്‍വ്വശി തിയറ്റേഴ്സിന്‍റെ ബാനറില്‍ എത്തുന്ന ചിത്രമാണിത്. 

ലുക്മാന്‍ അവറാന്‍, ദേവി വര്‍മ്മ, സിദ്ധാർഥ് ശിവ, ബിനു പപ്പു, സുജിത്ത് ശങ്കർ, ഗോകുലന്‍, ശ്രിന്ധ, റിയ സെയ്റ, ധന്യ അനന്യ എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. ഹരീന്ദ്രനാണ് സഹനിര്‍മ്മാണം. എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ സംഗീത് സേനന്‍, ഛായാഗ്രഹണം ശരണ്‍ വേലായുധന്‍, എഡിറ്റിംഗ് നിഷാദ് യൂസഫ്, സംഗീതം പാലി ഫ്രാന്‍സിസ്, സൗണ്ട് ഡിസൈനിംഗ് വിഷ്‍ണു ഗോവിന്ദും ശ്രീശങ്കറും, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ജിജോ ജോസ്, കലാസംവിധാനം സാബു വിതുര, മേക്കപ്പ് മനു മോഹന്‍, വസ്ത്രാലങ്കാരം മഞ്ജുഷ രാധാകൃഷ്‍ണന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ജിനു പി കെ, സ്റ്റില്‍സ് ഹരി തിരുമല, ഡിസൈന്‍സ് യെല്ലോ ടൂത്ത്, പിആർഒ മഞ്ജു ഗോപിനാഥ്. കൊച്ചിയുടെ വിവിധ ഭാഗങ്ങളിലും പെരുമ്പാവൂരിലുമായാണ് സൗദി വെള്ളക്കയുടെ ചിത്രീകരണം പൂർത്തിയാക്കിയത്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

താര സംഘടനയിലെ മെമ്മറി കാർഡ് വിവാദം: കുക്കു പരമേശ്വരന് ക്ലീൻ ചിറ്റ് നൽകി അമ്മ, 'ദിലീപിന് അംഗത്വം വേണമെങ്കിൽ അപേക്ഷ നൽകട്ടെ'
ബോളിവുഡിനെ വിറപ്പിച്ച് തെന്നിന്ത്യ, ഒന്നും രണ്ടും സ്ഥാനത്ത് മലയാളികളുടെ പ്രിയ നടൻമാര്‍