'റോബിന്‍ കാണിച്ചത് പൊട്ടത്തരം, അഖില്‍ ബുദ്ധിപൂര്‍വ്വം കളിച്ചു, ചാണക കുഴിയില്‍ ചാടിയുമില്ല'; സീക്രട്ട് ഏജന്റ്

Published : Mar 15, 2026, 10:52 PM IST
Akhil marar

Synopsis

തെരഞ്ഞെടുപ്പ് ആവേശത്തിനിടെ ആയിരുന്നു ബി​ഗ് ബോസ് താരങ്ങളായ അഖിൽ മാരും റോബിൻ രാധാകൃഷ്ണനും രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നത്.

ലക്ഷൻ തീയതി പുറത്തുവന്നതിന് പിന്നാലെ കേരളക്കരയിൽ എങ്ങും തെരഞ്ഞെടുപ്പ് ആവേശം ശക്തിയായി കഴിഞ്ഞിരിക്കുകയാണ്. ഓരോ പാർട്ടികളുടേയും സ്ഥാനാർത്ഥി നിർണയവും പ്രഖ്യാപനവുമെല്ലാം നടക്കുകയാണ്. തെരഞ്ഞെടുപ്പ് ആവേശത്തിനിടെ ആയിരുന്നു ബി​ഗ് ബോസ് താരങ്ങളായ അഖിൽ മാരാരും റോബിൻ രാധാകൃഷ്ണനും രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നത്. ഇപ്പോഴിതാ ഇവരെ കുറിച്ച് സീക്രട്ട് ഏജന്റ് എന്ന സായ് കൃഷ്ണ പറഞ്ഞ കാര്യങ്ങൾ ശ്രദ്ധനേടുകയാണ്.

സായ് കൃഷ്ണയുടെ വാക്കുകൾ ഇങ്ങനെ

ഒരു ടിവി സംവാദത്തിലാണ് ഞാന്‍ ആദ്യമായി അഖില്‍ മാരാരെ കാണുന്നത്. ഞങ്ങള്‍ അന്ന് ചൊറ ആയിരുന്നു. അതിന് ശേഷം അഖില്‍ ഒരു പോസ്റ്റിട്ടിരുന്നു. വലിയ വാക്കുകളിലായിരുന്നു പോസ്റ്റ്. അത് നമ്മളെ വല്ലാതെ വേദനിപ്പിക്കും. എന്നെ സംബന്ധിച്ച് ഇതുവരെയും ഇന്ന പാര്‍ട്ടിക്കാരനാണെന്ന് പറഞ്ഞിട്ടില്ല. ഒരു പാര്‍ട്ടിയിലും മെമ്പര്‍ഷിപ്പുമില്ല. അങ്ങനത്തെ സാഹചര്യത്തില്‍ ഓരോന്ന് പറയുമ്പോള്‍ വിഷമം ആവുമല്ലോ. അതിന് ശേഷം അഖില്‍ എന്നെ വിളിച്ച് സംസാരിച്ചിരുന്നു. അന്നു മുതലാണ് പരിചയത്തിലാകുന്നത്. അന്നൊക്കെ ബിഗ് ബോസിനെ കുറിച്ച് പറയുന്നുണ്ട്. ആ സീസണില്‍ ഞങ്ങള്‍ക്ക് രണ്ട് പേര്‍ക്കും ഒരുമിച്ച് കോള്‍ വന്നു. ഇന്‍റര്‍വ്യൂ ഒപ്പമായിരുന്നു. രാത്രി മണിക്കൂറുകളോളം നമ്മള്‍ സംസാരിച്ചിട്ടുണ്ട്. ഈ വ്യക്തിക്ക് ഉള്ളില്‍ രാഷ്ട്രീയം ഉണ്ടെന്ന് അന്നെനിക്ക് മനസിലായി. ഭാവിയില്‍ രാഷ്ട്രീയം അയാള്‍ എടുത്ത് വച്ച ഐഡിയ ആണ്. ഏത് രാഷ്ട്രീയം എന്നത് പ്രകടിപ്പിച്ചിരുന്നില്ല. പക്ഷേ എനിക്ക് തോന്നിയിട്ടുള്ളത് പല സമയത്തും പല തോണിയിലായിരുന്നു. ഏത് കിട്ടിയാലും ഞാന്‍ എടുക്കും, എനിക്ക് സീറ്റ് കിട്ടിയാല്‍ മതി എന്ന രീതി. ഒരു സ്ഥിരത ഉണ്ടായിരുന്നില്ല. പക്ഷേ രാഷ്ട്രീയക്കാരനാകുക എന്നത് അയാള്‍ തീരുമാനിച്ച കാര്യമാണ്. അതിലേക്കുള്ളൊരു വഴിയായിരുന്നു ബിഗ് ബോസ്. ഒരു കോണ്‍ഗ്രസ് സീറ്റിന് വേണ്ടി ശ്രമിച്ചിരുന്നു. അത് നടന്നില്ല. അടുത്തത് എന്ത് എന്നതായി ചിന്ത.

പക്ഷേ റോബിന്‍ കാണിച്ചത് പൊട്ടത്തരം ആണ്. സംഘി ആണെന്ന് തുറന്നു പറഞ്ഞു. നേരത്തെ തുറന്നു പറഞ്ഞ് സ്വയം സംഘിയായി. അഖില്‍ ബുദ്ധിപൂര്‍വ്വം കളിച്ചു. ചാണക കുഴിയില്‍ ചാടിയുമില്ല, എന്നാല്‍ അതിന്‍റെ വക്കത്ത് വന്ന് നില്‍ക്കുകയും ചെയ്തു. നാളെ വേണമെങ്കില്‍ ആ പാര്‍ട്ടിയെ വിട്ട് ഇപ്പുറത്ത് ചാടുകയും ചെയ്യാം. കോണ്‍ഗ്രസില്‍ നിന്നും പോന്നു, ട്വിന്‍റി ട്വന്‍റിയില്‍ കയറി. ഇനിയൊരു ഇലക്ഷന്‍ നേരിട്ടിട്ട് തോറ്റാലും കുഴപ്പമില്ല, പ്രതീക്ഷിച്ചതില്‍ കൂടുതല്‍ സീറ്റ് കിട്ടിയാല്‍ അടുത്ത തവണ കോണ്‍ഗ്രസ് ടിക്കറ്റ് കൊടുക്കും. തോല്‍ക്കുന്ന തോല്‍വിയുടെ പ്രഹരം കുറച്ച്, ഡീസന്‍റായിട്ട് തോല്‍ക്കുക. അതൊരു ജയമാണ്. ആ ബുദ്ധിയാണ് അഖില്‍ മാരാര്‍ക്ക് ഉള്ളത്. മൂവി വേൾഡ് മീഡിയയോട് ആയിരുന്നു സായ് കൃഷ്ണയുടെ പ്രതികരണം.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'45 വർഷമായി ഇന്റസ്ട്രിയിൽ, ഞാനാരേയും നാണം കെടുത്തിയിട്ടില്ല'; സരി​ഗയോട് മാപ്പ് പറഞ്ഞ് നടൻ ശങ്കർ
ശങ്കര്‍ സംവിധാനം ചെയ്‍ത ചിത്രം; 'എറിക്' രണ്ടാം വാരത്തിലേക്ക്