'മമ്മൂട്ടി സിനിമകളുടെ പോസ്റ്ററുകളിൽ കിടന്നുറങ്ങിയ അമ്മാളുവമ്മ'; കുറിപ്പുമായി സീമ ജി നായർ

Published : May 21, 2026, 05:54 PM IST
seema g nair about Ammalu Amma whose picture went viral with vd satheesan and rahul gandhi was also a mammootty fan

Synopsis

വി.ഡി സതീശന്‍റെ സത്യപ്രതിജ്ഞാ ചടങ്ങിൽ ശ്രദ്ധ നേടിയ അമ്മാളു അമ്മയുടെ മമ്മൂട്ടിയോടുള്ള ആരാധനയെക്കുറിച്ച് വെളിപ്പെടുത്തി നടി സീമ ജി. നായർ

കേരള മുഖ്യമന്ത്രിയായി വി ഡി സതീശൻ സത്യപ്രതിജ്ഞ ചെയ്തപ്പോൾ അമ്മാളുവമ്മ എന്ന വയോധിക മുഖ്യമന്ത്രിയെ കാണാനെത്തിയതും അദ്ദേഹം അവരെ വേദിയിലേക്കു വിളിച്ചു വരുത്തിയതുമൊക്കെ വലിയ വാർത്തയായിരുന്നു. പറവൂര്‍ സ്വദേശിനി അമ്മാളു അമ്മ എന്ന സീതാലക്ഷ്മി അമ്മാള്‍ തിരുവനന്തപുരത്തേക്ക് എത്തിയത് രണ്ട് ആഗ്രഹങ്ങളുമായി ആയിരുന്നു. താന്‍ മകനെപ്പോലെ കരുതുന്ന വി. ഡി സതീശന്റെ സത്യപ്രതിജ്ഞയ്ക്ക് സാക്ഷിയാകാനും ഒന്ന് ആശ്ലേഷിക്കാനും. ആഗ്രഹസാഫല്യത്തിന്റെ സന്തോഷത്തിലാണ് അമ്മാളു അമ്മ തിരികെ മടങ്ങിയത്.

ഇപ്പോഴിതാ, അമ്മാളു അമ്മയെക്കുറിച്ച് കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് നടി സീമ ജി. നായർ. അമ്മാളു അമ്മ നടൻ മമ്മൂട്ടിയെ കണ്ടതിനെക്കുറിച്ചാണ് സീമയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്. ''വിഡിഎസ് മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ചടങ്ങിൽ നിറഞ്ഞു നിന്നത് ഈ അമ്മാളു അമ്മയായിരുന്നു. കുറേ മാസങ്ങൾക്കു മുന്നേ പറവൂരുള്ള രാധിക മുഖേന മമ്മൂക്കയെ കാണണമെന്നുള്ള അമ്മാളു അമ്മയുടെ വർഷങ്ങൾ നീണ്ട കാത്തിരിപ്പിന്റെ വിവരം എന്നിലേക്കെത്തി... ഞാൻ രമേശ് പിഷാരടിയെ അതറിയിച്ചു. പിഷാരടി മുഖേന അമ്മാളു അമ്മക്ക്‌ മമ്മൂക്കയെ കാണാൻ സാധിച്ചു. സമ്മാനങ്ങളും നൽകിയാണ് മമ്മൂക്ക അമ്മാളു അമ്മയെ യാത്രയാക്കിയത് (അത് വെറുമൊരു താരാരാധന ആയിരുന്നില്ല... ഒരു തപസ്സു പോലെയായിരുന്നു ആ കാത്തിരിപ്പ്. അദ്ദേഹം അഭിനയിച്ച സിനിമകളുടെ പോസ്റ്ററുകളിൽ കിടന്നാണ് അമ്മാളു അമ്മ ഉറങ്ങിയിരുന്നത്). ഇന്നലെ വീണ്ടും ടിവിയിൽ അമ്മാളു അമ്മയെ കാണുമ്പോൾ മുഖ്യമന്ത്രിയുടെ ചിത്രത്തിനൊപ്പം മമ്മൂക്കയുടെ ചിത്രവും ഉണ്ടായിരുന്നു. ‌ആ ചിത്രവുമായാണ് അവർ പോയത്, അത് കണ്ടപ്പോൾ അമ്മയുടെ ഒരു വലിയ സന്തോഷത്തിനു ഞാൻ ചെറിയ കാരണമായല്ലോ എന്നോർത്ത് അഭിമാനം തോന്നി. ഇതൊക്കെയാണ് ജീവിതത്തിലെ വലിയ സന്തോഷങ്ങൾ'', സീമ ജി നായർ ഫെയ്സ്ബുക്കിൽ കുറിച്ചു.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'ഷിയാസിന് ഞാൻ സഹോദരിയെപ്പോലെ'; ആരോപണങ്ങളിൽ പ്രതികരിച്ച് അനുമോൾ
Drishyam 3 Review: മൂന്നാംവരവിലും വാക്കുപാലിച്ച് ആ നാലാം ക്ലാസുകാരൻ