Indrans : 'നമ്മളെ അത്ഭുതപ്പെടുത്തുന്ന ചെറിയ വലിയ മനുഷ്യൻ'; ഇന്ദ്രൻസിനെ പ്രശംസിച്ച് സീമ ജി നായർ

Published : May 28, 2022, 03:36 PM ISTUpdated : May 28, 2022, 03:42 PM IST
Indrans : 'നമ്മളെ അത്ഭുതപ്പെടുത്തുന്ന ചെറിയ വലിയ മനുഷ്യൻ'; ഇന്ദ്രൻസിനെ പ്രശംസിച്ച് സീമ ജി നായർ

Synopsis

ഓരോ സിനിമകൾ കാണുമ്പോളും നമ്മളെ അത്ഭുദപെടുത്തുന്ന "ചെറിയ വലിയ മനുഷ്യൻ " ആണ് ഇന്ദ്രൻസ് എന്ന്  സീമ കുറിക്കുന്നു.

സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനവുമായി ബന്ധപ്പെട്ട് വിവാദങ്ങൾ മുറുകുന്നതിനിടെ ഇന്ദ്രൻസിനെ(Indrans) പ്രശംസിച്ച് നടി സീമാ ജി നായർ(Seema G Nair). ഓരോ സിനിമകൾ കാണുമ്പോളും നമ്മളെ അത്ഭുദപെടുത്തുന്ന "ചെറിയ വലിയ മനുഷ്യൻ " ആണ് ഇന്ദ്രൻസ് എന്ന്  സീമ കുറിക്കുന്നു.

സീമ ജി നായരുടെ വാക്കുകൾ

ഒരുപാട് ബഹുമാനത്തോടെയും സ്നേഹത്തോടെയും നോക്കി കാണുന്ന ഇന്ദ്രൻസേട്ടൻ ഓരോ സിനിമകൾ കാണുമ്പോളും നമ്മളെ അത്ഭുദപെടുത്തുന്ന "ചെറിയ വലിയ മനുഷ്യൻ "..ആദ്യത്തേ ചിത്രം മുതൽ ഇപ്പോൾ "ഉടൽ "വരെ എത്തി നിൽക്കുന്ന ഒരു അത്ഭുതപ്രതിഭയെ ഞങ്ങളെല്ലാവരും നോക്കി കാണുന്നു ..ഇന്നലെ എന്തെക്കെയൊ പ്രതീക്ഷിച്ചു ...ഹോം എന്ന സിനിമയിലെ അവിസ്മരണീയമായ പ്രകടനം.

കഴിഞ്ഞ ദിവസമാണ് 52-ാമത് സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചത്. പിന്നാലെ വിമർശനങ്ങളും ഉയർന്നു. 
ഇന്ദ്രൻസിനും ഹോം എന്ന സിനിമയ്ക്കും അവാർഡുകൾ ലഭിക്കാത്തതിലുള്ള പ്രതിഷേധമാണ് നടന്നത്. ഇതിന്റെ ഭാ​ഗമായി ഇന്ദ്രൻസിന്റെ ഫേസ്ബുക്ക് പോസ്റ്റുകൾക്ക് താഴെ നിരവധിപ്പേര്‍ വിമർശനവുമായി കഴിഞ്ഞ ദിവസം  രം​ഗത്തെത്തുകയും ചെയ്തു. പിന്നാലെ മലയാള സിനിമാ മേഖലയിലെ പുതിയ വിവാദങ്ങൾക്ക് ഹോം വഴിതുറക്കുകയായിരുന്നു. 

ജൂറി സിനിമ കണ്ടില്ലെന്ന് ഉറപ്പാണെന്നും നിർമ്മാതാവ് വിജയ് ബാബുവിനെതിരായ കേസ് സിനിമക്കെതിരെ ആയുധമാക്കിയിട്ടുണ്ടാകാമെന്നുമാണ് ഇന്ദ്രൻസ് പ്രതികരിച്ചത്. 'ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചു, ജൂറി സിനിമ കണ്ട് കാണില്ല. ഹൃദയം സിനിമയും മികച്ചതാണ്. അതോടോപ്പം ചേര്‍ത്തുവക്കേണ്ട സിനിമായാണ് ഹോം. അവാര്‍ഡ് കിട്ടാത്തതിന് കാരണം നേരത്തേ കണ്ടുവച്ചിട്ടുണ്ടാകാം, വിജയ്ബാബുവിനെതിരായ കേസും കാരണമായേക്കാം. വിജയ്ബാബു നിരപരാധിയെന്ന് തെളിഞ്ഞാല്‍ ജൂറി തിരുത്തുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു. 

Kerala State Film Award : 'ഹോമി'ൽ പുകഞ്ഞ് മലയാള സിനിമ, ഇടപെട്ട് കോൺ​ഗ്രസ്; അവാർഡ് വിവാദം മുറുകുന്നു

വിവാദങ്ങള്‍ കനത്തതോടെ വിഷയത്തില്‍ പ്രതികരണവുമായി മന്ത്രി സജി ചെറിയാനും രംഗത്തെത്തി. പുരസ്കാര നിർണയത്തിൽ നിന്ന് ഹോം സിനിമയെ ഒഴിവാക്കിയെന്ന ആരോപണത്തിൽ ജൂറിയോട് വിശദീകരണം ചോദിക്കില്ലെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി വ്യക്തമാക്കി. പുരസ്കാരങ്ങൾ നിർണയിക്കുന്നതിൽ ജൂറിക്ക് പരമാധികാരം നൽകിയിരുന്നു. എല്ലാ സിനിമകളും കണ്ടു എന്നാണ് ജൂറി പറഞ്ഞത്. മികച്ച നിലയിലെ പരിശോധനയാണ് നടന്നത്. ഇന്ദ്രൻസിന് തെറ്റിദ്ധാരണതുണ്ടായതാകാമെന്നും മന്ത്രി പറഞ്ഞു. അവാർ‍ഡ് നിർണയത്തിൽ സർക്കാർ ഇടപെടലുണ്ടായി എന്ന ആരോപണം സജി ചെറിയാൻ തള്ളി. സിനിമ നല്ലതോ മോശമോ എന്ന് പറയേണ്ടത് താനല്ല എന്ന് മന്ത്രി പറഞ്ഞു. സർക്കാരിനാണ് നല്ല അഭിനയത്തിന് അവാർഡ് നൽകേണ്ടത് എന്ന ഷാഫി പറമ്പിലിന്റെ പ്രതികരണത്തോട്, നന്നായി അഭിനയിക്കുന്നവർക്ക് അല്ലേ അവാർഡ് നൽകാനാകൂ എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. 

Mohanlal : ഉയരം 12 അടി, മൂന്നര വർഷത്തെ പരിശ്രമം; മോഹന്‍ലാലിനായി വിശ്വരൂപം ഒരുങ്ങി

PREV
Read more Articles on
click me!

Recommended Stories

'ഈനാശു'വും 'തെരേസ'യും; റേച്ചലിലെ പുതിയ ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത്
ഇനി പാന്‍ ഇന്ത്യന്‍ നിവിന്‍ പോളി, 'ഫാര്‍മ' 7 ഭാഷകളില്‍; റിലീസ് തീയതി പ്രഖ്യാപിച്ചു