
മലയാളിക്ക് സുപരിചിതയായ താരമാണ് സീമ വിനീത്. താന്‍ കടന്നുവന്ന ദുര്‍ഘടമായ ജീവിതാനുഭവങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞിട്ടുണ്ട് സീമ. ഏഷ്യാനെറ്റിലെ കോമഡി സ്റ്റാർസ് പരിപാടിയിലൂടെയാണ് പ്രേക്ഷകർ സീമയെ അടുത്തറിയുന്നത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ സീമ വ്യക്തിപരമായ വിശേഷങ്ങളും ഫോട്ടോഷൂട്ടുകളുമൊക്കെ അവിടെ പങ്കുവെക്കാറുണ്ട്. ജീവിതത്തില്‍ മറക്കാനാവാത്ത ഒരു ഓര്‍മ്മച്ചിത്രം പങ്കുവച്ചിരിക്കുകയാണ് സീമ ഇപ്പോള്‍.
ഒരു വധുവിന്‍റെ വേഷത്തില്‍ അമ്മയ്ക്കൊപ്പം ഇരിക്കുന്ന പഴയ ചിത്രമാണ് അത്. വര്‍ഷങ്ങള്‍ക്കു മുന്‍പ് തന്‍റെ വര്‍ഷപൂജയുടെ സമയത്ത് എടുത്ത ചിത്രമാണ് സീമ പങ്കുവച്ചിരിക്കുന്നത്. ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ സീമ സ്ത്രീയായി മാറിയത് 2019 ല്‍ ആയിരുന്നു. അതിനു ശേഷം നടത്താറുള്ള ചടങ്ങാണ് വര്‍ഷപൂജ. അമ്മയുടെ ഏറ്റവും വലിയ സ്വപ്നമായിരുന്നു തന്‍റെ വിവാഹമെന്നും എന്നാല്‍ ഈ ജന്മത്തിലെ തന്‍റെ വിവാഹം ആ ചടങ്ങ് ആണെന്ന് അമ്മയ്ക്ക് മനസിലായിരുന്നുവെന്നും സീമ കുറിച്ചു.
സീമയുടെ കുറിപ്പ്
ജീവിതത്തിൽ എന്റെ അമ്മ ഒരുപാട് ആഗ്രഹിച്ചിരുന്നു എൻ്റെ വിവാഹം. ഒരുപാട് സ്വപ്നം കണ്ടിരുന്നതായിരുന്നു ജീവിതത്തിൽ. ഈശ്വരൻ അത് സാധിച്ചു കൊടുത്തു. ഞാനൊരു വധുവിനെപ്പോലെ അണിഞ്ഞൊരുങ്ങി എൻ്റെ വർഷപൂജക്ക്. എൻ്റെ ഈ ജന്മത്തിലെ കല്യാണം ഇതാണെന്ന് അപ്പോളാണ് അമ്മക്ക് മനസ്സിലായത്. ജീവിതത്തിൽ ഒരുപാട് അവഗണനകളിൽ നിന്നും എല്ലാ അര്‍ഥത്തിലും ഞാൻ ഞാനായിത്തീര്‍ന്ന ആ ദിവസം എനിക്ക് ഏറ്റവും പുണ്യ ദിവസം തന്നെയാണ്. പിന്നെ ഒരു മനുഷ്യൻ്റെയും അവസാന വാക്ക് വിവാഹം എന്ന ഉടമ്പടി മാത്രമല്ലല്ലോ. വേറെയും ജീവിത ലക്ഷ്യമുണ്ടല്ലോ. I love my identity, I love my pride, I love my gender, I love my community, I believe I am human. i am the best
നാല് സര്‍ജറികൾ നടത്തിയ ശേഷമാണ് സീമ വിനീത് സ്ത്രീയായി മാറിയത്. പലപ്പോഴും കേട്ട കളിയാക്കലുകൾ വർഷങ്ങളോളം വേട്ടയാടിയതിനെ കുറിച്ചും കേൾക്കേണ്ടി വന്ന അപവാദങ്ങളെ കുറിച്ചും പലപ്പോഴായി സീമ മനസു തുറന്നിട്ടുണ്ട്. അതിനെയെല്ലാം അതിജീവിച്ച് ആഗ്രഹം പോലെ ഒരു സ്ത്രീ ആയത് വലിയ അഭിമാനത്തോടെ തന്നെ താരം പങ്കുവെക്കാറുമുണ്ട്. പലപ്പോഴും സോഷ്യൽ മീഡിയ പോസ്റ്റുകളിൽ തന്റെ ജീവിത പോരാട്ടം ആരാധകരുമായി പങ്കുവെക്കാറുണ്ട് സീമ.
ALSO READ : നടന്‍ റഹ്‍മാന്‍ മുത്തച്ഛനായി; സന്തോഷ വിവരം അറിയിച്ച് മകള്‍ റുഷ്‍ദ
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ