
ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട സീരീയലാണ് 'കന്യാദാനം'. ഈ പരമ്പരയിലെ അഭിനയത്തോടെയാണ് ഐശ്വര്യ സുരേഷ് മലയാളി പ്രേക്ഷകരുടെ ഇഷ്‍ടതാരമായി മാറുന്നതും. സോഷ്യൽ മീഡിയയിലെ സജീവ സാന്നിധ്യമായ താരത്തിന്റെ വിശേഷങ്ങളെല്ലാം വളരെ വേഗത്തിലാണ് പ്രേക്ഷകർ ഏറ്റെടുക്കാറുള്ളത്. ഇൻസ്റ്റഗ്രാമിൽ ഐശ്വര്യ പങ്കുവെച്ച നൃത്ത വീഡിയോയാണ് ആരാധകർ ഇപ്പോൾ സ്വീകരിച്ചിരിക്കുന്നത്.
ഒരു മികച്ച നർത്തകി കൂടിയാണ് താൻ എന്ന് തെളിയിക്കുന്നതാണ് ഐശ്വര്യ സുരേഷിന്റെ വീഡിയോ. ലളിതമെന്ന് തോന്നുമെങ്കിലും വളരെ ഊർജസ്വലമായിട്ടുള്ള കുറച്ച് ചുവടുകളാണ് താരം കളിക്കുന്നത്. അടിച്ചുപൊളി പാട്ടിനൊപ്പം മോഡേൺ വേഷത്തിലാണ് നടി നൃത്തം ചെയ്യുന്നത്. ഒട്ടനവധി ആരാധകരാണ് താരത്തിനെ പ്രശംസിച്ച് രംഗത്ത് എത്തുന്നത്.
ഐശ്വര്യ സുരേഷ് എന്ന പേരിനെക്കാൾ താരം ചീരു എന്ന പേരിലാണ് മലയാളികൾക്കിടയിൽ അറിയപ്പെടുന്നത്. താരത്തിന്റെ വിവാഹ വാര്‍ത്ത ശ്രദ്ധയാകര്‍ഷിച്ചിരുന്നു. വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു ഐശ്വര്യ സുരേഷ് തന്റെ വിവാഹ ചിത്രങ്ങള്‍ പങ്കുവെച്ചത്. ചിത്രങ്ങള്‍ പുറത്തുവന്നതോടെയാണ് ഐശ്വര്യ സുരേഷിന്റെ വിവാഹം കഴിഞ്ഞ കാര്യം പ്രേക്ഷകര്‍ പോലും അറിഞ്ഞത്. അതോടെ ആശംസകളും വിമർശനങ്ങളുമെല്ലാമായി ആരാധകർ എത്തിക്കഴിഞ്ഞു. ഏറെ ആഡംബരത്തിലായിരുന്നു താരത്തിന്റെ വിവാഹം. ആഭരണങ്ങളില്‍ മുങ്ങി കുളിച്ചുനില്‍ക്കുന്ന താരത്തിന്റെ ചിത്രങ്ങളും ശ്രദ്ധ നേടിയിരുന്നു.
ഐശ്വര്യയെ മനസിലാക്കാന്‍ പറ്റാത്ത തരത്തില്‍ ആയിരുന്നു താരം ആഭരണങ്ങള്‍ അണിഞ്ഞതും ഒരുങ്ങിയതുമെന്നാണ് താരത്തിന് നേരെ ഉയർന്ന വിമര്‍ശനം. വരന്‍ വ്യാസുമായുള്ള ചിത്രങ്ങള്‍ മുന്‍പ് തന്നെ താരം തന്റെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. ഐശ്വര്യ തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് താന്‍ വിവാഹിതയാകാന്‍ പോകുന്നുവെന്ന വാര്‍ത്ത മുന്‍പ് പങ്കുവെച്ചത്. പിന്നാലെ ഹൽദി ചടങ്ങിന്റെ ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു.
Read More: പാട്ടുപാടി പ്രേക്ഷകരെ കയ്യിലെടുത്ത് അനുശ്രീ, താരത്തെ അഭിനന്ദിച്ച് ആരാധകരും- വീഡിയോ