
മിനിസ്ക്രീൻ പ്രേക്ഷകരുടെ ജനപ്രിയ പരമ്പരയായ കുടുംബവിളക്കിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായ മാറിയ താരമാണ് അമൃത നായർ. 'ശീതൾ' എന്ന കഥാപാത്രമായാണ് അമൃത പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയത്. മീര വാസുദേവ് അവതരിപ്പിക്കുന്ന 'സുമിത്ര'യുടേയും 'സിദ്ധു' എന്ന കഥാപാത്രത്തിന്റെയും മകളാണ്' ശീതൾ'. ശ്രദ്ധയ കഥാപാത്രം ആയിരുന്നെങ്കിലും വളരെ കുറച്ചു നാൾ മാത്രമാണ് നടി പരമ്പരയിൽ അഭിനയിച്ചത്. എന്നാൽ അതിനകം തന്നെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറാൻ അമൃതയ്ക്ക് കഴിഞ്ഞിരുന്നു.വിവാഹം ഉറപ്പിച്ചതുകൊണ്ടാണ് അമൃത പിന്മാറിയത് എന്നടക്കം അഭ്യൂഹങ്ങൾ അന്ന് പ്രചരിച്ചിരുന്നു. എന്നാൽ അതെല്ലാം തള്ളി അമൃത രംഗത്ത് എത്തിയിരുന്നു.
ഇപ്പോഴിതാ, ഇൻസ്റ്റഗ്രാമിലൂടെ തന്റെ ഓര്‍മ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് അമൃത. ഇൻസ്റ്റാഗ്രാമില്‍ 'ചില ചിത്രങ്ങൾ' എന്ന അടിക്കുറിപ്പോടെ പങ്കുവച്ച ചിത്രം കണ്ട് ആരാധകരും താരങ്ങളുമെല്ലാം അമ്പരന്നിരിക്കുകയാണ്. നടിയുടെ പഴയ ഒരു ചിത്രമാണ് പോസ്റ്റ് ചെയ്‍തിരിക്കുന്നത്. ഇപ്പോഴുള്ള അമൃതയുമായി നേരിയ സാമ്യം മാത്രമാണ്. പട്ടുസാരിയിൽ മുല്ലപ്പൂവ് ചൂടിയ ചിത്രം കണ്ടാൽ അമൃയാണെന്ന് പറയാനെ പറ്റില്ല. അത്ര മാറ്റമാണ് താരത്തിന് വന്നിട്ടുള്ളത്.
മീര വാസുദേവൻ, ഷിയാസ് കരീം, ആനന്ദ് നാരായണൻ, സാജൻ സൂര്യ, ആൻമരിയ, ജോസ്‍ഫിൻ തുടങ്ങി നിരവധി താരങ്ങൾ ഫോട്ടോയ്ക്ക് താഴെ കമന്റുമായി എത്തിയിട്ടുണ്ട്. ഇതേതാ ഈ പെൺകുട്ടി എന്നാണ് ആനന്ദ് നാരാണൻ കമന്റ് ചെയ്‍തിരിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് തന്റെ പ്രതിശ്രുത വരനെ അമൃത പരിചയപ്പെടുത്തിയത്. ബിസിനസ്സുകാരനായ വരനെ തന്റെ വ്‌ലോഗിലൂടെയാണ് താരം പ്രേക്ഷകർക്കിടയിലേക്ക് എത്തിച്ചത്. ഈ വീഡിയോ തരംഗമായിരുന്നു. മോഡലിങിലും സജീവായ അമൃത ഇൻസ്റാഗ്രാമിലൂടെ അതിന്റെ ചിത്രങ്ങളും പങ്കുവയ്ക്കാറുണ്ട്. അമൃതയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങളെല്ലാം ശ്രദ്ധയാകര്‍ഷിക്കാറുണ്ട്.
Read More: കാര്‍ത്തിയെയും അമ്പരപ്പിക്കാൻ അജയ് ദേവ്‍ഗണ്‍, 'ഭോലാ'യുടെ ദൃശ്യങ്ങള്‍ പുറത്ത്