'ഹൃദയഭേദകം, ഇനി സോനയായി ഉണ്ടാകില്ല', വീഡിയോയില്‍ ജിസ്‍മി

Published : Mar 06, 2024, 07:38 PM ISTUpdated : Mar 06, 2024, 07:41 PM IST
'ഹൃദയഭേദകം, ഇനി സോനയായി ഉണ്ടാകില്ല', വീഡിയോയില്‍ ജിസ്‍മി

Synopsis

മഞ്ഞില്‍ വിരിഞ്ഞ പൂവ് എന്ന സീരിയലില്‍ ഇനിയുണ്ടാകില്ലെന്ന് ജിസ്‍മി.

മഞ്ഞില്‍ വിരിഞ്ഞ പൂവെന്ന ടെലിവിഷൻ സീരിയലിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി നടിയാണ് ജിസ്‍മി. പരമ്പരയിലെ സോന എന്ന പ്രധാനപ്പെട്ട കഥാപാത്രത്തിൻ വൻ ജനപ്രീതിയായിരുന്നു. അമ്മയാകാനുള്ള തയാറെടുപ്പിലാണ് ജിസ്‍മി. തന്റെ സോന എന്ന കഥാപാത്രം അവസാനിപ്പിക്കുന്നതിന്റെ ദു:ഖത്തിലാണ് ജിസ്‍മി

അവസാന എപ്പിസോഡ് ചിത്രീകരിക്കുന്നതിന്റെ റീല്‍ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് മഞ്ഞില്‍വിരിഞ്ഞ പൂവില്‍ സോനയായി വേഷമിട്ട ജിസ്‍മി. സീരിയലില്‍ നിന്ന് പിൻമാറുന്നത് പറയുമ്പോള്‍ തുടക്കത്തില്‍ ജിസ്‍മിയുടെ കണ്ണ് നിറയുന്നതും ശബ്‍ദം ഇടറുന്നതും കാണാം. താൻ സോനയായിട്ടുള്ള സന്തോഷത്തോടെയുള്ള ഒരു അവസാനം എന്ന മുഖവുരയോടെയാണ് ജിസ്‍മി റീല്‍ വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഹൃദയം വിങ്ങുന്ന ഒരു  റീലെന്നും പറയുന്നു ജിസ്‍മി.

എന്നെ സ്നേഹിച്ചതിനും പിന്തുണച്ചതിനും നന്ദി. പ്രസവത്തിന് വേണ്ടി സോനയെന്ന കഥാപാത്രം താൻ വിടുകയാണ് എന്നും ജിസ്‍മി വ്യക്തമാക്കുന്നു. ആദ്യം ദൈവത്തിന് നന്ദി. ഇത്രയധികം എന്നെ പിന്തുണച്ചവര്‍ക്കെല്ലാം നന്ദി. അച്ഛനോടും എന്റെ കുടുംബത്തോടും, സോനയെന്ന കഥാപാത്രത്തിലേക്ക് തെരഞ്ഞെടുത്ത മഞ്ഞില്‍ വിരിഞ്ഞ പൂവിന്റെ നിര്‍മാതാവ്, ഡയറക്ടർ എന്നിവരോട് തീർത്താൽ തീരാത്ത നന്ദിയെന്നും എഴുതിയിരിക്കുന്നു നടി ജിസ്‍മി.

തുടർന്നും നിങ്ങളുടെ പിന്തുണയും പ്രാർത്ഥനയും തനിക്ക് വേണം എന്നും ജിസ്‍മി ആവശ്യപ്പെടുന്നു. ഞാൻ ഒരു അമ്മയാകാൻ പോകുവാ. നല്ല ആരോഗ്യമുള്ള ഒരു കുഞ്ഞ് തനിക്ക് ജനിക്കാൻ പ്രാർത്ഥിക്കണം. പൂർവാധികം ശക്തിയോടെ ഞാൻ തിരിച്ചുവരും. അതിന് ഭർത്താവിന്റെയും കുടുംബത്തിന്റെയും പിന്തുണ തനിക്ക് ഉണ്ട് എന്നും എഴുതിയിരിക്കുകയാണ് ജിസ്‍മി. ക്യാമറ തൊട്ട് വണങ്ങി യാത്ര പറഞ്ഞാണ് ജിസ്‍മി മടങ്ങുന്നത്. എന്തായാലും സോനയായി ജിസ്‍മി തന്നെ വരണം എന്ന ആഗ്രഹമാണ് നടിയുടെ ആരാധകര്‍ക്കും.

Read More: ഇടമില്ലാതെ മോഹൻലാലും മമ്മൂട്ടിയും, വിദേശ കളക്ഷനില്‍ ഒന്നാം സ്ഥാനത്ത് ആ സൂപ്പർ താരം, ചിത്രങ്ങൾ ഇവ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
click me!

Recommended Stories

ത്രില്ലിംഗ് പഞ്ചുമായി ഇന്ദ്രജിത്തിന്റെ 'ധീരം'; തിയേറ്ററുകളിൽ മികച്ച മുന്നേറ്റം
മലയാളത്തിന്റെ ഇന്റർനാഷണൽ ഐറ്റം; 'എക്കോ' ഫൈനൽ ട്രെയ്‌ലർ പുറത്ത്