ബിഗ് ബോസ് ആറാം സീസണിലുണ്ടാകുമോ, വീഡിയോയില്‍ മറുപടിയുമായി നടി മാളവിക

Published : Dec 19, 2023, 10:28 AM ISTUpdated : Dec 19, 2023, 10:30 AM IST
ബിഗ് ബോസ് ആറാം സീസണിലുണ്ടാകുമോ, വീഡിയോയില്‍ മറുപടിയുമായി നടി മാളവിക

Synopsis

ബിഗ് ബോസിലെത്തുമോ എന്ന ചോദ്യത്തിന് സീരിയല്‍ നടി മാളവികയുടെ മറുപടി.

മലയാളത്തിന്റെ പ്രിയപ്പെട്ട ഒരു റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. ബിഗ് ബോസിന്റെ ആറാം സീസണിനായി ഷോയുടെ ആരാധകര്‍ കാത്തിരിക്കുകയുമാണ്. ബിഗ് ബോസില്‍ പങ്കെടുക്കുന്നുണ്ടോ എന്ന ചോദ്യത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ് നടി മാളവിക കൃഷ്‍ണദാസ്. തനിക്ക് പറ്റിയതല്ല ബിഗ് ബോസ് ഷോ എന്നാണ് മാളവികയുടെ മറുപടി.

ബിഗ് ബോസില്‍ അവസരം കിട്ടിയാല്‍ താരം പോകുമോ എന്ന് ഒരു ആരാധകൻ ചോദിച്ചതിനാണ് വീഡിയോയിലൂടെ മറുപടി മാളവിക നല്‍കിയത്. ഒരിക്കലുമില്ല എന്നായിരുന്നു നടി മാളവികയുടെ ആദ്യ മറുപടി. എന്നെക്കൊണ്ട് പറ്റില്ല. കഴിഞ്ഞത്തെ മുന്നത്തെ സീസണില്‍ തന്നെ വിളിച്ചിട്ടുണ്ട് എന്ന് തോന്നുന്നു എന്നും മാളവിക കൃഷ്‍ണദാസ് വ്യക്തമാക്കുന്നു.

വേറെയാരെങ്കിലും എന്നെ പറ്റിക്കാൻ വേണ്ടി വിളിച്ചതാണോ എന്ന് വ്യക്തമല്ല എന്നും മാളവിക കൃഷ്‍ണദാസ് സാമൂഹ്യ മാധ്യമത്തില്‍ വീഡിയോയില്‍ പറയുന്നു. എനിക്ക് പറ്റിയ സ്ഥലമേയല്ല അതെന്നും താരം വ്യക്തമാക്കുന്നു. തര്‍ക്കിച്ച് നില്‍ക്കാനൊന്നും എനിക്ക് ആകില്ല. ടാസ്‍ക്കൊക്കെ ചെയ്യാൻ പറ്റും. ഉന്തും തള്ളുന്ന ഒരു ടാസ്‍കും തനിക്ക് പറ്റില്ല. സെല്‍ഫ് ലവ് ഉണ്ട്. അവിടെ ബോള്‍ഡായ ആള്‍ക്കാരാകണം. ഞാൻ പോകില്ല എന്നും പറയുന്ന വീഡിയോ മാളവികയുടേതായി ചര്‍ച്ചയാകുകയാണ്.

വിവിധ ജനപ്രിയ റിയാലിറ്റി ഷോയിലും സീരിയലിലുമായി പ്രേക്ഷകര്‍ക്ക് പരിചിതരാണ് മാളവികയും ഭര്‍ത്താവ് തേജസും. 'നായികനായകനി'ലൂടെ  പരിചയപ്പെട്ട സൗഹൃദമാണ് വിവാഹത്തിലെത്തിയത്. ഇരുപത്തിനാലാം പിറന്നാള്‍ ദുബായില്‍ വെച്ചായിരുന്നു ആഘോഷിച്ചത് എന്ന് മാളവിക വ്യക്തമാക്കിയിരുന്നു. മനസിലുണ്ടായിരുന്ന സ്‌കൈ ഡൈവ് ആഗ്രഹവും താരം സഫലീകരിച്ചു. മാളവിക ഇന്ദുലേഖ എന്ന മലയാളം സീരിയലില്‍ നായികയായി എത്തിയും ശ്രദ്ധയാകര്‍ഷിച്ചിരുന്നു. 2023ലാണ് മാളവികയുടെയും തേജസിന്റെ വിവാഹം നടന്നത്.

Read More: ബിരിയാണിപ്രിയൻ, സ്വപ്‍ന കാമുകൻ, സൂപ്പര്‍ താരം ആഗ്രഹിച്ചത് ഹോട്ടല്‍ ബിസിനസ്, പ്രഭാസിന്റെ അറിയാക്കഥകള്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
Read more Articles on
click me!

Recommended Stories

നായകനും പ്രതിനായകനും നാളെ എത്തും; കേരളത്തിൽ വിറ്റഴിഞ്ഞത് 100,000+ കളങ്കാവൽ ടിക്കറ്റുകൾ
'കൊലയാളിയെ തേടി ഇന്ദ്രജിത്ത് സുകുമാരൻ'; 'ധീരം' നാളെ മുതൽ തിയേറ്ററുകളിൽ