
ചുരുങ്ങിയ കഥാപാത്രങ്ങൾ കൊണ്ട് പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് അശ്വതി എന്ന പ്രിസല്ല ജെറിൻ. അല്‍ഫോണ്‍സാമ്മ, കുങ്കുമപ്പൂവ് തുടങ്ങിയ നിരവധി സീരിയലുകളിലൂടെയാണ് താരം പ്രേക്ഷക പ്രിയം നേടിയത്. കുറച്ച് കാലങ്ങളായി അഭിനയത്തില്‍ നിന്ന് മാറി നില്‍ക്കുകയാണെങ്കിലും സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് നടി. തന്റെ വിശേഷങ്ങളും പൊതു അഭിപ്രായങ്ങളും എല്ലാം അശ്വതി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്. ഇവ ശ്രദ്ധനേടാറുമുണ്ട്.
ഇപ്പോഴിതാ വിവാഹ വാർഷികം ആഘോഷിക്കുകയാണ് അശ്വതി. ഭർത്താവിന് ആശംസകൾ അറിയിച്ച് നടി പങ്കുവെച്ച കുറിപ്പ് വൈറലായിരിക്കുകയാണ്. "പതിനാലാം വിവാഹ വാർഷിക ആശംസകൾ, എന്റെ പ്രിയനേ. ഈ പ്രത്യേക ദിനത്തിൽ ഞങ്ങൾ ആദ്യമായി മൈലുകൾ അകലെയാണെങ്കിലും, കഴിഞ്ഞ 14 വർഷമായി എല്ലാ ദിവസവും എന്നപോലെ എൻ്റെ ഹൃദയം നിങ്ങളോടൊപ്പമുണ്ട്. വേർപിരിയുന്നത് നമ്മൾ എത്രമാത്രം ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നുവെന്ന് എന്നെ ഓർമ്മിപ്പിക്കുന്നു. എൻ്റെ പങ്കാളിയായതിനും എൻ്റെ ശക്തിക്കും എൻ്റെ ഏറ്റവും വലിയ അനുഗ്രഹത്തിനും നന്ദി. നമുക്ക് ഒരുമിച്ച് ആഘോഷിക്കാൻ കഴിയുന്നതുവരെ ഞാൻ ദിവസങ്ങൾ എണ്ണുകയാണ്, പക്ഷേ ഇപ്പോൾ, നിങ്ങളോടുള്ള എൻ്റെ സ്നേഹത്തിന് അതിരുകളില്ലെന്ന് അറിയുക.ജീവിതം നമ്മെ എവിടേക്ക് കൊണ്ടുപോയാലും, ഞങ്ങൾ പങ്കിട്ടതും തുടർന്നും പങ്കിടുന്നതുമായ മനോഹരമായ യാത്രയും, സ്നേഹവും, എല്ലാം ഇവിടെ തന്നെയുണ്ട്. ഞാൻ നിങ്ങളെ അളവില്ലാതെ സ്നേഹിക്കുന്നു" എന്നാണ് വിവാഹ വാർഷിക ദിനത്തിൽ അശ്വതി കുറിച്ചത്.
യുഎഇയില്‍ ബിസിനസ്സ് ചെയ്യുന്ന ജെറിനാണ് അശ്വതിയുടെ ഭര്‍ത്താവ്. ഭര്‍ത്താവിനൊപ്പം അശ്വതിയും യുഎഇയില്‍ ആയിരുന്നു. അഭിനയത്തില്‍ നിന്നും ഇവര്‍ വിട്ടുനില്‍ക്കുകയും ചെയ്തിരുന്നു. പിന്നീട് അടുത്തിടെയാണ് താരം നാട്ടിൽ മടങ്ങിയെത്തി അഭിനയത്തിൽ സജീവമായത്.
പ്ലസ് ടു പിള്ളേരുടെ നാടൻ തല്ല്, വില്ലനിസത്തിൽ കസറിയ ചന്തു; ആ ചിത്രം ഒടിടിയില്‍ എത്തി
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ