'ഫാസ്റ്റ് ട്രാക്ക് ചേട്ടന്മാര്‍ക്കുള്ളതാണ്, പെൺപിള്ളേർ അവരെ ഓവര്‍ടേക്ക് ചെയ്യരുത്': റബേക്ക സന്തോഷ് പറയുന്നു

Published : Sep 29, 2022, 07:43 AM IST
'ഫാസ്റ്റ് ട്രാക്ക് ചേട്ടന്മാര്‍ക്കുള്ളതാണ്, പെൺപിള്ളേർ അവരെ ഓവര്‍ടേക്ക് ചെയ്യരുത്': റബേക്ക സന്തോഷ് പറയുന്നു

Synopsis

സോഷ്യൽ മീഡിയയിൽ സജീവമായ റബേക്ക തന്റെ കൊച്ചു കൊച്ചു വിശേഷങ്ങൾ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

ഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്തിരുന്ന 'കസ്തൂരിമാന്‍'  എന്ന പരമ്പരയിലെ 'കാവ്യ'യിലൂടെയാണ് റബേക്ക പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയാകുന്നത്. സൂര്യ ടിവിയിലെ 'കളിവീട്' എന്ന പരമ്പരയിലാണ് റബേക്ക നിലവില്‍ വേഷമിടുന്നത്. റബേക്ക സന്തോഷും സംവിധായകന്‍ ശ്രീജിത്ത് വിജയനും തമ്മിലുള്ള വിവാഹം അടുത്തിടെയായിരുന്നു നടന്നത്. സോഷ്യൽ മീഡിയയിൽ സജീവമായ റബേക്ക തന്റെ കൊച്ചു കൊച്ചു വിശേഷങ്ങൾ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. അത്തരത്തിൽ കഴിഞ്ഞ ദിവസം നടി പങ്കുവച്ച പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. 

ഞാന്‍ പറയുന്ന സ്റ്റേറ്റ്‌മെന്റ് ശരിയാണെന്ന് തോന്നുന്നുണ്ടോ, എന്ന തലക്കെട്ടോടെയാണ് താരം വീഡിയോ പങ്കുവച്ചിരിക്കുന്നത്. ''നമ്മള്‍ പെണ്‍പിള്ളേര് റോഡിലൂടെ കാറോടിക്കുമ്പോള്‍, മാക്‌സിമം വലത്തെ ട്രാക്കിലൂടെ ഓടിക്കാതെ, മെല്ലെ പോകാനുള്ള ഇടതുവശത്തെ ട്രാക്കിലൂടെ ഓടിക്കണം. ഫാസ്റ്റ് ട്രാക്ക് നാട്ടിലെ ചേട്ടന്മാര്‍ക്ക് മാത്രം പറഞ്ഞിട്ടുള്ളതാണ്. കൂടാതെ ചേട്ടന്മാരെ ഓവര്‍ടേക്ക് ചെയ്യരുത്. അവര്‍ പെണ്‍പിള്ളേരെയാണ് ഓവര്‍ടേക്ക് ചെയ്യേണ്ടത്, അല്ലാതെ നമ്മളല്ല ചെയ്യേണ്ടത്. അത് ചേട്ടന്മാര്‍ക്ക് വലിയ വിഷമം ആകും. ചിലപ്പോ പിന്നാലെ വന്ന് എന്തെടി എന്നെല്ലാം ചോദിച്ച് വലിയ പ്രശ്‌നമായെന്നും വരാം. അതുകൊണ്ട് ചേട്ടന്മാര്‍ ഓവര്‍ടേക്ക് ചെയ്യുമ്പോള്‍, ഓ ചേട്ടന്‍ പൊക്കോളു ഞങ്ങള്‍ക്ക് അത്യാവശ്യം ഒന്നുമില്ല എന്ന് പറയണം. കൂടാതെ നമ്മള്‍ പെണ്‍പിള്ളേര്‍ ടാക്‌സ് കൊടുക്കുന്നില്ല. അതുകൊണ്ട് എന്ത് അത്യാവശ്യമാണെങ്കിലും, കുറച്ച് നേരത്തെ ഇറങ്ങിയിട്ട് വളരെ പതുകെ പോയാല്‍ മതി. ബാക്കിയെല്ലാം നിങ്ങളുടെ ഇഷ്ടം'', എന്നാണ് വീഡിയോയിലൂടെ റബേക്ക പറയുന്നത്. 

റോഡ് തങ്ങള്‍ ആണുങ്ങളുടേതാണെന്ന് തെറ്റിദ്ധരിച്ച ഏതോ വ്യക്തി റബേക്കയുമായി പ്രശ്‌നമുണ്ടാക്കിയെന്നത് വീഡിയോ കാണുന്ന ഏര്‍ക്കും മനസ്സിലാകും. വളരെ ഗൗരവമുള്ള ആ പ്രശ്‌നത്തെ രസകരമായ രീതിയിൽ പങ്കുവച്ചിരിക്കുകയാണ് റബേക്ക. തലക്കെട്ടിന് പുറമേയായി എന്റെ വ്യക്തിപരമായ അനുഭവത്തില്‍ നിന്ന് എന്ന ഹാഷ്ടാഗും റബേക്ക ഉപയോഗിച്ചിട്ടുണ്ട്.

'ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തത്, ലജ്ജിക്കുന്നു'; നടിമാർക്കെതിരായ ലൈംഗിക അതിക്രമത്തിൽ അജു വർ​ഗീസ്

എന്താണ് പ്രശ്‌നമെന്ന് പലരും ചോദിക്കുന്നുണ്ടെങ്കിലും റബേക്ക മറുപടി ഒന്നുംതന്നെ നല്‍കിയിട്ടില്ല. സര്‍ക്കാസ്റ്റിക്ക് തരത്തിലുള്ള കമന്റുകളും, ഇത്തരത്തിലെ അനുഭവം മുന്നേയുണ്ടായിട്ടുള്ള പലരുടെയും അനുഭവങ്ങളുമാണ് കമന്റ് ബോക്‌സിലുള്ളത്. തീവ്രമായ ഭാഷയിലും, സമൂഹത്തിലെ ചില ആളുകളുടെ മാറാത്ത പാട്രിയാര്‍ക്കല്‍ (പുരുഷാധിപത്യ വിചാരം) മനോഭാവത്തേയും നിശിതമായി വിമര്‍ശിക്കുന്ന തരത്തിലുമുള്ള കമന്റുകളും വൈറലായി കഴിഞ്ഞിട്ടുണ്ട്.

PREV
Read more Articles on
click me!

Recommended Stories

ബിഗ് ബോസിലെ വിവാദ താരം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, എതിർദിശയിൽ നിന്ന് വന്ന വാഹനവുമായി കൂട്ടിയിടിച്ചു; പരാതി നൽകി നടൻ
പിടി തോമസല്ല, ആ പെൺകുട്ടി വീട്ടിലേക്ക് വന്നപ്പോള്‍ ആദ്യം ബെഹ്‌റയെ ഫോണില്‍ വിളിക്കുന്നത് താനാണ്; നടൻ ലാല്‍