'കൊവിഡ് കാലത്ത് ഒടിടിക്കായി ചെയ്തത് ഏഴ് സിനിമകൾ, അതിനൊരു കാരണമുണ്ട്..'; തുറന്നുപറഞ്ഞ് മോഹൻലാൽ

Published : May 23, 2026, 06:31 PM IST
Mohanlal about Drishyam franchise

Synopsis

എന്തുകൊണ്ടാണ് ദൃശ്യം 2 ഒടിടിയിൽ റിലീസ് ചെയ്തത് എന്നതിനെ കുറിച്ചും, കൊവിഡ് കാലത്ത് ഏഴോളം സിനിമകൾ ഒടിടിക്ക് വേണ്ടി ചെയ്തതിനെ കുറിച്ചും മോഹൻലാൽ പറഞ്ഞ വാക്കുകളാണ് ചർച്ചയാവുന്നത്. Mohanlal about drishyam franchise

മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് ഒരുക്കിയ ദൃശ്യം 3 തിയേറ്ററുകളിൽ മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ മുന്നേറുകയാണ്. മെയ് 21 ന് മോഹൻലാലിന്റെ ജന്മദിനത്തിൽ ആഗോള റിലീസായെത്തിയ ചിത്രം ആദ്യ ദിനം തന്നെ ആഗോള കളക്ഷനാണ് 50 കോടിക്ക് മുകളിലാണ് സ്വന്തമാക്കിയിരിക്കുന്നത്. വരും ദിവസങ്ങളിൽ ചിത്രം 100 കോടി ക്ലബ്ബിൽ ഇടം പിടിക്കുമെന്നാണ് പ്രേക്ഷകരും ആരാധകരും പ്രതീക്ഷിക്കുന്നത്. ആദ്യ രണ്ട് ഭാഗത്തിന്റെയും വലിയ വിജയത്തിന് ശേഷം മൂന്നാം ഭാഗവുമായി മോഹൻലാലും ജീത്തു ജോസഫും എത്തുമ്പോൾ വലിയ പ്രതീക്ഷയിലായിരുന്നു പ്രേക്ഷകർ. അത്തരം പ്രതീക്ഷകൾ എല്ലാം തന്നെ തെറ്റിയിട്ടില്ല എന്നാണ് ചിത്രത്തിന്റെ ബോക്സ് ഓഫീസ് കണക്കുകൾ സൂചിപ്പിക്കുന്നത്.

ദൃശ്യം 2 നേരിട്ട് ഒടിടിയിൽ റിലീസ് ചെയ്തത് കൊണ്ട് തന്നെ തിയേറ്റർ അനുഭവം നഷ്ടമായി എന്നുള്ള അഭിപ്രായം ഭൂരിപക്ഷം പ്രേക്ഷകർക്കുമുണ്ട്. ഇപ്പോഴിതാ എന്തുകൊണ്ടാണ് ദൃശ്യം 2 ഒടിടിയിൽ റിലീസ് ചെയ്തത് എന്നതിനെ കുറിച്ചും, കൊവിഡ് കാലത്ത് ഏഴോളം സിനിമകൾ ഒടിടിക്ക് വേണ്ടി ചെയ്തതിനെ കുറിച്ചും മോഹൻലാൽ പറഞ്ഞ വാക്കുകളാണ് ചർച്ചയാവുന്നത്. ദൃശ്യം ഫ്രാഞ്ചൈസി മാത്രമല്ല മലയാള സിനിമകൾ പുറം ലോകത്ത് അറിയപ്പെടാൻ കാരണമായ ചിത്രങ്ങളിലൊന്നാണ് ദൃശ്യം 2 എന്നാണ് മോഹൻലാൽ പറയുന്നത്. കൊവിഡ് കാലമായത് കൊണ്ട് തന്നെ സിനിമ വേണമെങ്കിൽ ചെയ്യാതെ ഇരിക്കാമെന്നുള്ള സാഹചര്യം ഉണ്ടായിരുന്നെന്നും എന്നാൽ കൂടെ ഉള്ള ആരും ജോലിയില്ലാതെ ബുദ്ധിമുട്ടരുതെന്നും ചിന്തിച്ചുവെന്നും മോഹൻലാൽ പറയുന്നു.

"ദൃശ്യം എന്ന ഫ്രാഞ്ചൈസി മാത്രമല്ല മലയാള സിനിമ തന്നെ പുറംലോകത്ത് അറിയപ്പെടാൻ കാരണമായ ചിത്രങ്ങളിലൊന്നാണ് ദൃശ്യം 2. ബിഹാറിലും ജയ്‌സാൽമറിലും വരെയുള്ള ആൾക്കാർ എന്നോട് വന്ന് ദൃശ്യം 3 എപ്പോഴാണ് വരുന്നതെന്ന് ചോദിച്ചിട്ടുണ്ട്. അവരെല്ലാം മലയാളത്തിൽ ദൃശ്യം കണ്ടവരായിരുന്നു. ഒറിജിനൽ സിനിമ സബ്‌ടൈറ്റിലൊക്കെ വെച്ച് കാണാനാണ് അവർ ആഗ്രഹിക്കുന്നത്. ദൃശ്യം 2 ഒടിടിയിൽ ഇറക്കുക എന്നത് നമ്മൾ മനപ്പൂർവ്വം എടുത്ത തീരുമാനം അല്ലായിരുന്നു. കൊവിഡ് സമയത്ത് നമുക്ക് വേണമെങ്കിൽ സിനിമ ചെയ്യാതെ ഇരിക്കാം. പക്ഷെ നമ്മുടെ കൂടെ വർക്ക് ചെയ്യുന്ന ഒരുപാട് ആൾക്കാരും അവരുടെ കുടുംബങ്ങളും ജോലിയില്ലാതെ ബുദ്ധിമുട്ടും. അങ്ങനെ സംഭവിക്കരുതല്ലോ. അങ്ങനെ സിനിമകൾ ഒടിടിയ്ക്കായി ചെയ്തു. കൊവിഡ് കാലത്ത് ഏഴോളം സിനിമകളാണ് ഞാൻ ചെയ്തത്. ഏറ്റവും കൂടുതൽ സിനിമകൾ ചെയ്തത് ഞാനായിരുന്നു. ഏഴോളം സിനിമകൾ ചെയ്തു. ഒടിടിയ്ക്കായി ചെയ്ത് ചില സിനിമകൾ പിന്നീട് തിയേറ്ററിലിറങ്ങി. അവ പലതും മോശമായി പോവുകയും ചെയ്തു." മോഹൻലാൽ പറയുന്നു. റിപ്പോർട്ടറിന് നൽകിയ അഭിമുഖത്തിലായിരുന്നു മോഹൻലാലിന്റെ പ്രതികരണം.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

ജിഹാദി ആരോപണം എന്താണെന്ന് എനിക്കറിയില്ല, എന്റെ വളർച്ച പലരും ഭയക്കുന്നു; അൻസിബ സഹോദരിയെ പോലെ; പ്രതികരിച്ച് ടിനി ടോം
'ഞങ്ങൾ സന്തോഷത്തോടെയിരിക്കുന്നതിനു കാരണം വിഡി സതീശൻ സാർ'; ഒരിക്കലും മറക്കില്ലെന്ന് ശൈത്യയുടെ അമ്മ