Latest Videos

ആശങ്കകള്‍ വേണ്ട, ഐപിഎല്‍ അന്തിമ പോരാട്ടത്തിന് ഷാരൂഖുമെത്തും

By Web TeamFirst Published May 26, 2024, 5:09 PM IST
Highlights

അന്തിമ പോരാട്ടത്തിന് ആവേശമേകാൻ ഷാരൂഖെത്തുന്നു.

സൂര്യാഘാതമേറ്റ് അടുത്തിടെ ഷാരൂഖ് ഖാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ചൊവ്വാഴ്ച്ച അഹമ്മദാബാദിൽ നടന്ന ഐപിഎല്‍ ക്രിക്കറ്റ് മത്സരം കാണുന്നതിനിടെയാണ് ഷാരൂഖിന് സൂര്യാഘാതമേറ്റത്. ആശുപത്രി വിട്ട ഷാരൂഖ് ഖാൻ വിശ്രമത്തിലായിരുന്നു. എന്നാല്‍ ഇന്ന് ചെന്നൈയില്‍ ഐപിഎല്‍ അന്തിമ പോരാട്ടം കാണാൻ ഷാരൂഖെത്തുമെന്ന് റിപ്പോര്‍ട്ടുണ്ട്.

ഇന്ന് ചെന്നൈയില്‍ നടക്കുന്ന ഐപിഎല്‍ അന്തിമ പോരാട്ടത്തില്‍ കെകെആറും എസ്ആര്‍എച്ചുമാണ് ഏറ്റുമുട്ടുന്നത്. കെകെആറിനറെ ഉടമസ്ഥനായ ഷാരൂഖ് സ്റ്റേഡിയത്തിലെത്തുന്നത് താരങ്ങള്‍ക്ക് ആവേശമാകും. പോരാട്ടം വാശിയേറിയതാകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഷാരൂഖ് ഖാൻ നായകനായി ഡങ്കിയാണ് ഒടുവില്‍ പ്രദര്‍ശനത്തിനെത്തി ശ്രദ്ധയാകര്‍ഷിച്ചത്

ആഗോള ബോക്സ് ഓഫീസില്‍ 470 കോടി രൂപയിലധികം ഷാരൂഖ് ഖാൻ നായകനായ ചിത്രം ഡങ്കിക്ക് നേടാനായിയെന്നാണ് റിപ്പോര്‍ട്ട്. ഷാരൂഖ് ഖാനടക്കം മുൻനിര താരങ്ങള്‍ക്കും സംവിധായകനുമൊക്കെ കുറഞ്ഞ പ്രതിഫലമായിരുന്നു ഡങ്കി എന്ന സിനിമയ്‍ക്ക് ലഭിച്ചത് എന്നായിരുന്നു റിപ്പോര്‍ട്ട്. അങ്ങനെയുള്ള സാഹചര്യങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ ഷാരൂഖ് ചിത്രം ഡങ്കി ലാഭം നേടിയിട്ടുണ്ടാകും എന്ന് കളക്ഷൻ റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമാകുന്നു. സംവിധായകൻ രാജ്‍കുമാര്‍ ഹിറാനിയുടെ ഷാരൂഖ് ചിത്രം എന്ന നിലയിലുള്ള പ്രേക്ഷക സ്വീകാര്യതയാണ് കളക്ഷനിലും ഡങ്കിക്ക് ലഭിച്ചതെന്നാണ് റിപ്പോര്‍ട്ട്.

ആക്ഷൻ ഴോണറില്‍ അല്ലാതിരുന്ന ഒരു ചിത്രമായിട്ടും ആഗോളതലത്തില്‍ ഷാരൂഖിന്റെ ഡങ്കിക്ക്  തളര്‍ച്ചയ്‍ക്ക് ശേഷം സ്വീകാര്യത ഉണ്ടായിരുന്നു. രസകരമായ ഒരു രാജ്‍കുമാര്‍ ഹിറാനി ചിത്രം എന്നാണ് ഷാരൂഖ് ഖാന്റെ ഡങ്കി സിനിമയ്‍ക്ക് ലഭിച്ച അഭിപ്രായങ്ങളെന്നായിരുന്നു റിപ്പോര്‍ട്ട്. ഷാരൂഖ് ഖാന്റ വേറിട്ട വേഷമാണ് ചിത്രത്തിന്റെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നായി ചൂണ്ടിക്കാട്ടപ്പെട്ടത്. പ്രായത്തിനൊത്ത വേഷം സ്വീകരിക്കുന്നുവെന്നായിരുന്നു ഡങ്കിയെ കുറിച്ച് ഷാരൂഖ് ഖാൻ തന്നെ ഒരിക്കല്‍ അഭിപ്രായപ്പെട്ടത് ചര്‍ച്ചയായിരുന്നു.

Read More: ശനിയാഴ്‍ച വമ്പൻ കുതിപ്പ്, കേരള കളക്ഷനില്‍ ഞെട്ടിക്കുന്ന ടര്‍ബോ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!