അംബാനിയും അദാനിയും മാത്രമല്ല, ഇനി ഷാരൂഖ് ഖാനും! 12490 കോടിയുമായി ശതകോടീശ്വര പട്ടികയിലേക്ക് കുതിച്ചെത്തി കിംഗ് ഖാൻ, നേട്ടമായത് 'റെഡ് ചില്ലീസ്'

Published : Oct 02, 2025, 05:35 PM IST
shah rukh khan

Synopsis

59 വയസ്സുള്ള സൂപ്പർ താരത്തിന്‍റെ ആസ്തി 12490 കോടി രൂപയാണ്. വൻകിട വ്യവസായികളായ മുകേഷ് അംബാനി, ഗൗതം അദാനി എന്നിവർ പട്ടികയിൽ ഒന്നാമതെത്തിയപ്പോൾ, സെലിബ്രിറ്റി പട്ടികയിൽ കിംഗ് ഖാൻ തന്നെയാണ് മുന്നിൽ

മുംബൈ: ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ ഷാരുഖ് ഖാന്‍ ആദ്യമായി ശത കോടിശ്വരന്‍മാരുടെ പട്ടികയില്‍ ഇടം പിടിച്ചു. ഇന്ത്യയിലെ ഏറ്റവും ധനികരായ വ്യക്തികളുടെ വാർഷിക റാങ്കിംഗായ ഹുറുൺ ഇന്ത്യ റിച്ച് ലിസ്റ്റ് 2025 ലാണ് ആരാധകരുടെ എസ് ആർ കെ ഇടം പിടിച്ചത്. 59 വയസ്സുള്ള സൂപ്പർ താരത്തിന്‍റെ ആസ്തി 12490 കോടി രൂപയാണ്. വൻകിട വ്യവസായികളായ മുകേഷ് അംബാനി, ഗൗതം അദാനി എന്നിവർ പട്ടികയിൽ ഒന്നാമതെത്തിയപ്പോൾ, സെലിബ്രിറ്റി പട്ടികയിൽ കിംഗ് ഖാൻ തന്നെയാണ് മുന്നിൽ. ഇതോടെ ഫോർബ്സ് മാഗസിൻ 1.6 ബില്യൺ ഡോളർ ആസ്തി കണക്കാക്കുന്ന അർനോൾഡ് ഷ്വാസ്‌നെഗർ, പോപ്പ് താരം റിഹാന, ഗോൾഫ് താരം ടൈഗർ വുഡ്‌സ്, ഗായിക ടെയ്‌ലർ സ്വിഫ്റ്റ് എന്നിവരുടെ പട്ടികയിലും കിംഗ് ഖാൻ ഇടം നേടും. ബോളിവുഡ് നടി ജൂഹി ചൗള, നടന്മാരായ ഹൃത്വിക് റോഷൻ, അമിതാഭ് ബച്ചൻ, ചലച്ചിത്ര സംവിധായകൻ കരൺ ജോഹർ എന്നിവരാണ് പട്ടികയിലുള്ള മറ്റ് ബോളിവുഡ് സെലിബ്രിറ്റികൾ.

ഷാരൂഖിന് നേട്ടമായത് 'റെഡ് ചില്ലീസ്'

ഷാരൂഖ് ഖാനും ഭാര്യ ഗൗരി ഖാനും ചേർന്ന് 2002 ൽ സ്ഥാപിച്ച ഇന്ത്യൻ ബഹുരാഷ്ട്ര കമ്പനിയായ റെഡ് ചില്ലീസ് എന്റർടൈൻമെന്‍റാണ് സ്വപ്ന നേട്ടത്തിലേക്കുള്ള വഴി തുറന്നത്. റെഡ് ചില്ലീസ് എന്റർടൈൻമെന്‍റിൽ നിന്നുള്ള വരുമാനത്തിൽ നിന്നാണ് ഷാരൂഖ് ഖാന്റെ സമ്പത്ത് വൻതോതിൽ ഉയർന്നത്. മികച്ച നടനുള്ള ദേശീയ പുരസ്കാരം ജവാനിലൂടെ സ്വന്തമാക്കിയ താരത്തിന് മറ്റൊരു നേട്ടം കൂടിയായി ഹുറുൺ ഇന്ത്യ റിച്ച് ലിസ്റ്റ് 2025 ൽ ഇടം പിടിച്ചത്.

രണ്ടാം സ്ഥാനത്ത് ജൂഹി ചൗള

ഹുറുൺ ഇന്ത്യ റിച്ച് ലിസ്റ്റ് 2025 ലെ പട്ടികയിൽ ഷാരൂഖ് ഖാന് പിന്നിലായി ബോളിവുഡിലെ രണ്ടാം സ്ഥാനം സ്വന്തമാക്കിയിരിക്കുന്നത് ജൂഹി ചൗളയാണ്. 7,790 കോടി രൂപയുടെ ആസ്തിയാണ് ജൂഹി ചൗളക്കുള്ളത്. ഐ പി എൽ ടീമായ നൈറ്റ് റൈഡേഴ്‌സ് സ്‌പോർട്‌സിലെ ഓഹരി പങ്കാളിത്തമാണ് ജൂഹി ചൗളയുടെ ആസ്തിയുടെ പ്രധാന കാരണം. 2,160 കോടി രൂപയുമായി ഹൃത്വിക് റോഷനാണ് മൂന്നാം സ്ഥാനത്തുള്ളത്. ഫിറ്റ്‌നസ്, ലൈഫ്‌സ്റ്റൈൽ ബ്രാൻഡായ എച്ച് ആർ എക്‌സിന്റെ പങ്കാളിത്തമാണ് ഹൃത്വിക് റോഷന് ഗുണം ചെയ്യുന്നത്. 1,880 കോടി രൂപയുമായി കരൺ ജോഹറാണ് തൊട്ടുപിന്നിലുള്ളത്. 1,630 കോടി രൂപയുമായി അമിതാഭ് ബച്ചനും കുടുംബവും ആദ്യ അഞ്ച് സ്ഥാനങ്ങളിൽ ഇടം പിടിച്ചിട്ടുണ്ട്.

 

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

ഏറ്റവും കുറഞ്ഞ ടിക്കറ്റിന് 453 രൂപ, ബുക്കിംഗ് ആരംഭിച്ചു; 'ഭ്രമയുഗം' അക്കാദമി സ്ക്രീനിംഗ് നാളെ
രജിഷയുടെ ഐറ്റം ഡാൻസ്, ശ്രദ്ധ നേടി കൃഷാന്ദ് ചിത്രം മസ്തിഷ്ക മരണം; സൈമൺസ് മെമ്മറീസ്, റിലീസ് പ്രഖ്യാപിച്ചു