ഷാരൂഖിനെ കാണാന്‍ സ്വന്തം കടയടച്ച് ജാർഖണ്ഡിൽ നിന്ന് എത്തി, 95 ദിവസം കാത്തിരുന്ന ആരാധകന് സംഭവിച്ചത് !

Published : Nov 04, 2024, 04:11 PM IST
 ഷാരൂഖിനെ കാണാന്‍ സ്വന്തം കടയടച്ച്  ജാർഖണ്ഡിൽ നിന്ന് എത്തി, 95 ദിവസം കാത്തിരുന്ന ആരാധകന് സംഭവിച്ചത് !

Synopsis

95 ദിവസമായി മന്നത്തിന് പുറത്ത് കാത്തിരുന്ന ജാർഖണ്ഡിൽ നിന്നുള്ള ആരാധകന്‍, ഒടുവില്‍ ജന്മദിനത്തില്‍ ഷാരൂഖിന്‍റെ സര്‍പ്രൈസ്. 

മുംബൈ: ബോളിവുഡിന്‍റെ കിംഗ് ഖാന്‍ ഷാരൂഖ് ഖാന്‍റെ 59ാം ജന്മദിനത്തിന്‍റെ ആഘോഷത്തിലായിരുന്നു കഴിഞ്ഞ കുറച്ച് ദിവസമായി സോഷ്യല്‍ മീഡിയ. അതേ സമയം നടനെ കാണുമെന്ന പ്രതീക്ഷയിൽ 95 ദിവസമായി മന്നത്തിന് പുറത്ത് കാത്തിരുന്ന ജാർഖണ്ഡിൽ നിന്നുള്ള ഒരു ആരാധകനെ ജന്മദിന വേളയില്‍ ഷാരൂഖ് ഖാനെ കണ്ടിരിക്കുകയാണ് ഇപ്പോള്‍. 

സ്വന്തം നാട്ടില്‍ കന്പ്യൂട്ടര്‍ സെന്‍റര്‍ നടത്തുന്ന ആരാധകന്‍ അത് അടച്ചാണ് ഷാരൂഖ് ഖാനെ കാണാൻ ജാർഖണ്ഡിൽ നിന്ന് എത്തിയത്. ഏകദേശം 95 ദിവസത്തെ കാത്തിരിപ്പിനൊടുവിലാണ് ഷാരൂഖ് അദ്ദേഹത്തെ കാണുകയും അദ്ദേഹത്തോടൊപ്പം ഒരു ചിത്രം എടുക്കാനും തയ്യാറായത്. ഈ ചിത്രം വൈറലായിട്ടുണ്ട്. 

സുരക്ഷാ നടപടികൾ കാരണം ഇത്തവണ ഷാരൂഖിന്‍റെ ജന്മദിനത്തില്‍  ആരാധകർക്ക് മുംബൈയിലെ അദ്ദേഹത്തിന്‍റെ വസതിയായ മന്നത്തിന് പുറത്ത് ഒത്തുകൂടാൻ കഴിഞ്ഞില്ല. പതിവ് പോലെ ആരാധകരെ അഭിവാദ്യം ചെയ്യാന്‍ ഷാരൂഖ് എത്തിയതുമില്ല. അതേ സമയം കുടുംബത്തിനൊപ്പം ഷാരൂഖ് ജന്മദിനം ആഘോഷിക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. 

അതേ സമയം ജന്മദിനത്തില്‍ താന്‍ എന്നെക്കുമായി പുകവലി ശീലം ഉപേക്ഷിച്ചതായി കിംഗ് ഖാന്‍ പ്രഖ്യാപിച്ചു. ഇത് വലിയതോതിലാണ് സോഷ്യല്‍ മീഡിയ ആഘോഷിച്ചത്. പല പ്രമുഖരും ഈ തീരുമാനത്തില്‍ ഷാരൂഖാനെ അഭിനന്ദിച്ച് രംഗത്ത് എത്തി. 

പഠാന്‍, ജവാൻ, ഡങ്കി എന്നീ മൂന്ന് ബാക്ക്-ടു-ബാക്ക് റിലീസുകളുമായി ഷാരൂഖ് ഖാൻ 2023-ൽ ഉണ്ടായിരുന്നത്. 2024 ല്‍ ഇതുവരെ ഷാരൂഖ് സിനിമകളൊന്നും ചെയ്തിട്ടില്ല. കിംഗ് എന്നാണ് അദ്ദേഹത്തിന്‍റെ അടുത്ത ചിത്രത്തിന്‍റെ പേര് എന്നാണ് സൂചന. സുജോയ് ഘോഷ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അദ്ദേഹത്തിന്‍റെ മകൾ സുഹാന ഖാനും പ്രധാന വേഷത്തില്‍ എത്തുന്നു എന്നാണ് വിവരം. ചിത്രം ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.

ഷാരൂഖിന്‍റെയും അമിതാഭിന്‍റെയും വസതികള്‍ ഒന്നുമല്ല: ബോളിവുഡിനെ ഞെട്ടിച്ച് താര ദമ്പതികളുടെ ആറുനില ബംഗ്ലാവ് !

'ആ കഥാപാത്രത്തിന് വേണ്ടി മദ്യപിച്ചു, അത് ശീലമായപ്പോള്‍ പ്രശ്നമായി': വെളിപ്പെടുത്തി ഷാരൂഖ് ഖാന്‍

PREV
Read more Articles on
click me!

Recommended Stories

'ഫാൽക്കെ അവാർഡ് നേടിയ പ്രിയപ്പെട്ട ലാലുവിന് സ്നേഹപൂർവ്വം'; 'പേട്രിയറ്റ്' ലൊക്കേഷനിൽ നിന്നും മമ്മൂട്ടി
'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ