ആമിര്‍ ഖാനെ ബഹിഷ്‍കരിച്ചതില്‍ ആശങ്ക, ഷാരൂഖിന്റെ 'പത്താന്' ഇപ്പോഴേ പിന്തുണ, ട്വിറ്ററില്‍ പുതിയ ട്രെൻഡ്

Published : Aug 14, 2022, 06:30 PM IST
ആമിര്‍ ഖാനെ  ബഹിഷ്‍കരിച്ചതില്‍ ആശങ്ക, ഷാരൂഖിന്റെ 'പത്താന്' ഇപ്പോഴേ പിന്തുണ, ട്വിറ്ററില്‍ പുതിയ ട്രെൻഡ്

Synopsis

ബഹിഷ്‍കരണ ക്യാംപെയ്‍ൻ ഷാരൂഖ് ചിത്രത്തിന് നേരെയും ഉണ്ടാകുമോ എന്ന ആശങ്കയാണ് പിന്തുണയുമായി ആരാധകര്‍ ഇപ്പോഴേ രംഗത്ത് എത്താൻ കാരണം.  

ആമിര്‍ ഖാൻ നായകനായ 'ലാല്‍ സിംഗ് ഛദ്ദ' അടുത്തിടെ ബഹിഷ്‍കരണ ക്യാംപെയ്‍ൻ നേരിട്ടിരുന്നു. 'ബോയ്‍കോട്ട് ലാല്‍ സിഗം ഛദ്ദ' എന്നാണ് ട്വിറ്ററില്‍ ഹാഷ്‍ ടാഗുകള്‍ പ്രത്യക്ഷപ്പെട്ടത്. ഇപ്പോഴിതാ മറ്റൊരു ഹാഷ്‍ടാഗ് ട്വിറ്ററില്‍ പ്രചരിക്കുകയാണ്. എന്നാല്‍ ഇത് ഷാരൂഖ് ഖാനെ പിന്തുണച്ചിട്ടുള്ളതാണ്.

ഷാരൂഖ് ഖാന്റെ പുതിയ ചിത്രം 'പത്താനെ' പിന്തുണച്ചാണ് ഹാഷ്‍ ടാഗ്. 'പത്താൻ ഫസ്റ്റ് ഡെ ഫസ്റ്റ് ഷോ' എന്ന ഹാഷ്‍ ടാഗാണ് ട്വിറ്ററില്‍ ട്രെൻഡിംഗ് ആയിരിക്കുന്നത്. ബഹിഷ്‍കരണ ക്യാംപെയ്‍ൻ ഷാരൂഖ് ചിത്രത്തിന് നേരെയും ഉണ്ടാകുമോ എന്ന ആശങ്കയാണ് പിന്തുണച്ചുകൊണ്ട് ഇപ്പോഴേ ആരാധകര്‍ രംഗത്ത് എത്തിയിരിക്കുന്നത്.2023 ജനുവരി 25ന് ആണ് ഷാരൂഖ് ചിത്രം 'പത്താൻ' പ്രദര്‍ശനത്തിന് എത്തുക.

 സിദ്ധാര്‍ഥ് ആനന്ദാണ് 'പത്താന്റെ' സംവിധായകന്‍. ഷാരൂഖ് ഖാന് ഏറെ പ്രതീക്ഷയുള്ള ഒരു ചിത്രമാണ് 'പത്താൻ'. ഷാരൂഖിന്റെ പത്താന്റെ ഒടിടി സ്‍ട്രീമിംഗ് അവകാശം വൻ തുകയ്‍ക്കു വിറ്റുപോയെന്ന് ബോളിവുഡ് ലൈഫ് റിപ്പോര്‍ട്ട് ചെയ്‍തിരുന്നു ഷാരൂഖ് ഖാൻ നായകനായിട്ടുള്ള ചിത്രം ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത് 'സീറോ'യായിരുന്നു. 2018ല്‍ റിലീസ് ചെയ്‍ത  'സീറോ' വൻ പരാജയമായിരുന്നു. 'പത്താനിലൂടെ ഒരു വൻ തിരിച്ചുവരവിനാണ് ഷാരൂഖ് ലക്ഷ്യമിടുന്നത്.  

ഒരു ആക്ഷൻ ത്രില്ലര്‍ ചിത്രമായതിനാല്‍ 'പത്താന്' തിയറ്ററുകളില്‍ മുൻ കാലങ്ങളിലേതു പോലെ ഷാരൂഖ് ഖാന് ആര്‍പ്പുവിളികളുയരും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നതും. ദീപിക പദുക്കോണ്‍, ജോണ്‍ എബ്രഹാം, ഡിംപിള്‍ കപാഡിയ, ഷാജി ചൗധരി, ഗൗതം, അഷുതോഷ് റാണ തുടങ്ങി ഒട്ടേറെ താരങ്ങള്‍ ചിത്രത്തില്‍ അഭിനയിക്കുന്നു. തിയറ്ററില്‍ തന്നെ റിലീസ് പ്രഖ്യാപിച്ചിട്ടുള്ള 'പത്താന്റെ' ഡിജിറ്റല്‍ റൈറ്റ്‍സ് ആമസോണ്‍ പ്രൈം വീഡിയോയാണ് സ്വന്തമാക്കിയിരിക്കുന്നത്. 200 കോടി രൂപയ്‍ക്കാണ് ഷാരൂഖ് ചിത്രത്തിന്റെ ഡിജിറ്റല്‍ റൈറ്റ്‍സ് ആമസോണ്‍ സ്വന്തമാക്കിയതെന്ന് ബോളിവുഡ് ലൈഫ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇക്കാര്യത്തില്‍ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.

'പത്താ'ന്റെ റിലീസ് പ്രഖ്യാപിച്ച് ടീസര്‍ നേരത്തെ പുറത്തുവിട്ടിരുന്നു. ദീപിക പദുക്കോണും ജോണ്‍ എബ്രഹാമും 'പത്താനെ' പരിചയപ്പെടുത്തുന്നതായിരുന്നു ടീസർ. സ്വന്തം രാജ്യത്തെ സംരക്ഷിക്കുക എന്നതാണ് അയാളുടെ ലക്ഷ്യമെന്ന് ഇരുവരും പറയുമ്പോൾ മുഖം വ്യക്തമാക്കാതെ ഷാരൂഖ് ഖാൻ നടന്നു വരുന്നത് ടീസറിൽ കാണാമായിരുന്നു. 'അൽപ്പം വൈകിയെന്ന് അറിയാം. എന്നാലും തീയതി ഓർത്തുവെച്ചോളൂ. 2023 ജനുവരി 25ന് തിയേറ്ററുകളിൽ കാണാം', എന്നായിരുന്നു ടീസർ പങ്കുവച്ച് ഷാരൂഖ് ഖാൻ കുറിച്ചത്. നേരത്തെ 'ഓം ശാന്തി ഓം', 'ചെന്നൈ എക്സ്‍പ്രസ്', 'ഹാപ്പി ന്യൂ ഇയര്‍' തുടങ്ങിയ ചിത്രങ്ങളില്‍ ദീപികയും ഷാരൂഖും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്

Read More : കാര്‍ത്തിയുടെ കരിയറിലെ ഏറ്റവും വലിയ ഹിറ്റാകുമോ?, 'വിരുമൻ' ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്

PREV
Read more Articles on
click me!

Recommended Stories

'കളങ്കാവല്‍' സ്വീകരിച്ച പ്രേക്ഷകര്‍; റിലീസിന് ശേഷം ആദ്യ പ്രതികരണവുമായി മമ്മൂട്ടി
നടിയുമായി പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾ ശരിയോ? പിറന്നാൾ പോസ്റ്റിൽ 'സർപ്രൈസു'മായി സോഷ്യൽ മീഡിയ താരം, ഫോട്ടോസ് വൈറൽ