ഷാരൂഖിന്റെ അരങ്ങേറ്റ സീരീസിന് രണ്ടാം ഭാഗം, വമ്പൻ പ്രഖ്യാപനം

Published : Oct 16, 2024, 01:10 PM IST
ഷാരൂഖിന്റെ അരങ്ങേറ്റ സീരീസിന് രണ്ടാം ഭാഗം, വമ്പൻ പ്രഖ്യാപനം

Synopsis

നടൻ ഷാരൂഖിന്റെ സീരീസിന് രണ്ടാം ഭാഗം പ്രഖ്യാപിച്ചു.  

ടെലിവിഷനിലും തിളങ്ങിയ ഒരു ബോളിവുഡ് താരമാണ് ഷാരൂഖും. ഫൗജി എന്ന ടെലിവിഷൻ സീരീസിലൂടെയായിരുന്നു താരത്തിന്റെ അരങ്ങേറ്റം. 1989ല്‍ ദൂരദര്‍ശനിലായിരുന്നൂ സീരീസ് പ്രദര്‍ശിപ്പിച്ചത്. ഫൗജിയുടെ രണ്ടാം ഭാഗവും ദൂരദര്‍ശനില്‍ വരുന്നു എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

സീരീസില്‍ ഗൗഹര്‍ ഖാനൊപ്പം പ്രധാന കഥാപാത്രമായി വിക്കി ജെയ്‍നുമുണ്ടാകും. ഫൗജി 2 സീരീസ് ദൂരദര്‍ശൻ തന്നെയാണ് നിര്‍മിക്കുന്നത്. സന്ദീപ് സിംഗും സീരീസിന്റെ നിര്‍മാതാവായുണ്ട്. നടൻ ഷാരൂഖ് ഖാന് ബോളിവുഡ് സിനിമയില്‍ അവസരം ലഭിച്ചത് ഫൗജിയിലെ പ്രകടനത്തിലൂടെയുമാണ്.

ഷാരൂഖ് നായകനായി വേഷമിട്ട ചിത്രങ്ങളില്‍ ഒടുവില്‍ എത്തിയതും വൻ ഹിറ്റായതും ഡങ്കിയാണ്. ഷാരൂഖ് ഖാൻ നായകനായ ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചത് രാജ്‍കുമാര്‍ ഹിറാനി ആണ്. ആഗോള ബോക്സ് ഓഫീസില്‍ 470 കോടി രൂപയിലധികം നേടാൻ കഴിഞ്ഞിരുന്നു ഡങ്കിക്ക്. ചൈനയിലും റിലീസ് ചെയ്യാനുള്ള സാധ്യത സംവിധായകൻ തേടുന്നുമുണ്ട് എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

ഷാരൂഖുമായി വീണ്ടും ഒന്നിക്കുമോ എന്ന ചോദ്യത്തിന് ആനന്ദ് എല്‍ റായ്‍യുടെ മറുപടി സിനിമാ ആരാധകര്‍ ചര്‍ച്ചയാക്കിയിരുന്നു. എനിക്ക് അദ്ദേഹത്തിലേക്ക് എത്തണം എങ്കില്‍ താൻ കഠിനാദ്ധ്വാനം ചെയ്യണം എന്നാണ് തമാശയോടെ ആനന്ദ് എല്‍ റായ് വ്യക്തമാക്കിയത്. തങ്ങള്‍ മിക്കപ്പോഴും സംസാരിക്കാറുണ്ട് എന്നും  സംവിധായകൻ ആനന്ദ് എല്‍ റായ്‍ വ്യക്തമാക്കുന്നു. എന്താണ് ഞാൻ ചെയ്യുന്നത് എന്ന് പറയാറുണ്ട് അദ്ദേഹത്തോട്. ഒരിക്കല്‍ എനിക്ക് മികച്ച ഒരു കഥ ലഭിച്ചാല്‍ അദ്ദേഹത്തോടൊപ്പം ഞാൻ ഇരിക്കും. അദ്ദേഹത്തോട് അത് ഞാൻ എന്താലും പറയും എന്നും ആനന്ദ് എല്‍ റായ് ചോദ്യത്തിന് മറുപടിയായി വ്യക്തമാക്കി. ആരാധകരെ ആവേശപ്പെടുത്തുന്ന ഒരു മറുപടിയായിരുന്നു സംവിധായകൻ ആനന്ദ് എല്‍ റായ്‍യുടെ വ്യക്തമാക്കിയത്.

Read More: മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന ചിത്രത്തെ കുറിച്ച് നടൻ കുഞ്ചാക്കോ ബോബൻ- 'പലരും മാറാനും സാധ്യതയുണ്ട്'

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
click me!

Recommended Stories

വന്‍ കാന്‍വാസ്, വമ്പന്‍ ഹൈപ്പ്; പ്രതീക്ഷയ്ക്കൊപ്പം എത്തിയോ 'ധുരന്ദര്‍'? ആദ്യ ദിന പ്രതികരണങ്ങള്‍ ഇങ്ങനെ
ഫൺ റൈഡ്, ടോട്ടൽ എൻ്റർടെയ്നർ; ഖജുരാഹോ ഡ്രീംസ് റിവ്യൂ