Shahrukh Khan : ആരാധകരെ നിരാശരാക്കാതെ ഷാരൂഖ് ഖാന്‍; ഈദിന് മകന്‍ അബ്രാമിനൊപ്പം മന്നത്തിന്‍റെ ബാല്‍ക്കണിയില്‍

Published : Jul 10, 2022, 10:51 PM IST
Shahrukh Khan : ആരാധകരെ നിരാശരാക്കാതെ ഷാരൂഖ് ഖാന്‍; ഈദിന് മകന്‍ അബ്രാമിനൊപ്പം മന്നത്തിന്‍റെ ബാല്‍ക്കണിയില്‍

Synopsis

നിരവധി ചിത്രങ്ങളും വീഡിയോകളുമാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്

മുംബൈയിലെ തന്‍റെ വീടായ മന്നത്തിനു മുന്നില്‍ മണിക്കൂറുകള്‍ കാത്തുനിന്ന ആരാധകരെ നിരാശരാക്കാതെ ഷാരൂഖ് ഖാന്‍ (Shahrukh Khan). ഇളയ മകന്‍ അബ്രാമുമൊത്ത് വീടിന്‍റെ ബാല്‍ക്കണിയിലെത്തി ഷാരൂഖ് ഖാന്‍ ആരാധകരെ നോക്കി കൈവീശി അഭിവാദ്യം ചെയ്‍തു. ഈദ് ദിനത്തില്‍ പ്രിയതാരം തങ്ങളെ കാണാനെത്തിയത് സോഷ്യല്‍ മീഡിയയില്‍ കിംഗ് ഖാന്‍ ആരാധകര്‍ ആഘോഷമാക്കുന്നുണ്ട്.

മന്നത്തിന്‍റെ ബാല്‍ക്കണിയില്‍ നിന്ന് ഇതിന് മുന്‍പ് പലപ്പോഴും ഷാരൂഖ് ഖാന്‍ ആരാധകരെ അഭിവാദ്യം ചെയ്‍തിട്ടുണ്ട്. ആരാധകരെക്കൂടി ഫ്രെയ്മില്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട് അവിടെനിന്ന് അദ്ദേഹം പകര്‍ത്തിയ ചില സെല്‍ഫികള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുകയും ചെയ്‍തിരുന്നു. വെള്ള നിറത്തിലുള്ള ടീ ഷര്‍ട്ടും നീല നിറത്തിലുള്ള ജീന്‍സുമായിരുന്നു ഇന്ന് ഷാരൂഖ് ഖാന്‍റെ വേഷം. ചുവപ്പ് നിറത്തിലുള്ള ടീ ഷര്‍ട്ടും കറുത്ത പാന്‍റ്സുമായിരുന്നു അബ്രാമിന്‍റെ വേഷം. പ്രിയതാരം വീടിന്‍റെ ബാല്‍ക്കണിയില്‍ പ്രത്യക്ഷപ്പെടുമ്പോള്‍ ആരവം മുഴക്കി വീടിന് സമീപത്തേക്ക് ഓടുന്ന ആരാധകക്കൂട്ടത്തെ ചില വീഡിയോകളില്‍ കാണാം. ഒട്ടേറെ ചിത്രങ്ങളും വീഡിയോകളും ട്വിറ്ററില്‍ പ്രചരിക്കുന്നുണ്ട്.

അതേസമയം ഷാരൂഖ് ഖാന്‍ നായകനാവുന്ന ഒരു ചിത്രം റിലീസ് ചെയ്യപ്പെട്ടിട്ട് നാലര വര്‍ഷം കഴിഞ്ഞു. 2018ല്‍ എത്തിയ സീറോ ആയിരുന്നു അവസാന ചിത്രം. തുടര്‍പരാജയങ്ങള്‍ക്കു പിന്നാലെ സിനിമയില്‍ നിന്ന് ഒരു ഇടവേളയെടുക്കുകയായിരുന്നു അദ്ദേഹം. അതേസമയം ഒരുപിടി ശ്രദ്ധേയ പ്രോജക്റ്റുകളാണ് അദ്ദേഹത്തിന്‍റേതായി പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത്. സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന പഠാന്‍, ആറ്റ്‍ലി സംവിധാനം ചെയ്യുന്ന ജവാന്‍, രാജ്‍കുമാര്‍ ഹിറാനി സംവിധാനം ചെയ്യുന്ന ഡങ്കി എന്നിവയാണ് കിംഗ് ഖാന്‍റേതായി പുറത്തുവരാനിരിക്കുന്ന ചിത്രങ്ങള്‍.

ALSO READ : സിംഗിള്‍ ഷോട്ടിലെ മമ്മൂട്ടി നടനം; 'നന്‍പകല്‍ നേരത്ത് മയക്കം' ടീസര്‍

PREV
Read more Articles on
click me!

Recommended Stories

'ഫാൽക്കെ അവാർഡ് നേടിയ പ്രിയപ്പെട്ട ലാലുവിന് സ്നേഹപൂർവ്വം'; 'പേട്രിയറ്റ്' ലൊക്കേഷനിൽ നിന്നും മമ്മൂട്ടി
'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ