ആക്ഷനും തീവ്രതയും നേരിയ പ്രണയവും; ഷാരൂഖ് ഖാന്റെ 'കിം​ഗ്' പുതിയ പോസ്റ്റർ എത്തി

Published : Oct 27, 2026, 12:05 PM IST
King

Synopsis

ഷാരൂഖ് ഖാൻ നായകനാകുന്ന പുതിയ ആക്ഷൻ സിനിമയായ കിംഗിന്റെ പോസ്റ്റർ പുറത്തിറങ്ങി. സിദ്ധാർഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രം 2026 ഡിസംബർ 24-ന് തിയേറ്ററുകളിലെത്തും.

ആക്ഷനും തീവ്രതയും പ്രണയത്തിന്റെ നേരിയ സ്പർശവും ഒത്തുചേരുന്ന 'കിം​ഗ്' സിനിമയുടെ പുതിയ പോസ്റ്റർ പുറത്തുവിട്ടു. ചുണ്ടുകൾക്കിടയിൽ ഒരു റോസാപ്പൂവും കണ്ണുകളിൽ തീക്ഷ്ണമായ ഭാവവുമായി പ്രത്യക്ഷപ്പെടുന്ന ഷാരൂഖ് ഖാന്റെ പുതിയ ലുക്ക്, ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ ആക്ഷൻ എന്റർടെയ്നറിലെ അദ്ദേഹത്തിന്റെ കരുത്തുറ്റ കഥാപാത്രത്തിന്റെ സൂചന നൽകുന്നു.

സിദ്ധാർഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രം റെഡ് ചില്ലീസ് എന്റർടെയ്ൻമെന്റും മാർഫ്ലിക്സ് (Marflix) പിക്‌ചേഴ്‌സും ചേർന്നാണ് നിർമ്മിക്കുന്നത്. കിം​ഗ് 2026 ഡിസംബർ 24-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിലെത്തും. പഠാന്‍ സംവിധായകന്‍ സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. 1994-ൽ പുറത്തിറങ്ങിയ ഫ്രഞ്ച് ക്ലാസിക് ‘ലിയോൺ: ദി പ്രൊഫഷണൽ’ എന്ന ചിത്രത്തെ ആസ്പദമാക്കിയാണ് കിം​ഗ് ഒരുക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ. ഷാരൂഖിന്റെ മകൾ സുഹാനാ ഖാൻ, ദീപിക പദുക്കോൺ, അഭിഷേക് ബച്ചൻ, അനിൽ കപൂർ തുടങ്ങി വൻ താരനിര ചിത്രത്തിലുണ്ട്. കേരള പി ആർ & മാർക്കറ്റിങ് - പപ്പറ്റ് മീഡിയ ആണ്.

അതേസമയം, പഠാന്‍ കോമ്പോ വീണ്ടും ഒന്നിക്കുന്നുവെന്നതിനാല്‍ ഇതിനകം വന്‍ ഹൈപ്പ് ഉയര്‍ത്തിയിട്ടുള്ള ചിത്രം പ്രീ റിലീസ് ബിസിനസിലും നേട്ടം കൊയ്തുവെന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു. ഡിസ്ട്രിബ്യൂഷന്‍ റൈറ്റ്സ് ഇനത്തില്‍ ചിത്രം സ്വന്തമാക്കിയിരിക്കുന്ന തുകയെക്കുറിച്ചാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ചിത്രത്തിന്‍റെ ഇന്ത്യ മുഴുവനുമുള്ള വിതരണാവകാശം വിറ്റ വകയില്‍ ചിത്രം നേടിയിരിക്കുന്നത് 250 കോടിയാണെന്നാണ് ബോളിവുഡ് ഹംഗാമ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഈ രംഗത്തെ മുന്‍നിരക്കാരായ പെന്‍ മരുധര്‍ എന്‍റര്‍ടെയ്ന്‍മെന്‍റ് ആണ് ചിത്രത്തിന്‍റെ പാന്‍ ഇന്ത്യന്‍ വിതരണാവകാശം നേടിയിരിക്കുന്നത്. ചിത്രത്തിന്‍റെ ബജറ്റ് 350 കോടി ആണെന്നാണ് നേരത്തെ പുറത്തെത്തിയ റിപ്പോര്‍ട്ടുകള്‍. ചിത്രത്തിന്‍റെ പ്രീ റിലീസ് ഹൈപ്പ് എത്രത്തോളമെന്നതിന് തെളിവാകുകയുമാണ് വിതരണാവകാശ തുക.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

വിദ്യാഭ്യാസവും നല്ല ജോലിയുമുള്ള ഒരാളെ കൊണ്ട് മകളെ വിവാഹം കഴിപ്പിക്കാമായിരുന്നില്ലേ?; മറുപടിയുമായി സിന്ധു കൃഷ്‍ണ
ജനപ്രിയ നായകൻ ദിലീപിന്റെ ജന്മദിനത്തിൽ ‘ഹെനോക്’ ഫസ്റ്റ് ലുക്ക്