സ്പാനിഷ് സിരീസ് 'മണി ഹെയ്സ്റ്റ്' സിനിമയാക്കാന്‍ കിംഗ് ഖാന്‍; റൈറ്റ്‌സ് വാങ്ങി

By Web TeamFirst Published Aug 3, 2019, 1:31 PM IST
Highlights

'സീറോ'യ്ക്ക് ശേഷം മാസങ്ങളായി ഷാരൂഖിനെ സ്‌ക്രീനില്‍ കാണാത്തതിലുള്ള അസ്വസ്ഥത സോഷ്യല്‍ മീഡിയയിലൂടെ ആരാധകര്‍ പ്രകടിപ്പിച്ചിരുന്നു. 'WeMissSRKOnBigScreen' എന്നൊരു ഹാഷ് ടാഗ് ട്വിറ്ററില്‍ ട്രെന്റിംഗ് ആയിരുന്നു. എന്നാല്‍ ഇപ്പോഴിതാ പുതിയ പ്രോജക്ടുമായി വരാനുള്ള ആലോചനയിലാണ് കിംഗ് ഖാന്‍. 

പുതിയ സിനിമകളൊന്നും കമ്മിറ്റ് ചെയ്യാത്തതിന് ഷാരൂഖ് ഖാന്‍ പറഞ്ഞ കാരണം വാര്‍ത്താപ്രാധാന്യം നേടുകയും ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാവുകയും ചെയ്യുന്നു. സാധാരണ ഒരു ചിത്രം അവസാനിച്ചാല്‍ 3-4 മാസത്തിനുള്ളില്‍ അടുത്ത സിനിമ ആരംഭിക്കാറാണ് പതിവെന്നും എന്നാല്‍ ഇത്തവണ അത്തരത്തില്‍ പുതിയ കമ്മിറ്റ്‌മെന്റുകളിലൊന്നും എത്തിയിട്ടില്ലെന്നുമായിരുന്നു ഇടവേളയെക്കുറിച്ചുള്ള ചോദ്യത്തിന് കിംഗ് ഖാന്റെ മറുപടി. ഉടന്‍ ഒരു സിനിമ ചെയ്യാന്‍ മനസ് അനുവദിക്കുന്നില്ലെന്നും പകരം വായനയും സിനിമ കാണലുമൊക്കെയായി സ്വയം നവീകരിക്കലിന്റെ വഴിയേ പോകാനാണ് താല്‍പര്യമെന്നും ഷാരൂഖ് പറഞ്ഞു. എന്നാല്‍ 'സീറോ'യ്ക്ക് ശേഷം മാസങ്ങളായി ഷാരൂഖിനെ സ്‌ക്രീനില്‍ കാണാത്തതിലുള്ള അസ്വസ്ഥത സോഷ്യല്‍ മീഡിയയിലൂടെ ആരാധകര്‍ പ്രകടിപ്പിച്ചിരുന്നു. 'WeMissSRKOnBigScreen' എന്നൊരു ഹാഷ് ടാഗ് ട്വിറ്ററില്‍ ട്രെന്റിംഗ് ആയിരുന്നു. എന്നാല്‍ ഇപ്പോഴിതാ പുതിയ പ്രോജക്ടുമായി വരാനുള്ള ആലോചനയിലാണ് കിംഗ് ഖാന്‍. 

ലോകമെമ്പാടും പ്രേക്ഷകരുള്ള പ്രശസ്ത സ്പാനിഷ് സിരീസ് 'മണി ഹെയ്സ്റ്റ്' ഒരു ബോളിവുഡ് സിനിമയാക്കാനുള്ള ആലോചനയിലാണ് അദ്ദേഹമെന്നാണ് വിവരം. ഇതിന്റെ റൈറ്റ്‌സ് ഷാരൂഖിന്റെ നിര്‍മ്മാണ കമ്പനി വാങ്ങിയെന്ന് അദ്ദേഹവുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് മുംബൈ മിറര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഒരു സുഹൃത്താണ് ഈ സിരീസ് ഷാരൂഖിന് പരിചയപ്പെടുത്തിയതെന്നും അത് ഏറെ ആസ്വദിച്ച അദ്ദേഹം ഇന്ത്യന്‍ പശ്ചാത്തലത്തില്‍ ഒരു സിനിമയാക്കാനുള്ള ആഗ്രഹം പ്രകടിപ്പിക്കുകയായിരുന്നെന്നും മുംബൈ മിററിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ഷാരൂഖ് അഭിനയിക്കുമോ എന്ന കാര്യം ഈ ഘട്ടത്തില്‍ അറിവായിട്ടില്ല.

'പ്രൊഫസര്‍' എന്ന് വിളിക്കപ്പെടുന്ന ഒരു നിഗൂഢ കഥാപാത്രമാണ് 'മണി ഹെയ്‌സ്റ്റി'ന്റെ കേന്ദ്രസ്ഥാനത്ത്. 2.4 ബില്യണ്‍ യൂറോ ഒരു ബാങ്കില്‍ നിന്ന് മോഷ്ഠിക്കാന്‍ 'പ്രൊഫസര്‍' എട്ട് പേരെ പരിശീലിപ്പിക്കുന്നതും ബാങ്കിന് പുറത്തുനിന്ന് ഈ 'ഓപറേഷന്‍' നിയന്ത്രിക്കുന്നതുമാണ് സിരീസിന്റെ പ്ലോട്ട്. മൂന്നാം സീസണിലാണ് ഇപ്പോള്‍ ഈ സിരീസ്. 

click me!