ജോജുവിനെ നായകനാക്കി ഷാജി കൈലാസിന്‍റെ ആക്ഷന്‍ ത്രില്ലര്‍; പേര് പ്രഖ്യാപിച്ചു

Published : Aug 17, 2025, 06:41 PM IST
shaji kailas joju george movie titled varavu

Synopsis

തിരക്കഥ ഒരുക്കിയിരിക്കുന്നത് എ കെ സാജന്‍

ആക്ഷൻ ത്രില്ലർ ചിത്രങ്ങളുടെ അമരക്കാരനായ ഷാജി കൈലാസും മലയാള സിനിമയിലെ കരുത്തുറ്റ നടനായ ജോജു ജോർജും ഒന്നിക്കുന്ന ബിഗ് ബജറ്റ് ചിത്രത്തിന്‍റെ പേര് പ്രഖ്യാപിച്ചു. ‘വരവ് എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ടൈറ്റില്‍ പോസ്റ്ററും അണിയറക്കാര്‍ പുറത്തുവിട്ടിട്ടുണ്ട്. "റിവഞ്ച് ഈസ്‌ നോട്ട് എ ഡേർട്ടി ബിസിനസ്‌" എന്ന ടാഗ്‌ലൈനുമായി എത്തിയിരിക്കുന്ന പോസ്റ്റർ തന്നെ ചിത്രമൊരു മാസ്സ്, ആക്ഷൻ എന്റർടെയ്‍നര്‍ ആയിരിക്കുമെന്ന് ഉറപ്പു തന്നിരിക്കുകയാണ്. മലയാളത്തിൽ ആദ്യമായി ഒരു സിനിമയിൽ നാല് ഫൈറ്റ് മാസ്റ്റേഴ്സ് ഒന്നിക്കുന്നു എന്ന പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്.

ഷാജി കൈലാസിന്റെ സംവിധാനവും ജോജുവിന്റെ പെര്‍ഫോമന്‍സും ചേരുന്നതോടെ സംഭവം തീപ്പൊരി പാറും എന്നതിൽ ഒരു സംശയവും വേണ്ട. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് എ കെ സാജനാണ്. ഓൾഗ പ്രൊഡക്ഷൻസിന്റെ ബാനറിൽ നൈസി റെജി നിർമ്മിക്കുന്ന ചിത്രത്തിന്റെ സഹ നിർമ്മാണം ജോമി ജോസഫ് ആണ്‌. ചിത്രത്തിന്റെ ആദ്യ പോസ്റ്ററിലെ രക്തച്ചുവപ്പിൽ ഉള്ള ‘വരവ്’ എന്ന തലക്കെട്ട് തന്നെ സിനിമയുടെ ആക്ഷൻ ത്രില്ലർ സ്വഭാവം വ്യക്തമാക്കുന്നുണ്ട്. മൂന്നാർ, മറയൂർ, കാന്തല്ലൂർ, തേനി എന്നിവിടങ്ങളിലാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻസ്. സംഗീതം: സാം സി. എസ്, ഛായഗ്രഹണം: സുജിത് വാസുദേവ്, എഡിറ്റിംഗ്: ഷമീർ മുഹമ്മദ്, ആർട്ട്: സാബു റാം, ആക്ഷൻ: ഫീനിക്സ് പ്രഭു, കലയ് കിങ്സൺ, പി ആ ഒ മഞ്ജു ഗോപിനാഥ്, ഡിജിറ്റൽ പ്രൊമോഷൻ ഒബ്സ്ക്യൂറ. മാർക്കറ്റിംഗ്: ബ്രിങ്ഫോർത്ത്

PREV
NS
About the Author

Nirmal Sudhakaran

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ. എന്‍റര്‍ടെയ്ന്‍മെന്‍റ്, കലാ- സാംസ്കാരികം എന്നീ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ഗോവ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം തുടങ്ങിയവ കവര്‍ ചെയ്തിട്ടുണ്ട്. പ്രിന്റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: nirmal@asianetnews.inRead More...
Read more Articles on
click me!

Recommended Stories

സംവിധായകന്‍ വിക്രം ഭട്ടും ഭാര്യയും 30 കോടിയുടെ തട്ടിപ്പ് കേസില്‍ അറസ്റ്റില്‍
നടി ആക്രമിക്കപ്പെട്ട കേസ്: കോടതി വിധിയെ പരിഹസിച്ച് ഗായിക ചിൻമയി ശ്രീപാദ