ഷാജി കൈലാസിൻ്റെ 'ഹണ്ട്' തുടങ്ങുന്നു; ഹൊറർ സസ്പെൻസ് ത്രില്ലറിൽ ഭാവനയും അദിതിയും

By Web TeamFirst Published Dec 12, 2022, 9:29 PM IST
Highlights

മെഡിക്കൽ ക്യാമ്പസിന്‍റെ പശ്ചാലത്തിൽ ഒരുക്കുന്ന ഹൊറർ സസ്പെൻസ് ത്രില്ലറാണ് ചിത്രം.

ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന 'ഹണ്ട്' എന്ന ചിത്രത്തിൻ്റെ ഷൂട്ടിം​ഗ് ഡിസംബർ ഇരുപത്തിയെട്ടിന് പാലക്കാട് ആരംഭിക്കും. മെഡിക്കൽ ക്യാമ്പസിന്‍റെ പശ്ചാലത്തിൽ ഒരുക്കുന്ന ഹൊറർ സസ്പെൻസ് ത്രില്ലറാണ് ചിത്രം. ഭാവനയും, അദിതി രവിയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമയിൽ രഞ്ജി പണിക്കർ ,അജ്മൽ അമീർ ,രാഹുൽ മാധവ്, ചന്തു നാഥ്, ജി.സുരേഷ് കുമാർ, നന്ദു തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു. നിഖിൽ ആനന്ദിൻ്റേതാന്നു തിരക്കഥ.

ജയലഷ്മി ഫിലിംസിൻ്റെ ബാനറിൽ കെ.രാധാകൃഷ്ണനാണ് ചിത്രം നിർമ്മിക്കുന്നത്. ദേശീയ പുരസ്ക്കാരം നേടിയ കളിയാട്ടം, നിറം, മേല സന്ദേശം വസന്തമാളിക,,വിൻ്റർ, എന്നീ ചിത്രങ്ങൾക്കു ശേഷം ജയലഷ്മി ഫിലിംസ് നിർമ്മിക്കുന്ന ചിത്രം കൂടിയാണിത്. 'ചിന്താമണി കൊലക്കേസ്' പ്രദര്‍ശനത്തിനെത്തി  16 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഷാജി കൈലാസും ഭാവനയും ഒന്നിക്കുന്നത്.

സംഗീതം നൽകുന്നത് കൈലാസ് മേനോൻ ആണ്. പ്രശസ്ത ഛായാഗ്രാഹകനായ അഭിനന്ദൻ രാമാനുജത്തിൻ്റെ പ്രാന സഹായിയായിരുന്ന ജാക്സൺ ഈ ചിത്രത്തിലൂടെ സ്വതന്ത്ര ഛായാഗ്രാഹക കനാകുന്നു. എഡിറ്റിംഗ് - അജാസ്.
കലാസംവിധാനം - ബോബൻ, മേക്കപ്പ് -പി.വി.ശങ്കർ. കോസ്റ്റ്യും - ഡിസൈൻ - ലിജി പ്രേമൻ, നിശ്ചല ഛായാഗ്രഹണം -ഹരിതിരുമല ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര് - മനു സുധാകർ പ്രൊഡക്ഷൻ എക്സിക്യുട്ടീവ് - പ്രതാപൻ കല്ലിയൂർ ,
പ്രൊഡക്ഷൻ കൺട്രോളർ. സഞ്ജു വൈക്കം. പിആർ ഒ വാഴൂർ ജോസ് എന്നിങ്ങനെയാണ് മറ്റ് അണിയറ പ്രവർത്തകർ.

'യങ്സ്റ്റേഴ്സ്' ചിത്രവുമായി ഉണ്ണി മുകുന്ദൻ; 'എന്നും ഒരേയൊരു ഗ്ലാമർ കിംഗ് മമ്മൂക്ക' എന്ന് ആരാധകര്‍

അതേസമയം, അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം മലയാള സിനിമയിൽ സജീവമാകാൻ ഒരുങ്ങുകയാണ് ഭാവന. 'ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്' എന്ന ചിത്രത്തിലാണ് താരം ഇപ്പോൾ അഭിനയിച്ചത്. ആദില്‍ മൈമൂനത്ത് അഷ്റഫാണ് ചിത്രം സംവിധാനം ചെയ്യുന്നത്.  'ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്' എന്ന സിനിമയില്‍ ഭാവനയ്‍ക്കൊപ്പം ഷറഫുദ്ധീനും കേന്ദ്ര കഥാപാത്രമായുണ്ട്. ഷാജി കൈലാസിന്റേതായി ഇനി പ്രദര്‍ശനത്തിനെത്താനുള്ള ചിത്രം 'കാപ്പ'യാണ്. പൃഥ്വിരാജാണ് നായകൻ. ജി ആര്‍ ഇന്ദുഗോപൻ ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. കടുവയ്ക്ക് ശേഷം ഷാജി കൈലാസും പൃഥ്വിരാജും ഒന്നിക്കുന്ന ചിത്രം കൂടിയാണ് കാപ്പ.

click me!