ഷാജി കൈലാസിന്‍റെ മകന്‍ റുഷിൻ നായകനാകുന്ന ചിത്രം; ഷെബി ചൗഘട്ട് സംവിധാനം

Published : Jan 30, 2024, 06:57 PM IST
ഷാജി കൈലാസിന്‍റെ മകന്‍ റുഷിൻ നായകനാകുന്ന ചിത്രം; ഷെബി ചൗഘട്ട് സംവിധാനം

Synopsis

പ്ലസ്ടു, ബോബി, കാക്കിപ്പട എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ ഷെബി ചൗഘട്ടാണ് സംവിധാനം ചെയ്യുന്നത്.

തിരുവനന്തപുരം: പ്രശസ്ത സംവിധായകൻ ഷാജി കൈലാസിന്റെയും നടി ആനിയുടെയും മകൻ റുഷിൻ ഷാജി കൈലാസ് ആദ്യമായി നായകനാവുന്ന പുതിയ ചിത്രം ജനുവരി മുപ്പത്തിയൊന്ന് ബുധനാഴ്ച തിരുവനന്തപുരത്ത് ചിത്രീകരണം ആരംഭിക്കുന്നു.

ഈ ദമ്പതിമാരുടെ മൂത്ത മകൻ ജഗൻ ഷാജി കൈലാസ് സംവിധായകനായി അരങ്ങേറ്റം കുറിച്ചു കഴിഞ്ഞിരിക്കുന്നു. സിജു വിൽസൻ നായകനായ തന്‍റെ ചിത്രം പൂർത്തിയാക്കി പ്രദർശനത്തിനു തയ്യാറെടുക്കുകയാണ്. അതിനോടൊപ്പം തന്നെ ഇളയ സഹോദരനും ഈ രംഗത്തേക്കു കടന്നു വരുന്നത്.

ഫൈനൽസ് എന്ന സിനിമക്ക് ശേഷം പ്രജീവം മൂവീസിന്റെ ബാനറിൽ പ്രജീവ് സത്യവർദ്ധനാണ് ഈ ചിത്രം നിർമ്മിക്കുന്നത്-. മൂന്നു ബിഗ്‌ ബഡ്ജറ്റ് സിനിമകളാണ്‌ തുടർന്ന് പ്രജീവം മൂവീസ് നിർമ്മിക്കുന്നത്. ആ ചിത്രങ്ങളുടെ അണിയറ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു.

 പ്ലസ്ടു, ബോബി, കാക്കിപ്പട എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ ഷെബി ചൗഘട്ടാണ് സംവിധാനം ചെയ്യുന്നത്. സംവിധായകന്റെ കഥയ്ക്ക് വി ആർ ബാലഗോപാൽ തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നു. .രജീഷ് രാമൻ ക്യാമറയും അഭിലാഷ് ബാലചന്ദ്രൻ എഡിറ്റിംഗും നിർവ്വഹിക്കുന്നു. കലാസംവിധാനം -സാബുറാം. ഹരിനാരായണന്‍റെ വരികൾക്ക് മെജോ ജോസഫ് സംഗീതം പകർന്നിരിക്കുന്നു.

 വിനീത് ശ്രീനിവാസൻ, അഫ്സൽ എന്നിവരാണ് ഗായകർ. അബു സലിം ഈ ചിത്രത്തിൽ  സുകുമാരക്കുറുപ്പ് എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കന്നു എന്ന പ്രത്യേകതയും  ഈ ചിത്രത്തിനുണ്ട്. ജോണിആന്റണി,സൂര്യ കൃഷ് ,ഇനിയ,  ടിനിടോം, ശ്രീജിത്ത് രവി,  സുജിത് ശങ്കർ, ദിനേശ് പണിക്കർ തുടങ്ങി ഒട്ടേറെ താരങ്ങളും ഈ ചിത്രത്തിൽ അഭിനയിക്കുന്നു. പ്രൊഡക്ഷൻ എക്സിക്കുട്ടിവ് -ഹരി കാട്ടാക്കട . പ്രൊഡക്ഷൻ കൺട്രോളർ- മുരുകൻ.എസ്. വാഴൂർ ജോസ്.
 

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

നിര്‍മാതാവ് മുരളി കുന്നുംപുറത്തിനെതിരെ സൈബര്‍ പൊലീസില്‍ പരാതി നല്‍കി അഭിലാഷ് പിള്ള
ബി ഉണ്ണികൃഷ്‍ണൻ ഫെഫ്‍ക ജനറല്‍ സെക്രട്ടി സ്ഥാനം രാജിവെച്ചു