'മാരാർ ഉണ്ടായിട്ടും 6 വര്‍ഷം ഇന്ദുചൂഡന്‍ ജയിലില്‍ കിടന്നതെന്ത്'; മറുപടിയുമായി ഷാജി കൈലാസ്

By Web TeamFirst Published Jul 15, 2022, 7:03 PM IST
Highlights

നായകനൊപ്പമോ അല്ലെങ്കിൽ അതിൽ കൂടുതലായോ മികച്ചു നിൽക്കാൻ മമ്മൂട്ടിയുടെ വക്കീൽ വേഷത്തിന് സാധിച്ചിരുന്നു.

മോഹൻലാൽ- ഷാജി കൈലാസ്(Mohanlal-Shaji Kailas) കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് ചിത്രമാണ് നരസിംഹം. മോഹൻലാൽ എന്ന നടന്റെ ഏറ്റവും ജനപ്രീതിയുള്ള ചിത്രങ്ങളിൽ ഒന്നായ ചിത്രം ഇന്നും പ്രേക്ഷകർക്ക് പ്രിയങ്കരമാണ്. ചിത്രത്തിൽ അതിഥി വേഷത്തിലെത്തിയ മമ്മൂട്ടി കഥാപാത്രം നന്ദഗോപാല്‍ മാരാര്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നായകനൊപ്പമോ അല്ലെങ്കിൽ അതിൽ കൂടുതലായോ മികച്ചു നിൽക്കാൻ മമ്മൂട്ടിയുടെ വക്കീൽ വേഷത്തിന് സാധിച്ചിരുന്നു. ഇത്രയും മികച്ച വക്കീല്‍ സുഹൃത്തായിട്ടുണ്ടായിരുന്നിട്ടും ഇന്ദുചൂഡന്‍ എന്തുകൊണ്ട് 6 വര്‍ഷം ജയിലില്‍ കിടന്നുവെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയിൽ ട്രോളുകൾ വന്നിരുന്നു. ഇപ്പോഴിതാ ഇക്കാര്യത്തിൽ മറുപടിയുമായി എത്തിയിരിക്കുകയാണ് ഷാജി കൈലാസ്. 

‘ജയിലില്‍ കിടക്കുമ്പോള്‍ ഇന്ദുചൂഡന്‍ ആരെയും സ്വാധീനിക്കാന്‍ പോയില്ല. ചെയ്യാത്ത കുറ്റത്തിനാണ് അയാള്‍ ജയിലില്‍ കിടക്കുന്നത്. അച്ഛന്‍ കംപ്ലീറ്റ് ലോക്ക്ഡായി. അച്ഛന് പ്രശ്‌നമുണ്ടാകുമ്പോള്‍ അദ്ദേഹത്തെ ജയിലില്‍ കേറ്റാന്‍ പാടില്ല. തനിക്ക് ഒരു പ്രശ്‌നമുണ്ടായാല്‍ താന്‍ സഹിച്ചോളാം. പക്ഷേ അച്ഛന് പ്രശ്‌നമുണ്ടാവാന്‍ പാടില്ല. ആ സാഹചര്യത്തിലാണ് സുഹൃത്തായ നന്ദഗോപാല്‍ മാരാരെ ഇന്ദുചൂഡന്‍ സമീപിക്കുന്നത്,’ ഷാജി കൈലാസ് പറഞ്ഞു. കടുവ സിനിമയുമായി ബന്ധപ്പെട്ട് നടന്ന അഭിമുഖത്തിൽ ക്ലബ്ബ് എഫ്.എമ്മിനോടായിരുന്നു സംവിധായകന്റെ പ്രതികരണം.

Kaapa : ഷാജി കൈലാസും പൃഥ്വിരാജും വീണ്ടും ഒന്നിക്കുന്നു, 'കാപ്പ'യ്‍ക്ക് ഇന്ന് തുടക്കം

അതേസമയം, കടുവയ്ക്ക് ശേഷം പഥ്വിരാജും ഷാജി കൈലാസും ഒന്നിക്കുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചിരിക്കുകയാണ്.  'കാപ്പ' എന്ന സിനിമയാണ് ഇന്ന് ആരംഭിച്ചിരിക്കുന്നത്. . മഞ്‍ജു വാര്യരാണ് നായിക. ആസിഫ് അലിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

ജി ആര്‍ ഇന്ദുഗോപൻ എഴുതിയ 'ശംഖുമുഖി' എന്ന നോവലിനെ ആസ്‍പദമാക്കിയുള്ളതാണ് ചിത്രം. 'കൊട്ട മധു' എന്നാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്രെ പേര്.  ഇന്ദു ഗോപൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. മഞ്‍ജു വാര്യര്‍ അടുത്ത ആഴ്‍ച ജോയിൻ ചെയ്യും. ജിനു എബ്രഹാം, ഡോള്‍വിൻ കുര്യാക്കോസ്, ദിലീഷ് നായര്‍ എന്നിവരുടെ പങ്കാളിത്തത്തില്‍ ആരംഭിച്ച തിയറ്റര്‍ ഓഫ് ഡ്രീംസ്, ഫെഫ്‍കെ റൈറ്റേഴ്‍സ് യൂണിയന്റെ സഹകരണത്തിലാണ് ചിത്രം നിര്‍മിക്കുന്നത്. വേണു സംവിധാനം ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്ന ചിത്രമാണ് 'കാപ്പ'.

click me!