'ഓരോ ദിവസം കഴിയുന്തോറും നിന്നോടുള്ള പ്രണയം കൂടുന്നു', ആനിയോട് ഷാജി കൈലാസ്

Published : Jul 23, 2021, 09:32 AM IST
'ഓരോ ദിവസം കഴിയുന്തോറും നിന്നോടുള്ള പ്രണയം കൂടുന്നു', ആനിയോട് ഷാജി കൈലാസ്

Synopsis

ഓരോ ദിവസം കഴിയുന്തോറും നിന്നോട് എനിക്ക് പ്രണയം കൂടുന്നുവെന്നാണ് ഷാജി കൈലാസ് പറയുന്നത്.

മലയാളത്തിന്റെ പ്രിയപ്പെട്ട താരദമ്പതിമാരാണ് സംവിധായകൻ ഷാജി കൈലാസും നടി ആനിയും. ആനിയുടെ ജന്മദിനത്തില്‍ ആശംസകളുമായി എത്തിയിരിക്കുകയാണ് ഷാജി കൈലാസ്. ആനിയുടെ ഫോട്ടോയും ഷാജി കൈലാസ് ഷെയര്‍ ചെയ്‍തിട്ടുണ്ട്. ഓരോ ദിവസവും കടന്നുപോകുമ്പോഴും ഞാൻ നിന്നെ കൂടുതൽ കൂടുതൽ പ്രണയിക്കുന്നുവെന്നാണ് ഷാജി കൈലാസ് എഴുതുന്നത്.

നീ എന്റെ ഭാര്യയായ ദിവസമാണ് ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ദിവസം. ഓരോ ദിവസം കഴിയുന്തോറും നിന്നോട് എനിക്ക് പ്രണയം കൂടുന്നു. എന്റെ ഭാര്യ, എന്റെ ജീവിത പങ്കാളി, എന്റെ അടുത്ത സുഹൃത്ത്, എന്റെ ഹീറോ എന്നിങ്ങനെ നിന്നെ എനിക്ക് ദൈവം സമ്മാനിച്ചു. ജീവിതത്തില്‍ നീ തന്ന എല്ലാ സ്‍നേഹത്തിനും വെളിച്ചത്തിനും നന്ദി മതിയാകില്ല എന്നും ഷാജി കൈലാസ് ജന്മദിന സന്ദേശത്തില്‍ പറയുന്നു.

ഷാജി കൈലാസും ആനിയും 1996ലാണ് വിവാഹിതരായത്.

ജഗൻ, ഷാരോണ്‍, റുഷിൻ എന്നീ മക്കളാണ് ഷാജി കൈലാസ്- ആനി ദമ്പതിമാര്‍ക്കുള്ളത്.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ആഗോളതലത്തിൽ 180 കോടി നേട്ടവുമായി നാനി ചിത്രം 'ദി പാരഡൈസ്' മുന്നേറുന്നു
ഗംഭീര പ്രേക്ഷക പ്രശംസകൾ നേടി ബിജു മേനോൻ ചിത്രം 'അവറാച്ചൻ ആൻഡ് സൺസ്' പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കുന്നു