'ശാകുന്തളം' പ്രമോഷന്‍ പരിപാടികള്‍ ഒഴിവാക്കി സാമന്ത; കാരണം ഇതാണ്

Published : Apr 13, 2023, 09:50 AM IST
'ശാകുന്തളം' പ്രമോഷന്‍ പരിപാടികള്‍ ഒഴിവാക്കി സാമന്ത; കാരണം ഇതാണ്

Synopsis

സാമന്ത  ഇപ്പോൾ 'സിറ്റാഡൽ' എന്ന വെബ് സീരിസിന്റെയും വിജയ് ദേവരകൊണ്ടയെ നായകനാക്കി ഒരുക്കുന്ന 'ഖുശി'യുടെയും ചിത്രീകരണത്തിലാണ്.

ഹൈദരാബാദ്: അടുത്തതായി സാമന്ത റൂത്ത് പ്രഭുവിന്‍റ റിലീസ് ചെയ്യാനുള്ള ചിത്രമാണ് 'ശാകുന്തളം'. ചിത്രത്തിന്‍റെ പ്രമോഷന്‍ പരിപാടികളില്‍ സജീവമായിരുന്ന സാമന്ത ഇപ്പോള്‍ പ്രമോഷന്‍ പരിപാടികളില്‍ നിന്നും വിട്ടു നില്‍ക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. 

"നിർഭാഗ്യവശാൽ തിരക്കേറിയ ഷെഡ്യൂളുകളും പ്രമോഷനുകളും എന്നെ ബാധിച്ചു, ഞാന്‍ പനി ബാധിതയാണ്.എന്റെ ശബ്ദം നഷ്ടപ്പെട്ടു" സാമന്ത റൂത്ത് പ്രഭു ട്വീറ്റ് ചെയ്തു. ആറ് മാസത്തിലേറെ നീണ്ട പോരാട്ടത്തിനൊടുവിൽ അടുത്തിടെയാണ് സാമന്ത മയോസിറ്റിസിൽ നിന്ന് സുഖം പ്രാപിച്ചത്. സാമന്ത 
ഇപ്പോൾ 'സിറ്റാഡൽ' എന്ന വെബ് സീരിസിന്റെയും വിജയ് ദേവരകൊണ്ടയെ നായകനാക്കി ഒരുക്കുന്ന 'ഖുശി'യുടെയും ചിത്രീകരണത്തിലാണ്.

സിനിമയുടെ പ്രമോഷൻ പരിപാടികളില്‍ പങ്കെടുക്കുന്നതിലും അതിലുള്ള ജനപങ്കാളിത്തത്തിലും സന്തോഷം അറിയിച്ച സാമന്ത, ഇതിന് ശേഷമാണ് തിരക്ക് പിടിച്ച ദിനങ്ങള്‍ തന്‍റെ ആരോഗ്യത്തെ ബാധിച്ചിരിക്കുന്നു എന്നും അറിയിച്ചത്.  നിരവധി പേരാണ് ഈ ട്വീറ്റിന് താഴെ സാമന്തയ്ക്ക് സൗഖ്യമാശംസിച്ചിരിക്കുന്നത്.

അതേ സമയം സാമന്തയുടെ ആരോഗ്യ നില പരിഗണിച്ച് ദിൽ രാജുവാകട്ടെ ബുധനാഴ്ച രാത്രി നടത്താനിരുന്ന 'ശാകുന്തളം' പ്രീമിയർ ഷോ റദ്ദാക്കിയെന്നും വിവരമുണ്ട്. അതേ സമയം ചൊവ്വാഴ്ച സിനിമയുടെ പ്രത്യേക സ്ക്രീനിംഗ് നടന്നിരുന്നു. ഇതില്‍ മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിച്ചത് എന്നാണ് വിവരം. 

കാളിദാസന്റെ 'അഭിജഞാന ശാകുന്തളം' ആസ്‍പദമാക്കിയുള്ള സിനിമ സംവിധാനം ചെയ്തിരിക്കുന്നത് ഗുണശേഖറാണ്. ചിത്രം ഏപ്രിൽ 14ന് തിയേറ്ററുകളിലെത്തും.  'സൂഫിയും സുജാതയും' എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ നടനാണ് ദേവ് മോഹൻ. മലയാളം, കന്നഡ, ഹിന്ദി, തമിഴ്, തെലുങ്ക് ഉൾപ്പടെ അഞ്ച് ഭാഷകളില്‍ ഒരുങ്ങുന്ന 'ശാകുന്തളം' ത്രീഡിയില്‍ ആണ് റിലീസ് ചെയ്യുക. 'ശകുന്തള'യുടെ വീക്ഷണകോണില്‍ നിന്നുള്ളതായിരിക്കും ചിത്രം.

അല്ലു അർജുന്റെ മകൾ അര്‍ഹ, സച്ചിന്‍ ഖേഡേക്കര്‍, കബീര്‍ ബേദി, ഡോ. എം മോഹന്‍ ബാബു, പ്രകാശ് രാജ്, മധുബാല, ഗൌതമി, അദിതി ബാലന്‍, അനന്യ നാഗല്ല, ജിഷു സെന്‍ഗുപ്ത തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഗുണ ടീം വര്‍ക്സിന്‍റെ ബാനറില്‍ നീലിമ ഗുണ നിര്‍മ്മിച്ചിരിക്കുന്ന ചിത്രം അവതരിപ്പിക്കുന്നത് ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സിന്‍റെ ബാനറില്‍ ദില്‍ രാജുവാണ്. വിജയ് നായകനായി എത്തിയ വാരിസിന്‍റെ നിര്‍മ്മാതാവാണ് ദില്‍ രാജു.

'വിജയരാഘവൻ എന്നേക്കാള്‍ ചെറുപ്പമാണ്'! 'പൂക്കാല'ത്തിലെ കൊച്ചുത്രേസ്യാമ്മയായി അമ്പരപ്പിച്ച കെപിഎസി ലീല

'വളരെ നന്നായിട്ടുണ്ടെന്ന് അറിഞ്ഞു'; പ്രിയദര്‍ശന്‍റെ 'കൊറോണ പേപ്പേഴ്സ്' വിജയാഘോഷത്തില്‍ മോഹന്‍ലാല്‍

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'അദ്ദേഹം ഹിന്ദുമതത്തിലേക്ക് വരട്ടെ, അവസരം കിട്ടുമോയെന്ന് നോക്കാം'; എ ആര്‍ റഹ്‍മാന്‍റെ അഭിമുഖത്തില്‍ പ്രതികരണവുമായി അനൂപ് ജലോട്ട
'സർവ്വം മായ'ക്ക് ശേഷം അടുത്ത ഹിറ്റിനൊരുങ്ങി നിവിൻ പോളി; 'ബേബി ഗേൾ' ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചു