'മസാ ആഗയാ, ജാക്സൺ ബസാർ ആഗയാ', ത്രീഡി മോഷൻ ഗാനവുമായി 'ജാക്സൺ ബസാർ യൂത്ത്'

Published : May 13, 2023, 09:37 AM IST
'മസാ ആഗയാ, ജാക്സൺ ബസാർ ആഗയാ',  ത്രീഡി മോഷൻ ഗാനവുമായി 'ജാക്സൺ ബസാർ യൂത്ത്'

Synopsis

ഗോവിന്ദ് വസന്തയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.

ഷമൽ സുലൈമാൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ജാക്സൺ ബസാർ യൂത്ത്'. 'ജാക്സൺ ബസാർ യൂത്തി'ലെ രണ്ടാം ഗാനം പുറത്തുവിട്ടു. 'മസാ ആഗയാ... ജാക്സൺ ബസാർ ആഗയാ' എന്ന ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്. ഗോവിന്ദ് വസന്തയാണ് ഗാനം ഒരുക്കിയിരിക്കുന്നത്.

ടിറ്റോ പി തങ്കച്ചൻ രചന നിർവഹിച്ച ത്രീഡി മോഷൻ ഗാനം  ഡബ്സി, ജാഫർ ഇടുക്കി, ഗോവിന്ദ് വസന്ത എന്നിവർ ചേർന്നാണ് ആലപിച്ചിരിക്കുന്നത്.  ഉസമാൻ മാരാത്താണ് ചിത്രത്തിന്റെ രചന.  കണ്ണൻ പട്ടേരിയാണ് ചിത്രത്തിന്റ ഛായാഗ്രാഹണം. ലുക്മാൻ അവറാൻ, ജാഫർ ഇടുക്കി, ഇന്ദ്രൻസ്, ചിന്നു ചാന്ദിനി എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന 'ജാക്സൺ ബസാർ യൂത്തി'ന്റെ ട്രെയ്‌ലറും പള്ളിപെരുന്നാൾ ഗാനവും ചുരുങ്ങിയ സമയത്തിനുള്ളിൽ യൂട്യൂബിൽ ട്രെൻഡിങ്ങായിരുന്നു

ക്രോസ് ബോർഡർ ക്യാമറയുടെ ബാനറിൽ സക്കരിയ നിർമിക്കുന്നതാണ് 'ജാക്സൺ ബസാർ യൂത്ത്'. ഷാഫി വലിയപറമ്പ,  ഡോ. സൽമാൻ എന്നിവരാണ് സഹനിര്‍മാണം. ലൈൻ പ്രൊഡ്യൂസർ ഹാരിസ് ദേശമാണ് (ഇമോജിൻ സിനിമാസ്).എക്സിക്ര്യൂട്ടീവ് പ്രൊഡ്യൂഴ്‍സ് അമീൻ അഫ്‍സൽ, ശംസുദ്ധീൻ എംടി എന്നിവരുമാണ്.

സുഹൈൽ കോയ, ഷറഫു, ടിറ്റോ പി തങ്കച്ചൻ എന്നിവര്‍ ഗാനരചന നിര്‍വഹിച്ചിരിക്കുന്നു. പ്രൊഡക്ഷൻ ഡിസൈനർ അനീസ് നാടോടിയാണ്. പ്രൊഡക്ഷൻ കൺട്രോളർ റിന്നി ദിവാകർ. സ്റ്റീൽസ് രോഹിത്ത് കെ എസ്, മേക്കപ്പ് ഹക്കീം കബീർ, ടൈറ്റിൽ ഡിസൈൻ പോപ്‌കോൺ, പരസ്യകല യെല്ലോ ടൂത്ത്, സ്റ്റണ്ട് ഫീനിക്സ് പ്രഭു, മാഫിയ ശശി ചീഫ് അസോസിയേറ്റ് ഡയറക്ടർ ഷിന്റോ വടക്കാങ്ങര, സഞ്ജു അമ്പാടി, വിതരണം സെൻട്രൽ പിക്ചേഴ്സ് റിലീസ്, പിആർഒ  ആതിര ദിൽജിത്, എ എസ്‌ ദിനേശ്‌ എന്നിവരും ആണ്.

Read More: 'കിംഗ് ഓഫ് കൊത്ത', അപ്‍ഡേറ്റ് പുറത്തുവിട്ട് നായകൻ ദുല്‍ഖര്‍

PREV
click me!

Recommended Stories

'ചത്താ പച്ച'യിൽ വെട്രിയായി റോഷൻ മാത്യു; ക്യാരക്ടർ പോസ്റ്റർ പുറത്ത്
രേഖാചിത്രം മുതൽ കളങ്കാവൽ വരെ; തലയെടുപ്പോടെ മോളിവുഡ്; 2025ലെ മികച്ച 10 മലയാള സിനിമകൾ