
മലയാളത്തിന്റെ നിത്യഹരിത നായകൻ പ്രേം നസീര്‍ ഓര്‍മ്മയായിട്ട് മുപ്പത്തിയൊന്നാം വര്‍ഷം. പ്രേം നസീര്‍ വേഷമിട്ട കഥാപാത്രങ്ങള്‍ പ്രിയപ്പെട്ടതായിട്ടുള്ള പ്രേക്ഷകര്‍ ഇന്നുമുണ്ട്. പ്രേംനസീറിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. പ്രേം നസീറിന്റെ ഓര്‍മ്മദിനത്തില്‍ ആദരവുമായി എത്തിയിരിക്കുകയാണ് നടനും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ ഷമ്മി തിലകൻ. പ്രേം നസീറിന് വേണ്ടി ഡബ്ബ് ചെയ്‍തതിന്റെ ഓര്‍മ്മയാണ് ഷമ്മി തിലകൻ പറയുന്നത്.
ഷമ്മി തിലകന്റെ ഫേസ്ബുക്ക് പോസ്റ്റ്
#ഓർമ്മദിനം...!!
മലയാളത്തിന്റെ എക്കാലത്തെയും നിത്യഹരിത നായകൻ പ്രേംനസീർ സാറിന്റെ മുപ്പത്തിയൊന്നാം ഓർമ്മദിനം..!
വാരികകളിലും മറ്റും വന്നിരുന്ന നസീർ സാറിന്റെ ചിത്രങ്ങൾ നോട്ടുപുസ്‍തകത്തിൽ ഒട്ടിച്ച്, ആരാധനയോടെ മാത്രം അദ്ദേഹത്തെ നോക്കിക്കണ്ടിരുന്ന ഞാൻ..;
#കടത്തനാടൻ_അമ്പാടി എന്ന ചിത്രത്തിൽ,
വശ്യമനോഹരങ്ങളായ ആ ചുണ്ടുകളിൽ തന്നെ നോക്കി നോക്കി നിന്ന്..;
അദ്ദേഹത്തിന്റെ രീതികളിൽ..;
അദ്ദേഹത്തിന്റേത് എന്ന് തോന്നിപ്പിക്കുന്ന ശബ്‍ദത്തിൽ...; അദ്ദേഹത്തിന് വേണ്ടി 'ഡബ്ബ്' ചെയ്‍ത..; മലയാള സിനിമയിൽ പിച്ചവെയ്ക്കാൻ സാധിച്ച എനിക്ക്...;
സാറിന്റെ ഓർമ്മകൾ ഈ ദിനത്തിൽ അല്‍പം അസ്വസ്ഥമാക്കുന്നുവെങ്കിലും..;
എന്റെ ആ ആരാധനാ മൂർത്തി എന്നിലൂടെ പുനർജനിച്ച ആ നിമിഷങ്ങളുടെ ഓർമ്മകൾ..!
സുഖദുഃഖ സമ്മിശ്രങ്ങളായ ഓർമ്മകൾ..!!
നിങ്ങൾക്കായ് ഒപ്പം ചേർക്കുന്നു..!!
#ഭാഗ്യങ്ങളൊത്തിരിയെൻ_ജീവിതവീഥിയിൽ #ഭാഗമായിട്ടുണ്ടത്_മുജ്ജന്മ_നേട്ടമെൻ..!
അതെ...!!
പ്രേം നസീർ എന്റെ ഒരു ജീവിതഭാഗ്യമാണ് എന്ന് എനിക്ക് അഭിമാനിച്ചു കൂടേ സുഹൃത്തുക്കളേ...!?
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ