
സുരേഷ് ഗോപിയുടെ കരിയറിലെ ഏറ്റവും വലിയ വിജയമായിരിക്കുകയാണ് പാപ്പന്‍. ജൂലൈ 29 ന് തിയറ്ററുകളിലെത്തിയ ചിത്രം ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 17 ദിനങ്ങളില്‍ നേടിയത് 40.87 കോടി രൂപ ആയിരുന്നു. തിയറ്റര്‍ കളക്ഷനൊപ്പം ഒടിടി, സാറ്റലൈറ്റ് റൈറ്റുകള്‍ കൂടി ചേര്‍ത്ത് 50 കോടി ക്ലബ്ബിലും ഇടം പിടിച്ചിരിക്കുകയാണ് ചിത്രം. ചിത്രത്തിന്‍റെ പ്രചരണാര്‍ഥം പല തിയറ്ററുകളിലും സുരേഷ് ഗോപി നേരിട്ടെത്തിയിരുന്നു. ചാലക്കുടി ഡി സിനിമാസ് ആണ് അദ്ദേഹം എത്തിയ ഒരു തിയറ്റര്‍. അവിടെ അദ്ദേഹത്തെ കാത്ത് ചിത്രത്തിലെ ഒരു 'കഥാപാത്ര'വും ഉണ്ടായിരുന്നു. ഇരുട്ടന്‍ ചാക്കോ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ഷമ്മി തിലകന്‍ ആയിരുന്നു അത്. സുരേഷ് ഗോപിയെ കണ്ട ആഹ്ലാദം സോഷ്യല്‍ മീഡിയയിലൂടെ ചിത്രങ്ങള്‍ സഹിതം പങ്കുവച്ചിരിക്കുകയാണ് അദ്ദേഹം.
ഷമ്മി തിലകന്‍റെ കുറിപ്പ്
ചാലക്കുടിയിൽ പാപ്പൻ കളിക്കുന്ന D'cinemas സന്ദർശിച്ച 'എബ്രഹാം മാത്യു മാത്തൻ' സാറിനെ പോയി കണ്ടിരുന്നു.
ഇത്തവണ പൊറോട്ടയും ബീഫിനും പകരം പോപ് കോൺ വാങ്ങിത്തന്നു.🥰
യാത്ര പറഞ്ഞു കാറിൽ കയറുമ്പോൾ ഒപ്പം നിർത്തി ഒരു ഫോട്ടോ എടുത്തോട്ടേ എന്ന് ചോദിച്ചു. അതുകഴിഞ്ഞ് ഒന്നുകൂടി ചോദിച്ചു..😜
"കത്തി കിട്ടിയോ സാറേ"..?🤔
അതിന് അദ്ദേഹം പറഞ്ഞത്..;
"അന്വേഷണത്തിലാണ്"..!
"കിട്ടിയാലുടൻ ഞാൻ വന്നിരിക്കും"..!
"പൊക്കിയെടുത്ത് അകത്തിടുകേം ചെയ്യും"..!
കർത്താവേ..; 🙏
ഈ സാറെന്നെക്കൊണ്ട് ഇനിയും പാടിക്കുമോ..?
കുയില പുടിച്ച് കൂട്ടിൽ അടച്ച്..;
കൂവ സൊല്ലുഗിറ ഉലകം..!
മയില പുടിച്ച് കാല ഒടച്ച്..;
ആട സൊല്ലുഗിറ ഉലകം..!
എന്തായാലും, കത്തി കിട്ടിയാൽ പറ സാറേ ഞാൻ അങ്ങ് വന്നേക്കാം..!
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ