'ഒരു കട്ടിൽ ഒരു മുറി'; ഷാനവാസ് കെ ബാവക്കുട്ടിയുടെ പുതിയ ചിത്രം വരുന്നു

Published : Dec 22, 2023, 09:14 PM ISTUpdated : Dec 23, 2023, 12:59 PM IST
'ഒരു കട്ടിൽ ഒരു മുറി'; ഷാനവാസ് കെ ബാവക്കുട്ടിയുടെ പുതിയ ചിത്രം വരുന്നു

Synopsis

കിസ്മത്ത്, തൊട്ടപ്പന്‍ എന്നീ ചിത്രങ്ങള്‍ ഒരുക്കിയ ഷാനവാസ്.കെ.ബാവക്കുട്ടി. 

ഷാനവാസ്.കെ.ബാവക്കുട്ടി സംവിധാനം ചെയ്യുന്ന പുതിയ സിനിമ പ്രഖ്യാപിച്ചു. 'ഒരു കട്ടിൽ ഒരു മുറി', എന്നാണ് ചിത്രത്തിന്റെ പേര്. രഘുനാഥ് പലേരിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുക. റൊമാൻ്റിക് കോമഡി ത്രില്ലർ വിഭാ​ഗത്തിൽപ്പെടുന്ന ചിത്രത്തിൽ ഹക്കിംഷാ, പ്രിയംവദാ കൃഷ്ണൻ, പൂർണ്ണിമാ ഇന്ദ്രജിത്ത് എന്നിവരാണ് പ്രധാന വേഷത്തിൽ എത്തുന്നത്. 

വിജയരാഘവൻ, ഷമ്മി തിലകൻ, ശ്രുതി രാമചന്ദ്രൻ, ജനാർദ്ദനൻ, ജാഫർ ഇടുക്കി, ഗണപതി, ഉണ്ണിരാജ,  മനോഹരി ജോയ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. മെട്രോ നഗരത്തിൽ ജീവിക്കുന്ന മൂന്നു പേരിലൂടെ കടന്നുപോകുന്ന തീവ്ര പ്രണയത്തിൻ്റെ കഥയാണ് തികഞ്ഞ നർമ്മമുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുന്നത്.

സംഗീതം -ഹിഷാം അബ്ദുൽ വഹാബ്. ഛായാഗ്രഹണം -എൽദോസ് ജോർജ്. എഡിറ്റിംഗ് -മനോജ് സി.എസ്. കലാ സംവിധാനം -അരുൺ കട്ടപ്പന. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ -എം.എസ്.ബാബുരാജ്. പ്രൊഡക്ഷൻ കൺട്രോളർ -എൽദോ സെൽവരാജ്. സപ്ത തരംഗ് ക്രിയേഷൻസ്, വിക്രമാദിത്യാ ഫിലിംസ് എന്നിവർ നിർമ്മിക്കുന്ന ചിത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു. സപ്ത തരംഗ് ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നു. വാഴൂർ ജോസ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. 

ഷെയ്ൻ നി​ഗം നായകനായി എത്തിയ കിസ്മത്ത് സംവിധാനം ചെയ്ത് മലയാളികൾക്ക് സുപരിചിതനായ ആളാണ് ഷാനവാസ് കെ ബാവക്കുട്ടി. ഇര്‍ഫാന്‍ എന്ന യുവാവിന്റെയും അവനേക്കാള്‍ അഞ്ച് വയസ്സിനു മൂത്ത അനിത എന്ന ദളിത് പെണ്‍കുട്ടിയുടെയും പ്രണയവും അവര്‍ നേരിടുന്ന പ്രശനങ്ങളുമാണ് ചിത്രം പറഞ്ഞത്. കിസ്മത്തിനുശേഷം വിനായകനെ നായകനാക്കി തൊട്ടപ്പന്‍ എന്ന ചിത്രം സംവിധാനം ചെയ്തു. ഈ സിനിമയും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 

100 കോടി ക്ലബ്ബ് ചിത്രത്തിന്റെ സംവിധായകൻ; നഹാസ് ഹിദായത്ത് വിവാഹിതനായി

PREV
click me!

Recommended Stories

'എക്കോ'യ്ക്ക് ശേഷം നായകനായി സന്ദീപ് പ്രദീപ്; വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ് ചിത്രം 'കോസ്മിക് സാംസൺ' ടൈറ്റിൽ പോസ്റ്റർ
മാമ്പറക്കൽ അഹ്മദ് അലിയായി മോഹൻലാൽ; 'ഖലീഫ' വമ്പൻ അപ്‌ഡേറ്റ് പുറത്തുവിട്ട് പൃഥ്വിരാജ്