ഷെയ്ൻ നിഗം ചിത്രവുമായി പ്രിയദര്‍ശൻ, ഒടിടി പാര്‍ട്‍ണറായി

Published : Apr 04, 2023, 06:50 PM IST
ഷെയ്ൻ നിഗം ചിത്രവുമായി പ്രിയദര്‍ശൻ, ഒടിടി പാര്‍ട്‍ണറായി

Synopsis

'കൊറോണ പേപ്പേഴ്‍സ്' എന്ന ചിത്രത്തിന് ഒടിടി പാര്‍ട്‍ണറായി.

ഹിറ്റ്‍മേക്കര്‍ പ്രിയദര്‍ശൻ സംവിധാനം ചെയ്യുന്ന ചിത്രം 'കൊറോണ പേപ്പേഴ്‍സ്' ഏപ്രിലിലില്‍ തിയറ്റര്‍ റിലീസിന് തയ്യാറായിരിക്കുകയാണ്. ഷെയ്‍ൻ നിഗം ആണ് ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തുന്നത്. 'ന്നാ താൻ കേസ് കൊട്' എന്ന ചിത്രത്തിലൂടെ സുപരിചിതയായ ഗായത്രി ശങ്കർ ആണ് ചിത്രത്തിലെ നായിക. ഷെയ്ൻ നിഗത്തെ കൂടാതെ ഷൈൻ ടോം ചാക്കോ, സിദ്ദിഖ്, കുഞ്ഞികൃഷ്‍ണൻ, മണിയൻ പിള്ള രാജു, ജെയ്‍സ് ജോസ് തുടങ്ങിയവരും അഭിനയിക്കുന്ന 'കൊറോണ പേപ്പേഴ്‍സി'ന് ഒടിടി പാര്‍ട്‍ണറായി.

ഷെയ്ൻ നിഗം ചിത്രത്തിന്റെ ഒടിടി പാര്‍ട്‍ണര്‍ ഡിസ്‍നി പ്ലസ് ഹോട്‍സ്റ്റാര്‍ ആണ്. എം എസ് അയ്യപ്പൻ നായർ ആണ് ചിത്രസംയോജനം നിര്‍വഹിക്കുന്നത്. ദിവാകർ എസ് മണി ഛായാഗ്രാഹണം നിർവഹിക്കുന്നു. പ്രിയദര്‍ശൻ മലയാളത്തിലേക്ക് തിരിച്ചെത്തുന്ന പുതിയ ചിത്രത്തിന്റെ കലാസംവിധാനം നിര്‍വഹിക്കുന്നത് മനു ജഗത് ആണ്.

ഫോര്‍ ഫ്രെയിംസിന്റെ ബാനറിൽ പ്രിയദർശൻ തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. ഫോർ ഫ്രെയിംസിന്റെ ആദ്യ നിർമാണ സംരഭം കൂടിയാണ് 'കൊറോണ പേപ്പേഴ്‍സ്'. എൻ എം ബാദുഷയാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ. പ്രൊഡക്ഷൻ കൺട്രോളർ: നന്ദു പൊതുവാൾ, മേക്കപ്പ് രതീഷ് വിജയൻ, ആക്ഷൻ രാജശേഖർ, സൗണ്ട് ഡിസൈൻ എം ആർ രാജാകൃഷ്‍ണൻ, പിആർഒ പി ശിവപ്രസാദ്, ആതിര ദില്‍ജിത്ത്, സ്റ്റിൽസ് ശാലു പേയാട് എന്നിവരാണ് 'കൊറോണ പേപ്പേഴ്‍സി'ന്റെ മറ്റ് പ്രവർത്തകർ.

ഒരു ത്രില്ലര്‍ ആയിരിക്കുമെന്ന സൂചനയോടുള്ളതായിരുന്നു ചിത്രത്തിന്റെ പ്രമോഷണല്‍ മെറ്റീരിയലുകളൊക്കെ. പ്രിയദർശൻ തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. പ്രിയദര്‍ശൻ യുവ താരങ്ങളുമായി ഒന്നിക്കുന്ന ചിത്രത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. ഏപ്രില്‍ ആറിനാണ് ചിത്രത്തിന്റെ റിലീസ്.

Read More: 'അങ്ങനെ ഞാൻ ഒരിക്കലും പറഞ്ഞിട്ടില്ല', വാര്‍ത്ത നിഷേധിച്ച് സാമന്ത

PREV
click me!

Recommended Stories

ഞാനും ഇരക്കൊപ്പമാണ്, തെറ്റ് ചെയ്യാത്തവർക്ക് നീതിയും കിട്ടണ്ടേ? : വീണ നായര്‍
2.70 കോടി രൂപയുടെ ആഡംബര കാർ വാങ്ങി ബോളിവുഡ് താരം വിക്കി കൗശൽ