Veyil : ഷെയ്‍ൻ നിഗം ചിത്രം 'വെയില്‍' എങ്ങനെയായിരിക്കും?, ട്രെയിലര്‍ പുറത്തുവിടാൻ മമ്മൂട്ടി

By Web TeamFirst Published Jan 24, 2022, 9:26 PM IST
Highlights

ഷെയ്‍ൻ നിഗം ചിത്രം 'വെയിലിന്റെ' റിലീസ് നീണ്ടുപോകുകയായിരുന്നു.

ഷെയ്‍ൻ നിഗം (Shane Nigam) നായകനാകുന്ന ചിത്രം 'വെയില്‍' (Veyil) പല കാരങ്ങളാല്‍ റിലീസ് വൈകിയിരുന്നു. ഷെയ്‍ൻ നിഗം ചിത്രത്തിന്റെ ട്രെയിലര്‍ മമ്മൂട്ടി പുറത്തുവിടുമെന്ന് വെയിലിന്റെ പ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുകയാണ് ഇപ്പോള്‍. ഷെയ്‍ൻ നിഗം തന്നെ ഇതുസംബന്ധിച്ചുള്ള വിവരം സാമൂഹ്യമാധ്യമത്തില്‍ ഷെയര്‍ ചെയ്‍തിട്ടുണ്ട്. റിപ്പബ്ലിക് ദിനത്തില്‍ രാവിലെ 10 മണിക്കാണ് ട്രെയിലര്‍ റിലീസ് ചെയ്യുക. 

'വെയില്‍' എന്ന ചിത്രത്തിലെ ഗാനം അടുത്തിടെ പുറത്തുവിട്ടിരുന്നു.  പ്രണവം ശശിയാണ് ചിത്രത്തിനായി പ്രദീപ് കുമാര്‍ മ്യൂസിക് പ്രൊഡക്ഷനില്‍ ഗാനം ആലപിച്ചത്. ഷാസ് മുഹമ്മദാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. ശരത് മേനോനാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്.

ജോബി ജോര്‍ജാണ് ചിത്രത്തിന്റെ നിര്‍മാണം. ഗുഡ്‍വില്‍ എന്‍റര്‍ടെയ്‍‍ന്‍‍മെന്‍റ്സിന്‍റെ ബാനറിലാണ് ചിത്രത്തിന്റെ നിര്‍മാണം. പ്രൊജക്റ്റ് കോഡിനേറ്റര്‍ സന്ദീപ് ശ്രീധരന്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഹരി വെഞ്ഞാറമൂട്.

സൗണ്ട് ഡിസൈന്‍ രംഗനാഥ് രവി, എഡിറ്റിംഗ് പ്രവീണ്‍ പ്രഭാകര്‍. കലാസംവിധാനം രാജീവ് കോവിലകം. വസ്‍ത്രാലങ്കാരം മെല്‍വി ജെ. മേക്കപ്പ് ബിപിന്‍ തൊടുപുഴ, വരികള്‍ വിനായക് ശശികുമാര്‍, അന്‍വര്‍ അലി, ആക്ഷന്‍ കൊറിയോഗ്രഫി ജിഎൻ, സൗണ്ട് മിക്സിംഗ് ബോണി എം ജോയ്.

click me!