പോരാട്ടം കടുക്കും; 'ആര്‍ഡിഎക്സി'ല്‍ സംഗീതം ഒരുക്കാൻ കൈതി, വിക്രം വേദ സംഗീത സംവിധായകൻ

Published : Aug 20, 2022, 08:56 AM ISTUpdated : Aug 20, 2022, 08:59 AM IST
പോരാട്ടം കടുക്കും; 'ആര്‍ഡിഎക്സി'ല്‍ സംഗീതം ഒരുക്കാൻ കൈതി, വിക്രം വേദ സംഗീത സംവിധായകൻ

Synopsis

നീരജ് മാധവ്, ഷെയ്ൻ നി​ഗം, ആന്റണി വർ​ഗീസ് എന്നിവർ ഒന്നിച്ചെത്തുന്ന ചിത്രമാണ് ആര്‍ഡിഎക്സ്. 

വാഗതനായ നഹാസ് ഹിദായത്ത് കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ആര്‍ഡിഎക്സ്'. മലയാളത്തിന്റെ യുവതാരങ്ങളായ നീരജ് മാധവ്, ഷെയ്ൻ നി​ഗം, ആന്റണി വർ​ഗീസ് എന്നിവർ ഒന്നിച്ചെത്തുന്ന ചിത്രം ആക്ഷൻ ​ഗണത്തിൽപ്പെടുന്ന ചിത്രമാണ്. ചിത്രവുമായി ബന്ധപ്പെട്ടുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നു കൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ ചിത്രത്തിൽ സം​ഗീതം ഒരുക്കുന്നത് സാം സി എസ് ആണെന്ന വിവരമാണ് പുറത്തുവരുന്നത്. 

'കൈതി', 'വിക്രം വേദ' തുടങ്ങിയ ചിത്രങ്ങൾക്ക് സംഗീത സംവിധാനം ചെയ്ത ആളാണ് സാം. മോഹൻലാൽ നായകനായി എത്തിയ ഒടിയനാണ് സാം നേരത്തെ സംഗീതം ഒരുക്കിയ മലയാളം ചിത്രം. എം ജയചന്ദ്രനും സാമുമായിരുന്നു ഒടിയന് സം​ഗീതം നൽകിയത്. കെ ജി എഫ്, വിക്രം, ബീസ്റ്റ് തുടങ്ങിയ ചിത്രങ്ങൾക്ക് സംഘട്ടനം ഒരുക്കിയ അൻപറിവാണ് ഈ ചിത്രത്തിന്റെ ആക്ഷൻ രംഗങ്ങൾ ഒരുക്കുന്നത്. 

പവർ ആക്ഷൻ എന്ന ടാഗ് ലൈനിൽ ഒരുങ്ങുന്ന ഈ ചിത്രം മാർഷൽ ആർട്ട്സിന് ഏറെ പ്രാധാന്യമുള്ളതാണ്. ബേസിൽ ജോസഫ് സംവിധാനം ചെയ്ത 'ഗോദ' എന്ന ചിത്രത്തിൽ സഹസംവിധായകനായി തുടക്കം കുറിച്ച ആളാണ് 'ആര്‍ഡിഎക്സ്' ഒരുക്കുന്ന നഹാസ്. 'കളർ പടം' എന്ന ഒരു ഷോർട്ട് ഫിലിം സഹാസിന്റേതായി ശ്രദ്ധിക്കപ്പെട്ടിരുന്നു. 'റോബര്‍ട്ട്', 'ഡോണി', 'സേവ്യര്‍' എന്നിവരാണ് 'ആര്‍ഡിഎക്സി'ലെ പ്രധാന കഥാപാത്രങ്ങള്‍. ഈ പേരുകളുടെ ചുരുക്കമാണ് ആർഡിഎക്സ്. 

ഷെയ്‍ൻ നിഗം 'റോബർട്ടി'നേയും, ആന്റണി വർഗീസ് 'ഡോണി'യേയും നീരജ് മാധവ് 'സേവ്യറി'നേയും അവതരിപ്പിക്കുന്നു. മാലാ പാർവ്വതി, നിഷാന്ത് സാഗർ എന്നിവരും പ്രധാന താരങ്ങളാണ്.രണ്ടു നായികമാരാണ് ഈ ചിത്രത്തിലുള്ളത്. തമിഴ് സിനിമയിലൂടെ ശ്രദ്ധേയയായ മഹിമാ നമ്പ്യാരാണ് നായിക. 'മുന്തിരിവള്ളികൾ തളിർക്കുമ്പോൾ' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയ ഐമ റോസ്മിയും ചിത്രത്തിലെ മറ്റൊരു നായിക ആണ്. 

അൻപ് അറിവിന്റെ സംഘട്ടന സംവിധാനത്തില്‍ 'ആര്‍ഡിഎക്സ്'‍, ഷെയ്‍നും ആന്റണി വര്‍ഗീസും നീരജും കൈകോര്‍ക്കുന്നു

തിരക്കഥ - ഷബാസ് റഷീദ് - ആദർശ് സുകുമാരൻ. 'കൈതി', 'വിക്രം വേദ' തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സാം സി.എസ്.ആണ് ഈ ചിത്രത്തിന്റെ സംഗീത സംവിധായകൻ മനു മഞ്ജിത്തിന്റേതാണ് വരികൾ, അലക്സ് ജെ പുളിക്കൽ ഛായാഗ്രഹണവും റിച്ചാർഡ് കെവിൻ ചിത്രസംയോജനവും നിർവ്വഹിക്കുന്നു. കലാസംവിധാനം - പ്രശാന്ത് മാധവ്. കോസ്റ്റ്യും - ഡിസൈൻ - ധന്യാ ബാലകൃഷ്ണൻ, മേക്കപ്പ് - റോണക്സ് സേവ്യർ.ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - വിശാഖ്. നിർമ്മാണ നിർവ്വഹണം - ജാവേദ് ചെമ്പ്. പിആര്‍ഒ വാഴൂർ ജോസ്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

ദൈര്‍ഘ്യം ഒരു മിനിറ്റ്, 44 സെക്കന്‍ഡ്; 'ദൃശ്യം 3' കാത്തിരുന്ന അപ്ഡേറ്റ് എത്തി
തിയറ്ററില്‍ മിസ് ആയോ? 'പെണ്ണും പൊറാട്ടും' ഒടിടിയിലേക്ക്; എപ്പോള്‍ എവിടെ കാണാം? ഔദ്യോ​ഗിക പ്രഖ്യാപനം