
ഷെയ്ൻ നിഗം നായകനായി എത്തുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. 'ഷെയ്ൻ നിഗം 27' എന്ന് താൽകാലികമായി പേര് നൽകിയിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പ്രവീൺ നാഥ് ആണ്. തമിഴ്- മലയാള ചിത്രമായൊരുങ്ങുന്ന പടം ആക്ഷന് പ്രധാന്യമുള്ളതെന്നാണ് സൂചനകൾ. ഷെയ്നിന്റെ പിറന്നാളിനോട് അനുബന്ധിച്ചാണ് പടത്തിന്റെ പോസ്റ്റർ റിലീസ് ചെയ്തിരിക്കുന്നത്.
മാറുന്ന മലയാള സിനിമയിൽ, യുവത്വത്തിൻ്റെ ഹരമായി മാറിയ ഷെയ്ൻ നിഗം, വിനോദ ചിത്രങ്ങളിലൂടെയും കലാമൂല്യമുള്ള ചിത്രങ്ങളിലൂടെയും മലയാളത്തിൽ മുൻനിരയിലെത്തിയ യുവതാരമാണ്. കുമ്പളങ്ങി നൈറ്റ്സ്, പറവ, എന്നീ ചിത്രങ്ങളിൽ കാഴ്ച വെച്ച ഗംഭീര പ്രകടനവും, RDX, 'ബൾട്ടി' പോലുള്ള പുതിയ ചിത്രങ്ങളിൽ നടത്തിയ ആക്ഷൻ പ്രകടനവും വമ്പൻ സ്വീകാര്യതയാണ് അദ്ദേഹത്തിന് പ്രേക്ഷകരുടെ ഇടയിൽ നേടിക്കൊടുത്തത്.
ഇത്തരം മികച്ച ചിത്രങ്ങൾക്ക് ശേഷം വരുന്ന ഷെയ്ൻ നിഗം 27 എന്ന പ്രോജക്ട് വലിയ പ്രതീക്ഷയാണ് ആരാധകർക്കിടയിലും പ്രേക്ഷകർക്കിടയിലും സൃഷ്ടിച്ചിരിക്കുന്നത്. മലയാളം, തമിഴ് കൂടാതെ തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലും ചിത്രം പ്രദർശനത്തിന് എത്തും. ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വൈകാതെ പുറത്ത് വിടും. പിആർഒ - വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ
ഹാൽ എന്ന ചിത്രമാണ് ഷെയ്നിന്റേതായി റിലീസിന് കാത്തിരിക്കുന്ന ചിത്രം. ക്രിസ്മസ് റിലീസായി ഡിസംബർ 25ന് ചിത്രം പ്രേക്ഷകരിലേക്ക് എത്തും. വീരയുടെ സംവിധാനത്തിൽ റിലീസ് ചെയ്യുന്ന ചിത്രത്തിൽ സിനിമയിൽ സാക്ഷി വൈദ്യയാണ് നായികയായി എത്തുന്നത്.
മലയാളത്തിന് പുറമെ ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ എന്നീ ഭാഷകളിലായി എത്തുന്ന ചിത്രം ജെ വി ജെ പ്രൊഡക്ഷൻസിന്‍റെ ബാനറിലാണ് ഒരുങ്ങുന്നത്. ഹാലിന്‍റെ രചന നിർവഹിച്ചിരിക്കുന്നത് നിഷാദ് കോയയാണ്. തിങ്ക് മ്യസിക്കാണ് മ്യൂസിക് പാർട്നർ. ചിത്രത്തിന്‍റെ സംഗീതം നിർവഹിച്ചിരിക്കുന്നത് നന്ദഗോപൻ വി ആണ്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ