'മിന്നല്‍ മുരളി'ക്ക് ശേഷം പാൻ ഇന്ത്യൻ ചിത്രവുമായി സോഫിയാ പോള്‍, 'ആർഡിഎക്സി'നു തുടക്കമായി

Published : Aug 17, 2022, 02:07 PM ISTUpdated : Aug 17, 2022, 02:08 PM IST
'മിന്നല്‍ മുരളി'ക്ക് ശേഷം പാൻ ഇന്ത്യൻ ചിത്രവുമായി സോഫിയാ പോള്‍, 'ആർഡിഎക്സി'നു തുടക്കമായി

Synopsis

'ആര്‍ഡിഎക്സ്' എന്ന ചിത്രത്തിന് തുടക്കമായി.  


പൊന്നിൻ ചിങ്ങത്തിനു തുടക്കമായ ഓഗസ്റ്റ് പതിനേഴ് ബ്യധനാഴ്ച്ച കൊച്ചിയിലെ ചലച്ചിത്ര പ്രവർത്തകരുടെ പ്രിയപ്പെട്ട ഇടപ്പള്ളി അഞ്ചു മന ദേവീക്ഷേത്രത്തിൽ 'ആർഡിഎക്സ്' എന്ന ചിത്രത്തിന് തുടക്കമായി.
വീക്കെന്റ് സ്റ്റോക് ബസ്റ്ററിന്റ് ബാനറിൽ സോഫിയാ പോൾ നിർമ്മിച്ച് നവാഗതനായ നഹാസ് ഹിദായത്ത് കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ചലച്ചിത്ര പ്രവർത്തകർ, ബന്ധുമിത്രാദികൾ, അണിയറ പ്രവർത്തകർ എന്നിവരുടെ സാന്നിദ്ധ്യത്തിൽ നിർമ്മാതാവ് സോഫിയാ പോളിന്റെ മാതാവ് ശ്രീമതി ആഗ്നസ് ആന്റണി സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചാണ് തുടക്കമിട്ടത്. സംവിധായകൻ നഹാസ് ഹിദായത്തിന്റെ മാതാവ് ശീമതി ബീന ഫസ്റ്റ് ക്ലാപ്പും നൽകി.

ഈ ചിത്രത്തിലെ 'ആർഡിഎക്സി'നെ പ്രതിനിധീകരിക്കുന്ന ഷെൻ നിഗം,ആന്റിണി വർഗീസ്, നീരജ് മാധവ് എന്നിവരും മറ്റൊരു പ്രധാന വേഷമഭിനയിക്കുന്ന ലാലും പങ്കെടുത്തിരുന്നു. 'വിക്രം' ഉൾപ്പടെ ബിഗ് ബജറ്റ് ചിത്രങ്ങളുടെ സംഘട്ടന സംവിധായകരായ അൻപ് അറിവിന്റെ സാന്നിദ്ധ്യവും പ്രത്യേകത പകർന്നു. അൻപ് അറിവാണ് ഈ ചിത്രത്തിനു സംഘട്ടനമൊരുക്കുന്നത്.പവർ ആക്ഷൻ ചിത്രമെന്നു വിശേഷിപ്പിക്കാവുന്ന ഈ ചിത്രം റോബർട്ട്, ഡോണി, സേവ്യർ എന്നീ മൂന്നു സുഹ്റുത്തുക്കളുടെ കഥ പറയുന്നു.

വലിയ മുതൽ മുടക്കിൽ ഒരുങ്ങുന്ന ഒരു പാൻ ഇന്ത്യൻ ചിത്രം കൂടിയാണിത്. ഐമാ റോസ്‍മിയും മഹിമാ നമ്പ്യാരുമാണ് നായികമാർ. ഷബാസ് റഷീദ് - ആദർശ് സുകുമാരൻ എന്നിവരുടേതാണു തിരക്കഥ.
'കൈതി', 'വിക്രം വേദ' തുടങ്ങിയ ചിത്രങ്ങളിലൂടെ ഏറെ ശ്രദ്ധേയനായ സാം സി.എസ്.ആണ് സംഗീത സംവിധായകൻ.

മനുമഞ്ജിത്തിന്റേതാണ് വരികൾ . അലക്സ് ജെ പുളിക്കൽ ഛായാഗ്രഹണവും റിച്ചാർഡ് കെവിൻ എഡിറ്റിംഗും നിർവ്വഹിക്കുന്നു. കലാസംവിധാനം.പ്രശാന്ത് മാധവ്. മേക്കപ്പ്  റോണക്സ് സേവ്യർ. കോസ്റ്റും ഡിസൈൻ. ധന്യാ ബാലകൃഷ്‍ണൻ. അസ്സോസ്സിയേറ്റ് ഡയറക്ടർ വിശാഖ്. നിർമ്മാണ നിർവ്വഹണം - ജാവേദ് ചെമ്പ്. കൊച്ചിയിൽ ഈ ചിത്രത്തിൻ്റെ ചിത്രീകരണം ആരംഭിച്ചിരിക്കുന്നു. പിആര്‍ഒവാഴൂർ ജോസ്. ഫോട്ടോ - ബോണി .

Read More : 'സൂര്യപ്രകാശത്തിനൊപ്പം അവളും തിളങ്ങുന്നു', നയൻതാരയുടെ ഫോട്ടോകള്‍ പങ്കുവെച്ച് വിഘ്‍നേശ് ശിവൻ

PREV
click me!

Recommended Stories

'ഈനാശു'വും 'തെരേസ'യും; റേച്ചലിലെ പുതിയ ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത്
ഇനി പാന്‍ ഇന്ത്യന്‍ നിവിന്‍ പോളി, 'ഫാര്‍മ' 7 ഭാഷകളില്‍; റിലീസ് തീയതി പ്രഖ്യാപിച്ചു