ഷെയ്ൻ നിഗം - സണ്ണി വെയ്ൻ ചിത്രം പാലക്കാട് ചിത്രീകരണം ആരംഭിച്ചു

Published : Jun 18, 2022, 01:26 PM ISTUpdated : Jun 19, 2022, 09:02 AM IST
ഷെയ്ൻ നിഗം - സണ്ണി വെയ്ൻ ചിത്രം പാലക്കാട് ചിത്രീകരണം ആരംഭിച്ചു

Synopsis

ശ്യാം ശശി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.  


ഷെയ്ൻ നിഗം, സണ്ണി വെയ്ൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളിൽ അഭിനയിക്കുന്ന നവാഗതനായ ശ്യാം ശശി സംവിധാനം ചെയ്യുന്ന ചിത്രം പാലക്കാട് ഷൂട്ടിംഗ് ആരംഭിച്ചു. സിനിമയുടെ പൂജാ ചടങ്ങിൽ ഷൈൻ നിഗം, സണ്ണി വെയ്ൻ, സിദ്ധാർഥ് ഭരതൻ, ബിപിൻ പെരുമ്പള്ളി, എന്നിവർ പങ്കെടുത്തു. സിദ്ധാർഥ് ഭരതൻ ഒരു മുഖ്യ കഥാപാത്രത്തെയാണ് ചിത്രത്തിൽ  അവതരിപ്പിക്കുന്നത്.

 എം സജാസ്  ആണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്.'വിക്രം വേദ', 'കൈദി' മുതലായ സിനിമകളുടെ സംഗീത സംവിധായകൻ ആയിരുന്ന സാം സി എസ്സ് ആണ് സംഗീത സംവിധാനം നിർവഹിക്കുന്നത്. ഷെയ്‍ൻ നിഗം ചിത്രത്തിന്റെ ചിത്ര സംയോജനം നിര്‍വഹിക്കുന്നത്  മഹേഷ്‌  ഭുവനേന്ദ്. സുരേഷ് രാജൻ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. ബിനോയ്‌ തലക്കുളത്തൂർ കലാ സംവിധാനവും, ധന്യ ബാലകൃഷ്‍ണൻ വസ്‍ത്രാലങ്കാരവും നിർവഹിക്കുന്നു.

സിൻ സിൽ സെല്ലുലോയ്ഡ്ന്റെ ബാനറിൽ മമ്മൂട്ടി ചിത്രമായ 'പുഴു'വിനു ശേഷം എസ് ജോർജ്ജ് നിർമിക്കുന്ന ചിത്രമാണ് ഇത്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ : സുനിൽ സിങ്. 
പ്രൊഡക്ഷൻ കൺട്രോളർ : പ്രശാന്ത് നാരായണൻ. പ്രോജക്ട് ഡിസൈനർ  ലിബർ ഡേഡ് ഫിലിംസ് ആണ്. ഫിനാൻസ് കൺട്രോളർ അഗ്നിവേശ്.  പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് എബി ബെന്നി, ഔസേപ്പച്ചൻ.പ്രൊഡക്ഷൻ മാനേജർ മൻസൂർ. 

ചീഫ് അസോസിയേറ്റ് ഡയറക്ടർ : പ്രശാന്ത് ഈഴവൻ.അസോസിയേറ്റ് ഡയറക്‌റ്റേർസ് : തൻവിൻ നസീർ, ഷൈൻ കൃഷ്‍ണ. മേക്കപ്പ് : അമൽ ചന്ദ്രൻ , സംഘട്ടനം : പി സി സ്റ്റണ്ട്‍സ്, ഡിസൈൻസ് ടൂണി ജോൺ ,സ്റ്റിൽസ് ഷുഹൈബ് എസ് ബി കെ. പി ആർ ഓ: പ്രതീഷ് ശേഖർ.

Read More : ഓര്‍മകളില്‍ സച്ചി, 'അയ്യപ്പനും കോശി'യും സംവിധായകന്റെ ഓര്‍മകള്‍ക്ക് രണ്ട് ആണ്ട്

PREV
Read more Articles on
click me!

Recommended Stories

'ചത്താ പച്ച'യിൽ വെട്രിയായി റോഷൻ മാത്യു; ക്യാരക്ടർ പോസ്റ്റർ പുറത്ത്
രേഖാചിത്രം മുതൽ കളങ്കാവൽ വരെ; തലയെടുപ്പോടെ മോളിവുഡ്; 2025ലെ മികച്ച 10 മലയാള സിനിമകൾ