ഷൂട്ടിംഗ് പുനരാരംഭിക്കുന്നു, ഷങ്കര്‍- കമല്‍ഹാസൻ ചിത്രം 'ഇന്ത്യൻ 2'വിന്റെ ബിഗ് അപ്ഡേറ്റ്

Published : Aug 19, 2022, 11:04 AM IST
ഷൂട്ടിംഗ് പുനരാരംഭിക്കുന്നു, ഷങ്കര്‍- കമല്‍ഹാസൻ ചിത്രം  'ഇന്ത്യൻ 2'വിന്റെ ബിഗ് അപ്ഡേറ്റ്

Synopsis

കമല്‍ഹാസൻ നായകനായ 'ഇന്ത്യൻ 2' ഷൂട്ടിംഗ് പുനരാരംഭിക്കുന്നു.


ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'ഇന്ത്യൻ 2'. എസ് ഷങ്കറിന്റെ സംവിധാനത്തില്‍ കമല്‍ഹാസൻ നായകനായി 1996ല്‍ പ്രദര്‍ശനത്തിന് എത്തിയ സൂപ്പര്‍ ഹിറ്റ് ചിത്രം 'ഇന്ത്യന്റെ' രണ്ടാം ഭാഗമാണ്.  മുപ്പത് ശതമാനമത്തിലേറെ പൂര്‍ത്തിയ ചിിത്രത്തിന്റെ ഷൂട്ടിംഗ് സാമ്പത്തിക കാര്യങ്ങളടക്കമുള്ള വിഷയങ്ങളാല്‍ കുറെക്കാലമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. ഇപ്പോഴിതാ കമല്‍ഹാസൻ ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടൻ പുനരാരംഭിക്കുമെന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്.

ഓഗസ്റ്റ് 24ന് ചിത്രത്തിന്റെ ഷൂട്ടിംഗ്  ചെന്നൈയില്‍ പുനരാരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. ആദ്യത്തെ കുറച്ച് രംഗങ്ങള്‍ കമല്‍ഹാസൻ ഇല്ലാതെയാകും ചിത്രീകരിക്കുക എന്നും റിപ്പോര്‍ട്ടുണ്ട്. കുറച്ച് ദിവസങ്ങള്‍ക്ക് ശേഷമാകും കമല്‍ഹാസൻ ചിത്രത്തില്‍ ജോയിൻ ചെയ്യുക. എന്തായാലു ഇന്ത്യൻ 2വിന്റെ ഷൂട്ടിംഗ് പുനരാരംഭിക്കുന്നുവെന്ന വാര്‍ത്ത ആരാധകരെ ആവേശത്തിലാക്കിയിട്ടുണ്ട്.

ഇരുന്നൂറ്  കോടി രൂപ ബജറ്റില്‍ ഒരുക്കുന്ന ചിത്രത്തില്‍ കാജല്‍ അഗര്‍വാളാണ് നായിക. ബോളിവുഡ് താരം വിദ്യുത് ജമാല്‍ ചിത്രത്തില്‍ വില്ലൻ വേഷത്തില്‍ എത്തുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ഐശ്വര്യ രാജേഷും പ്രിയ ഭവാനിയും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. രവി വര്‍മ്മ ഛായാഗ്രാഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ സംഘട്ടനം ഒരുക്കുന്നത് പീറ്റര്‍ ഹെയ്‍നാണ്.

ലോകേഷ് കനകരാജ് സംവിധാനം ചെയ്‍ത 'വിക്രം' എന്ന ചിത്രത്തിന്റെ വിജയത്തിളക്കത്തിലാണ് കമല്‍ഹാസൻ ഇപ്പോള്‍. കൊവിഡിന് ശേഷം ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നായി 'വിക്രം'. കമല്‍ഹാസനൊപ്പം വിജയ് സേതുപതി, ഫഹദ്, കാളിദാസ് ജയറാം, നരേയ്ൻ എന്നിവരൊക്കെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം സാങ്കേതിക മികവ് കൊണ്ടും ശ്രദ്ധേയമായിരുന്നു. രാജ്‍കമല്‍ ഫിലിംസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ കമല്‍ഹാസനും ആര്‍ മഹേന്ദ്രനും ചേര്‍ന്നായിരുന്നു ചിത്രത്തിന്റെ നിര്‍മാണം. ലോകേഷ് കനകരാജിനൊപ്പം  രത്‍നകുമാറും ചേര്‍ന്നാണ് ചിത്രത്തിന്റെ സംഭാഷണങ്ങള്‍ രചിച്ചത്.

Read More : ഇത് നിമിഷ തന്നെയോ?, ഓണം ഫോട്ടോഷൂട്ട് കണ്ട് ആരാധകർക്ക് കൗതുകം

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

IFFKയുടെ ഓഡിയൻസ് പോൾ, ഇന്ന് മുതൽ വോട്ട് ചെയ്യാം| Day 7| IFFK 2025
'അധികം പേര്‍ അതിന് തയ്യാറാവില്ല'; മമ്മൂട്ടിയെയും 'കളങ്കാവലി'നെയും കുറിച്ച് ധ്രുവ് വിക്രം