ഷങ്കര്‍- രജനികാന്ത് ടീമിന്റെ 2.0 ചൈനയിലേക്ക്, 56,000 സ്‍ക്രീനുകളില്‍!

Published : Aug 12, 2019, 10:30 AM IST
ഷങ്കര്‍- രജനികാന്ത് ടീമിന്റെ 2.0 ചൈനയിലേക്ക്, 56,000 സ്‍ക്രീനുകളില്‍!

Synopsis

സെപ്റ്റംബര്‍ ആറിന് ചിത്രം ചൈനയില്‍ റിലീസ് ചെയ്യുമെന്നാണ് പുതിയ റിപ്പോര്‍ട്ട്.

ഷങ്കറിന്റെ സംവിധാനത്തില്‍, തമിഴകത്തിന്റെ സ്റ്റൈല്‍ മന്നൻ രജനികാന്ത് നായകനായി പ്രദര്‍ശനത്തിന് എത്തിയ ചിത്രമാണ് 2.0. ചിത്രം വലിയ വിജയം നേടിയിരുന്നു. ഇന്ത്യക്ക് പുറത്തും വലിയ ആരാധകരുള്ള താരമാണ് രജനികാന്ത്. അതിനാല്‍ ചിത്രം ചൈനയിലും റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്നു. സെപ്റ്റംബര്‍ ആറിന് ചിത്രം ചൈനയില്‍ റിലീസ് ചെയ്യുമെന്നാണ് പുതിയ റിപ്പോര്‍ട്ട്.

ചൈനയില്‍ വലിയ രീതിയില്‍ ചിത്രം പ്രദര്‍ശനത്തിന് എത്തിക്കാനാണ് അണിയറപ്രവര്‍ത്തകര്‍ ആലോചിക്കുന്നത്. 56,000 സ്‍ക്രീനുകളിലായിരുന്നു റിലീസ് ചെയ്യുക. ചിത്രത്തിന്റെ ചൈനീസ് പോസ്റ്റര്‍ ഇതിനകം തന്നെ പുറത്തുവിട്ടിട്ടുണ്ട്. അക്ഷയ് കുമാര്‍ ആയിരുന്നു 2.0ല്‍ വില്ലനായി എത്തിയത്.

PREV
click me!

Recommended Stories

30-ാമത് ഐഎഫ്എഫ്‌കെ: അബ്ദെര്‍റഹ്‌മാന്‍ സിസ്സാക്കോയ്ക്ക് ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ്
സംവിധായകന്‍ വിക്രം ഭട്ടും ഭാര്യയും 30 കോടിയുടെ തട്ടിപ്പ് കേസില്‍ അറസ്റ്റില്‍