
പഴയകാല സൂപ്പര്‍സ്റ്റാര്‍ ശങ്കര്‍ ഒരിടവേളയ്‍ക്കു ശേഷം കരുത്തുറ്റ വേഷത്തില്‍ തിരിച്ചെത്തുന്നു. 'ഓര്‍മ്മകളില്‍' എന്ന ചിത്രത്തില്‍ ഡിഐജി കഥാപാത്രമായിട്ടാണ് ശങ്കര്‍ വൻ തിരിച്ചുവരവിന് ഒരുങ്ങുന്നത്. ഒരു സസ്‍പെൻസ് സെന്റിമെന്റല്‍ ത്രില്ലറായിട്ട് ഒരുക്കിയിരിക്കുന്ന 'ഓര്‍മ്മകളില്‍' എന്ന ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചു. സെപ്റ്റംബർ 23ന് ചിത്രം തിയറ്ററുകളിലെത്തും.
എം വിശ്വപതാപ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. തിരക്കഥയും വിശ്വപ്രതാപിന്റേത് തന്നെ. നിതിൻ കെ രാജ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ഷാജു ശ്രീധര്‍, നാസര്‍ ലത്തീഫ്, ദീപാ കര്‍ത്താ പൂജിത മേനോൻ, വിജയകുമാരി, അജയ്, ആര്യൻ കതൂരിയ, റോഷൻ അബ്‍ദുള്‍, മാസ്റ്റര്‍ ദൈവിക്, സതീഷ് തൃപ്പരപ്പ്, ശ്രീരാം ശര്‍മ, സുരേഷ് കുമാര്‍, പി സുരേഷ് കൃഷ്‍ണ എന്നിവരും ചിത്രത്തിലുണ്ട്.
പ്രീമിയർ സിനിമാസിന്റെ ബാനറിൽ എം വിശ്വപ്രതാപ് ചിത്രം നിര്‍മിക്കുന്നു. ജാസി ഗിഫ്റ്റ് ചിത്രത്തിനായി ഒരു ഗാനം ആലപിക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്. ഗാനരചന എം വിശ്വപ്രതാപ്. സംഗീതം ജോയ് മാക്‍സ്വെല്‍.
പ്രൊഡക്ഷൻ കൺട്രോളർ - ജയശീലൻ സദാനന്ദൻ , ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ - എ എൽ അജികുമാർ , പശ്ചാത്തലസംഗീതം - സുധേന്ദുരാജ്, കല-ബിനിൽ കെ ആന്റണി, ചമയം - പ്രദീപ് വിതുര, കോസ്‌റ്റ്യും - രവികുമാരപുരം, പ്രൊഡക്ഷൻ മാനേജർ - പ്രസാദ് മുണ്ടേല, ഫിനാൻസ് കൺട്രോളർ - ടി മഗേഷ്, ഡിസൈൻസ് - വിനീത് വാസുദേവൻ, സംവിധാന സഹായികൾ - ആഷിക് സുധാകരൻ, അരുൺ കുമ്മാസി, സ്‍നിഗ്‍ദിൻൻ സൈമൺ ജോസഫ് , സോബിൻ ജോസഫ് ചാക്കോ , വിതരണം - സാഗാ ഇന്റർനാഷണൽ , സ്റ്റുഡിയോ - പോസ്റ്റ് ഫോക്കസ് എന്റർടെയ്ൻമെന്റ് പ്രൈവറ്റ് ലിമിറ്റഡ്, സ്റ്റിൽസ് - അജേഷ് ആവണി , പിആർഒ - അജയ് തുണ്ടത്തിൽ.
Read More : ബോളിവുഡില്‍ ദുല്‍ഖറിന്റെ പ്രണയം, 'ഛുപ്' വീഡിയോ പുറത്തുവിട്ടു
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ