'നിങ്ങൾ പോയെന്ന് വിശ്വസിക്കാനാവുന്നില്ല അപ്പാ'; അച്ഛന്റെ വിയോ​ഗത്തിൽ ശാന്തി കൃഷ്ണ

Published : Oct 19, 2020, 04:32 PM IST
'നിങ്ങൾ പോയെന്ന് വിശ്വസിക്കാനാവുന്നില്ല അപ്പാ'; അച്ഛന്റെ വിയോ​ഗത്തിൽ ശാന്തി കൃഷ്ണ

Synopsis

പിതാവിന് അന്ത്യാഞ്ജലി അർപ്പിച്ചുകൊണ്ട് ശാന്തി കൃഷ്ണ പങ്കുവച്ച ഇൻസ്റ്റഗ്രാം പോസ്റ്റാണ് ഇപ്പോൾ നോവുണർത്തുന്നത്.

പിതാവിന്റെ വേർപാടിന്റെ നടുക്കത്തിലാണ് നടി ശാന്തി കൃഷ്ണ. ഇന്ന് രാവിലെ ബെംഗളൂരുവിലെ ആശുപത്രിയിൽ വച്ചായിരുന്നു ആർ കൃഷ്ണൻ അന്തരിച്ചത്. കിഡ്നി സംബന്ധമായ പ്രശ്നങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്ന അദ്ദേഹത്തിന് കൊവിഡ് ബാധിക്കുകയായിരുന്നു.

പിതാവിന് അന്ത്യാഞ്ജലി അർപ്പിച്ചുകൊണ്ട് ശാന്തി കൃഷ്ണ പങ്കുവച്ച ഇൻസ്റ്റഗ്രാം പോസ്റ്റാണ് ഇപ്പോൾ നോവുണർത്തുന്നത്. “ഇനി എപ്പോഴാണ് അപ്പാ എനിക്കിങ്ങനെ ചെയ്യാൻ കഴിയുക. നിങ്ങളെ ഒരുപാട് മിസ് ചെയ്യുന്നു. നിങ്ങൾ പോയെന്ന് എനിക്ക് വിശ്വസിക്കാനാവുന്നില്ല. ആത്മാവിന് നിത്യശാന്തി നേരുന്നു,” ശാന്തി കൃഷ്ണ കുറിച്ചു. അച്ഛനൊപ്പമുള്ള ചിത്രം പങ്കുവച്ചായിരുന്നു നടിയുടെ കുറിപ്പ്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

എന്റെയാ കരച്ചിൽ എന്നെങ്കിലും ആ വ്യക്തിയുടെ തലയിൽ വീഴും'; മനസു തുറന്ന് ഗൗരി കൃഷ്‍ണൻ
കേരളത്തിൽ 'AOT (ആകാശത്തിൽ ഒരു താരകം)' പ്രീമിയർ ഷോകൾ; നവംബർ 19ന് വൈകിട്ട് 7 മണി മുതൽ പ്രദർശനം