‘യാരോ ഇവർ യാരോ’യുടെ നൃത്താവിഷ്കാരവുമായി ശാരദ തമ്പി, വീഡിയോ

By Web TeamFirst Published Aug 16, 2021, 12:33 PM IST
Highlights

കമ്പ രാമായണത്തിലെ ഈ രംഗം ആസ്പദമാക്കിയാണ് അരുണാചല കവി ഗാനം ചിട്ടപ്പെടുത്തിയത്.

മിഴ് കവിയായ അരുണാചല കവിയുടെ രാമനാടകത്തിൽ നിന്നുള്ള ‘യാരോ ഇവർ യാരോ’ എന്ന ഗാനത്തിന്റെ നൃത്താവിഷ്കാരവുമായി നർത്തകി ശാരദ തമ്പി. രാമനായും സീതയായുമാണ് ശരദ നൃത്താവിഷ്കാരത്തിൽ പ്രത്യക്ഷപ്പെടുന്നത്. അതി മനോഹരമായി ഗാനം ആലപിച്ചിരുന്നത് ലക്ഷ്മി രംഗനാണ്. 

മുതിർന്ന പത്രപ്രവർത്തക പ്രിയ രവീന്ദ്രനാണ് നൃത്താവിഷ്കാരം സംവിധാനം നിർവഹിച്ചിരിക്കുന്നത്. അമാൻ സജി ഡൊമിനിക്കാണ് ക്യാമറ നിർവഹിച്ചത്. വിപിനാണ് എഡിറ്റിങ്ങ് ചെയ്തിരിക്കുന്നത്.

സീതാ സ്വയംവരത്തിന്റെ തലേന്ന് മിഥിലയിൽ വച്ച് രാമനും സീതയും ആദ്യമായി പരസ്പരം കാണുന്നതിന്റെ നൃത്താവിഷ്കാരമാണ് യാരോ. കമ്പ രാമായണത്തിലെ ഈ രംഗം ആസ്പദമാക്കിയാണ് അരുണാചല കവി ഗാനം ചിട്ടപ്പെടുത്തിയത്. ജന്മാന്തരബന്ധം അവിടെ വച്ചു തന്നെ ഇരുവരും തിരിച്ചറിയുന്നത് ഭാവഭംഗിയോടെ ശാരദ പ്രക്ഷകരിലെത്തിക്കുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!