ഫാമിലി എൻ്റർടെയ്നറുമായി ഷറഫുദ്ദീൻ; 'ഫാമിലി ട്രിപ്പ്' ഫസ്റ്റ് ലുക്ക് പുറത്ത്

Published : Oct 04, 2026, 10:24 PM IST
Family Trip

Synopsis

ഷറഫുദ്ദീൻ നായകനാകുന്ന പുതിയ ചിത്രമായ ഫാമിലി ട്രിപ്പ് എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തിറങ്ങി. നവാഗതയായ രമ്യ അരവിന്ദ് ആണ് ഈ ഫാമിലി എൻ്റർടെയ്നർ ചിത്രം സംവിധാനം ചെയ്യുന്നത്.

ഷറഫുദ്ദീൻ നായകനായ ‘ഫാമിലി ട്രിപ്പ്’ ഫസ്റ്റ് ലുക്ക് പുറത്ത്. നവാഗതയായ രമ്യ അരവിന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ രചന ഷറഫു, ഷമാൽ സുലൈമാൻ എന്നിവർ ചേർന്നാണ് നിർവഹിച്ചിരിക്കുന്നത്. കുടുംബ പശ്ചാത്തലത്തിലുള്ള ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇതിനോടകം ശ്രദ്ധ നേടിയിരിക്കുകയാണ്. ഒരു പക്കാ ഫാമിലി എൻ്റർടെയ്നർ എന്ന ഫീലാണ് പോസ്റ്റർ നൽകുന്നത്. ഇതിഹാസ ഗായകൻ കിഷോർ കുമാറിൻ്റെ "സിന്ദഗി ഏക് സഫർ ഹേ സുഹാന" എന്ന ക്ലാസിക് ഗാനത്തിൻ്റെ അകമ്പടിയോടെയാണ് ഷറഫുദ്ദീൻ ഈ ഫസ്റ്റ് ലുക്ക് പോസ്റ്റർ സമൂഹ മാധ്യമങ്ങളിൽ പങ്ക് വെച്ചിരിക്കുന്നതെന്നതും ഏറെ ശ്രദ്ധേയമായിട്ടുണ്ട്.

ഷറഫുദ്ദീൻ, കാർത്തികേയൻ സന്താനം, ഷംജാൻ ജി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. കൽറാമൻ, കല്യാൺ സുബ്രഹ്മണ്യൻ വി, ഫ്രെയിംസ്റ്റോൺ എന്നിവർ ചിത്രത്തിൻ്റെ സഹനിർമ്മാതാക്കളാണ്. സ്റ്റോൺ ബെഞ്ച് സ്റ്റുഡിയോസ്, ഷറഫുദ്ദീൻ പ്രൊഡക്ഷൻസ്, റിഡാക്ടഡ് സ്റ്റുഡിയോസ് എന്നീ ബാനറുകളിലാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. നവരസ ഫിലിംസ് ആണ് ചിത്രം പ്രദർശനത്തിന് എത്തിക്കുന്നത്. ചിത്രത്തിൻ്റെ റിലീസ് തീയതി ഉൾപ്പെടെയുള്ള വിവരങ്ങൾ പിന്നീട് പുറത്ത് വിടും. ഓവർസീസ് ഡിസ്ട്രിബ്യൂഷൻ പാർട്ണർ ഫാർസ് ഫിലിംസ്. അമിത് സാംസൺ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് വിവേക് ഹർഷൻ ആണ്. ക്രിസ്റ്റി ജോബി ചിത്രത്തിന് സംഗീതം ഒരുക്കുന്നു.

പ്രൊഡക്ഷൻ ഡിസൈൻ ഔസേപ്പ് ജോൺ, കോസ്റ്റ്യൂം ഡിസൈനർ മെൽവി ജെ. സംഘട്ടനം : ഫീനിക്സ് പ്രഭു, മേക്കപ്പ് : റൊണക്സ് സേവ്യർ, സൗണ്ട് ഡിസൈൻ: നിക്സൺ ജോർജ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്: ഐബിൻ തോമസ്, ജിജോ കെ ജോയ്, ആർ രാജ്കുമാർ, അശോക് നാരായണൻ, പ്രൊഡക്ഷൻ കൺട്രോളർ : ബിനു മുരളി, പ്രൊഡക്ഷൻ കോർഡിനേറ്റർ : മദൻ ഷൺമുഖം, ചീഫ് അസോസിയേറ്റ് ഡയറക്ടർ : അംബ്രോ വർഗീസ്, ക്രിയേറ്റീവ് ഡയറക്ടർ : അദീബ് റഹിമ, ചീഫ് അസോസിയേറ്റ് ക്യാമറാമാൻ: രതീഷ് മാന്നാർ, ഫിനാൻസ് കൺട്രോളർ: ബിബിൻ സേവ്യർ, പിആർഒ ആൻഡ് മാർക്കറ്റിംഗ്: വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ, സിങ്ക് സൗണ്ട്: വിവേക് കേ എം, വിഎഫ്എക്സ്: പിക്ടോറിയൽ എഫ് എക്സ്, ഡിജിറ്റൽ മാർക്കറ്റിംഗ്: ഒബ്‌സ്‌ക്യൂറ, സ്റ്റിൽസ്: റിഷാജ് മുഹമ്മദ്, ഡിസൈൻ : യെല്ലോടൂത്ത്സ്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'നമുക്കൊരു സെൽഫി എടുത്താലോ ?' 'ധൂമകേതു'വിലെ സ്നീക്ക് പീക്ക് 2 പുറത്തിറങ്ങി
സൈജു കുറുപ്പിന്റെ ബിഗ് ബജറ്റ് ചിത്രം; 'ഹരിവരാസന'ത്തിന്റെ ഡബ്ബിം​ഗ് ആരംഭിച്ചു